Mamata Banerjee: 'ഇന്ത്യ' മുന്നണിയ്ക്ക് വന്‍ തിരിച്ചടി; ലോക്സഭ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മമത ബാനർജി

TMC To Contest 2024 Polls Alone In Bengal: ലോക്സഭ തെരഞ്ഞെടുപ്പിൽ ആകെ 42 സീറ്റുകളാണ് പശ്ചിമ ബംഗാളിലുള്ളത്. 

Written by - Zee Malayalam News Desk | Last Updated : Jan 24, 2024, 02:37 PM IST
  • ബംഗാളിലെ 42 സീറ്റുകളിലും തൃണമൂല്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കും.
  • ന്യായ് യാത്ര ബംഗാളില്‍ കൂടി കടന്നു പോകുന്ന വിവരം ആരും അറിയിച്ചില്ലെന്ന് മമത.
  • കാളിഘട്ടില്‍ നടന്ന മീറ്റിംഗിലാണ് മമത നിലപാട് വ്യക്തമാക്കിയത്.
Mamata Banerjee: 'ഇന്ത്യ' മുന്നണിയ്ക്ക് വന്‍ തിരിച്ചടി; ലോക്സഭ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മമത ബാനർജി

കൊല്‍ക്കത്ത: ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി 'ഇന്ത്യ' മുന്നണിയ്ക്ക് വന്‍ തിരിച്ചടി. തെരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണിയിലേയ്ക്ക് ഇല്ലെന്നും ബംഗാളിലെ 42 സീറ്റുകളിലും തൃണമൂല്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വ്യക്തമാക്കി. 

തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഇന്ത്യ മുന്നണിയുമായുള്ള പാന്‍ ഇന്ത്യന്‍ സഖ്യത്തെ കുറിച്ച് ആലോചിക്കൂ എന്നാണ് മമതയുടെ നിലപാട്. കാളിഘട്ടില്‍ നടന്ന മീറ്റിംഗിലാണ് മമത നിലപാട് വ്യക്തമാക്കിയത്. ബംഗാളില്‍ രണ്ട് സീറ്റുകള്‍ കോണ്‍ഗ്രസിന് വിട്ടു നല്‍കാന്‍ താന്‍ തയ്യാറായിരുന്നു എന്നും എന്നാല്‍ കോണ്‍ഗ്രസ് 12 സീറ്റുകള്‍ ആവശ്യപ്പെട്ടെന്നും മമത പറഞ്ഞു.  

ALSO READ: സമൂഹ്യ നീതിയ്ക്കായി പോരാടിയ കർപൂരി ഠാക്കൂറിനെ അനുസ്മരിച്ച് പ്രധാനമന്തി മോദി 

'കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ഒരു ചര്‍ച്ചയുമില്ല. ബംഗാളില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് എപ്പോഴും ഞാന്‍ പറയാറുളളത്. രാജ്യത്ത് എന്ത് നടക്കുന്നു എന്നത് എന്റെ വിഷയമല്ല. നമ്മള്‍ ഒരു മതേതര പാര്‍ട്ടിയാണ്. ബംഗാളില്‍ നമ്മള്‍ ഒറ്റയ്ക്ക് ബിജെപിയെ പരാജയപ്പെടുത്തും. ഞാന്‍ ഇന്ത്യ മുന്നണിയുടെ ഭാഗം തന്നെയാണ്. എന്നാല്‍ ഞാന്‍ പല പ്രൊപ്പോസലുകളും മുന്നോട്ടു വെച്ചിരുന്നു. അവയെല്ലാം തുടക്കത്തില്‍ തന്നെ തള്ളിക്കളയുകയാണ് ഉണ്ടായത്. അതിന് ശേഷം ബംഗാളില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചു'. മമത കൂട്ടിച്ചേര്‍ത്തു. 

രാഹുല്‍ ഗാന്ധിയുടെ ന്യായ് യാത്ര പശ്ചിമ ബംഗാളില്‍ കൂടി കടന്നു പോകുന്ന വിവരം തന്നെ ആരും അറിയിച്ചില്ലെന്ന് മമത കുറ്റപ്പെടുത്തി. എന്നാല്‍, ന്യായ് യാത്രയുടെ ഭാഗമാകണമെന്ന് ഇന്ത്യ മുന്നണിയിലെ പാര്‍ട്ടികളോട് ആവശ്യപ്പെട്ടിരുന്നു എന്നാണ് കോണ്‍ഗ്രസ് പറയുന്നത്. താന്‍ ഇന്ത്യ മുന്നണിയുടെ ഭാഗമായിരിക്കെ ഇക്കാര്യം തന്നെ അറിയിക്കാതിരുന്നത് ശരിയായില്ലെന്നും മമത വിമര്‍ശിച്ചു.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News