ബെംഗളൂരു: കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ ബെംഗളൂരുവിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട്. മഴയെ തുടർന്ന് 14 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. നിരവധി വിമാനങ്ങൾ വൈകുകയും ചെയ്തു. ശക്തമായ കാറ്റും ഇടിയും മിന്നലോടും കൂടിയാണ് ബെംഗളൂരുവിൽ മഴ പെയ്തത്. ഇന്നലെ വൈകിട്ട് 4 ഏകദേശം ഒരു മണിക്കൂർ സമയം വിമാനത്താവളത്തിലെ പ്രവർത്തനങ്ങളെ കനത്ത മഴ ബാധിച്ചതായി വിമാനത്താവള ഉദ്യോഗസ്ഥർ പറഞ്ഞു.
12 വിമാനങ്ങൾ ചെന്നൈയിലേക്ക് വഴിതിരിച്ചുവിട്ടു. ഒരു വിമാനം കോയമ്പത്തൂരിലേക്കും മറ്റൊന്ന് ഹൈദരാബാദിലേക്കുമാണ് വഴിതിരിച്ചുവിട്ടത്. ഏഴ് ഇൻഡിഗോ, മൂന്ന് വിസ്താര, രണ്ട് ആകാശ എയർലൈൻസ്, ഒരു ഗോ എയർ, ഒരു എയർ ഇന്ത്യ വിമാനങ്ങളാണ് കനത്ത മഴയെ തുടർന്ന് വഴിതിരിച്ചുവിട്ടത്. ആറ് വിമാനങ്ങൾ കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്നതും വൈകി. പിന്നീട് വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ പുനരാരംഭിച്ചു.
Inside the brand new Nallurhalli Metro station.
Water on the platform as well near the ticketing counter. @cpronammametro one rain, and water has seeped inside fully. pic.twitter.com/HhJFt8aQkw
— Whitefield Rising (@WFRising) April 4, 2023
Also Read: Delhi Metro Viral Girl : അൽപവസ്ത്രധാരിയായി മെട്രോയിൽ ഒരു പെൺകുട്ടി; ആരാണ് ആ 19കാരി?
Varthur Kodi. 30 min of rain. pic.twitter.com/eqCnuPpUeS
— Whitefield Rising (@WFRising) April 4, 2023
വിമാനത്താവളത്തിന് ചുറ്റുമുള്ള പ്രദേശങ്ങളിലും വർത്തൂർ, സർജാപുർ, വൈറ്റ്ഫീൽഡ്, മാറത്തല്ലി, ബെല്ലന്തൂർ തുടങ്ങിയ പ്രദേശങ്ങളിലും ശക്തമായ മഴ പെയ്തുവെന്നാണ് റിപ്പോർട്ട്. നല്ലൂർഹള്ളി മെട്രോ സ്റ്റേഷനിലും കനത്തെ മഴയെ തുടർന്ന് വെള്ളക്കെട്ടുണ്ടായി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...