Mumbai: ആഴ്ചകള്‍ നീണ്ട രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ മഹാരാഷ്ട്രയ്ക്ക് പുതിയ മുഖ്യമന്ത്രിയെ ലഭിച്ചു. അതും ശിവസേനയില്‍ നിന്നുതന്നെ..!!
മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഏകനാഥ് ഷിൻഡെയെ മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ആണ് പ്രഖ്യാപിച്ചത്. ഫഡ്നാവിസും ഷിൻഡെയും രാജ്ഭവനിൽ ഗവർണർ ബിഎസ് കോഷിയാരിയെ സന്ദര്‍ശിച്ചശേഷം സംയുക്തമായി മാധ്യമങ്ങളെ അഭിസംബോധന ചെയ്ത വേളയിലാണ് മാധ്യമങ്ങളെ അമ്പരപ്പിച്ച ഈ പ്രഖ്യാപനം ഉണ്ടായത്.
മഹാരാഷ്ട്ര മുഖ്യമന്ത്രിയായി വിമത ശിവസേന നേതാവ് ഏകനാഥ് ഷിൻഡെ ഇന്ന് വൈകിട്ട് 7 മണിക്ക് സത്യപ്രതിജ്ഞ ചെയ്യും. പൂര്‍ണ്ണ പിന്തുണ നല്‍കിയിരിയ്ക്കുകയാണ് BJP...!!
മഹാ വികാസ് ആഘാഡി സര്‍ക്കാരിനെ താഴെയിറക്കാന്‍ ചുക്കാന്‍ പിടിച്ച ഏകനാഥ് ഷിൻഡെയ്ക്ക് നല്കുന്ന ഏറ്റവും വലിയ പ്രതിഫലമാണ് ഇത്.... !!
ആഴ്ചകള്‍ നീണ്ട നാടകീയ സംഭവവികാസങ്ങൾക്കൊടുവിൽ ബുധനാഴ്ച രാത്രിയാണ് ഉദ്ധവ് താക്കറെ രാജി പ്രഖ്യാപനം നടത്തിയത്. വ്യാഴാഴ്ച മഹാ വികാസ് അഘാടി സർക്കാർ വിശ്വാസവോട്ടെടുപ്പ് നേരിടണമെന്ന് സുപ്രീം കോടതിയുടെ വിധിയുടെ പിന്നാലെയാണ് താക്കറെയുടെ രാജി. മുഖ്യമന്ത്രി സ്ഥാനത്തിന് പുറമെ എംഎൽസി സ്ഥാനവും താക്കറെ രാജിവച്ചിരുന്നു. രാത്രി തന്നെ രാജികത്ത് അദ്ദേഹം ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചിരുന്നു. ഇതോടെ രണ്ട് വർഷവും 213 ദിവസവും നീണ്ട മഹാ വികാസി ആഘാഡി ഭരണത്തിനാണ് ജൂൺ 29ന് അന്ത്യം കുറിച്ചത്.
ഉദ്ധവ് താക്കറെയുടെ രാജി പ്രഖ്യാപനം എ വൈകാരികമായിരുന്നു. ഒപ്പം നിന്നവർ തന്നെ ചതിച്ചുവെന്നും ബാലാ സാഹേബ് വളർത്തിയവർ മകനെ പിന്നിൽ നിന്നും കുത്തിയെന്നും അദ്ദേഹം പറയുകയുണ്ടായി.