New Delhi: രാജ്യത്ത് പെട്രോളിന്‍റെയും ഡീസലിന്‍റെയും വില ഇനി എങ്ങനെ കുറയ്ക്കാമെന്ന കാര്യത്തില്‍ ഉപായവുമായി കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി.
പെട്രോളിയം ഉൽപന്നങ്ങളെ GST-യുടെ പരിധിയിൽ കൊണ്ടുവരുന്നത് പെട്രോൾ, ഡീസൽ ഉത്പന്നങ്ങളുടെ നികുതി കുറയ്ക്കുമെന്നും, കൂടാതെ ഇത് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വരുമാനം വര്‍ദ്ധിപ്പിക്കുമെന്നും കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി അഭിപ്രായപ്പെട്ടു. ഈ വിഷയത്തില്‍ സംസ്ഥാന സർക്കാരുകളുടെ പിന്തുണ ലഭിക്കുന്ന പക്ഷം പെട്രോളും ഡീസലും GSTയുടെ പരിധിയിൽ കൊണ്ടുവരാൻ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ തീർച്ചയായും ശ്രമിക്കുമെന്നും ഗഡ്കരി പറഞ്ഞു.
അതേസമയം, ചില സംസ്ഥാനങ്ങൾ പെട്രോളിയം ഉൽപന്നങ്ങള്‍ GST യുടെ പരിധിയില്‍ കൊണ്ടുവരുന്നതിനെ എതിര്‍ക്കുന്നതായി അദ്ദേഹം പറഞ്ഞു.
സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരും GST Council -ൽ അംഗങ്ങളാണ്. അതേസമയം, പെട്രോളും ഡീസലും ജിഎസ് ടിയുടെ പരിധിയിൽ കൊണ്ടുവരുന്നതിനെ ചില സംസ്ഥാനങ്ങൾ എതിർക്കുന്നു, അതേസമയം, പെട്രോളും ഡീസലും GST യുടെ പരിധിയിൽ കൊണ്ടുവന്നാൽ ഇവയുടെ നികുതി കുറയുകയും കേന്ദ്രത്തിന്‍റെയും സംസ്ഥാനങ്ങളുടെയും വരുമാനം വർദ്ധിക്കുകയും ചെയ്യും, ഗഡ്കരി പറഞ്ഞു.
അതേസമയം, സെപ്റ്റംബര്‍ 17ന് ചേർന്ന GST Council യോഗത്തിൽ പെട്രോളും ഡീസലും ജി എസ് ടി യുടെ പരിധിയിൽ നിന്ന് മാറ്റി നിർത്താൻ തന്നെയാണ് തീരുമാനം കൈക്കൊണ്ടത്.
പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്‌സൈസ് തീരുവ യഥാക്രമം 5 രൂപയും 10 രൂപയും കേന്ദ്രസർക്കാർ വെട്ടിക്കുറച്ചതുമായി ബന്ധപ്പെട്ട ചോദ്യത്തിന്, സാധാരണക്കാർക്ക് ആശ്വാസം നൽകുന്ന മികച്ച നടപടിയാണ് കേന്ദ്രസർക്കാർ സ്വീകരിച്ചതെന്നാണ് ഗഡ്കരി അഭിപ്രായപ്പെട്ടത്. സാധാരണക്കാർക്ക് ഏറെ ആശ്വാസമായി കേന്ദ്രം എക്സൈസ് തീരുവ വെട്ടിക്കുറച്ചത്. സംസ്ഥാന സർക്കാരുകളും ഈ പാത പിന്തുടരുമെന്നും വാറ്റ് വെട്ടിക്കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം നടപടികള്‍ സാധാരണക്കാർക്ക് കൂടുതൽ ആശ്വാസം നൽകും, ഗഡ്കരി കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, അടുത്തിടെ നടന്ന ഉപതിരഞ്ഞെടുപ്പില്‍ നേടിയ തിരിച്ചടിയാണ് രാജ്യത്ത് ഉന്ധനവില വില കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ പ്രേരിപ്പിച്ചത് എന്ന ആരോപണവും ഗഡ്കരി നിഷേധിച്ചു.
30 നിയമസഭാ മണ്ഡലങ്ങളിലേക്കും മൂന്ന് ലോക്‌സഭാ സീറ്റുകളിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പ് ഫലം കണക്കിലെടുത്താണ് കേന്ദ്രസർക്കാർ ഈ നടപടി സ്വീകരിച്ചതെന്ന ആരോപണവും അദ്ദേഹം നിഷേധിച്ചു. രാഷ്ട്രീയമാണ് സാമൂഹിക-സാമ്പത്തിക പരിഷ്‌കാരങ്ങൾക്കുള്ള മാധ്യമമെന്ന് ഗഡ്കരി പറഞ്ഞു. തിരഞ്ഞെടുപ്പിൽ ജയിക്കാൻ വേണ്ടിയല്ല ഞങ്ങൾ രാഷ്ട്രീയം ചെയ്യുന്നത് എന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...