ഉത്തരാഖണ്ഡില്‍ കനത്ത മഴ; മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും 30 പേര്‍ മരിച്ചു

ഉത്തരാഖണ്ഡില്‍ കനത്തമഴയെ തുടര്‍ന്നുണ്ടായ മേഘസ്ഫോടനത്തില്‍ 30 മരണം. ചമോലി ജില്ലയിലാണ് മേഘസ്ഫോടമുണ്ടായത്. വ്യാപക കൃഷിനാശമാണ് ഉണ്ടായിരിക്കുന്നത്. പലയിടങ്ങളും വെള്ളത്തിനടിയിലായി. മന്ദാകിനി നദിയുടെ കരയിലുണ്ടായിരുന്ന വീടുകള്‍ തകര്‍ന്നു. മലയോര പ്രദേശങ്ങളില്‍ ഇപ്പോഴും മഴ തുടരുകയാണ്. മരണ നിരക്ക് ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Last Updated : Jul 1, 2016, 04:23 PM IST
ഉത്തരാഖണ്ഡില്‍ കനത്ത മഴ; മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും 30 പേര്‍ മരിച്ചു

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ കനത്തമഴയെ തുടര്‍ന്നുണ്ടായ മേഘസ്ഫോടനത്തില്‍ 30 മരണം. ചമോലി ജില്ലയിലാണ് മേഘസ്ഫോടമുണ്ടായത്. വ്യാപക കൃഷിനാശമാണ് ഉണ്ടായിരിക്കുന്നത്. പലയിടങ്ങളും വെള്ളത്തിനടിയിലായി. മന്ദാകിനി നദിയുടെ കരയിലുണ്ടായിരുന്ന വീടുകള്‍ തകര്‍ന്നു. മലയോര പ്രദേശങ്ങളില്‍ ഇപ്പോഴും മഴ തുടരുകയാണ്. മരണ നിരക്ക് ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

റോഡ് ഗതാഗതം തടസപ്പെട്ടതിനാല്‍ നിരവധി വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുകയാണ്. ഗംഗോള്‍ഗാവിലുണ്ടായ മണ്ണിടിച്ചില്‍ മൂലം യമുനോത്രി, കേദാര്‍നാഥ് ദേശീയപാതകളില്‍ ഗതാഗതം സ്തംഭിച്ചു. സംസ്ഥാനത്തെ എല്ലാ നദികളും കരകവിഞ്ഞ് ഒഴുകുകയാണ്. 

കഴിഞ്ഞ ദിവസം 54 മില്ലി മീറ്റര്‍ മഴയാണ് ഉത്തരാഖണ്ഡില്‍ രേഖപ്പെടുത്തിയത്. പ്രധാന നദികളിലെല്ലാം ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ട്.നൈനിറ്റാള്‍, ഉദ്ദംസിങ് നഗര്‍, ചമ്പാവാത്, അല്‍മോറ, പുരി, ഹരിദ്വാര്‍ എന്നിവിടങ്ങളില്‍ അടുത്ത 74 മണിക്കൂറില്‍ കനത്തമഴക്കും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.2013ലെ പ്രളയത്തില്‍ അയ്യായിരത്തിലേറെപ്പേര്‍  മരിച്ചിരുന്നു

Trending News