റോഹിങ്ക്യന്‍ വിഷയത്തില്‍ കേന്ദ്രത്തെ വിമര്‍ശിച്ച് മനുഷ്യാവകാശ കമ്മിഷന്‍

ഇന്ത്യയില്‍ അഭയം തേടി അലയുന്ന നാല്പ്പതിനായിരത്തോളം റോഹിങ്ക്യന്‍ അഭയാര്‍ഥികളെ തിരിച്ചയക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്‍റെ നിലപാടിനെ വിമര്‍ശിച്ച് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍. ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ എടുത്ത നിലപാടിനെ കമ്മിഷന്‍ സുപ്രീം കോടതിയില്‍ എതിര്‍ക്കും.

Last Updated : Sep 16, 2017, 11:15 AM IST
റോഹിങ്ക്യന്‍ വിഷയത്തില്‍ കേന്ദ്രത്തെ വിമര്‍ശിച്ച് മനുഷ്യാവകാശ കമ്മിഷന്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ അഭയം തേടി അലയുന്ന നാല്പ്പതിനായിരത്തോളം റോഹിങ്ക്യന്‍ അഭയാര്‍ഥികളെ തിരിച്ചയക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്‍റെ നിലപാടിനെ വിമര്‍ശിച്ച് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍. ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ എടുത്ത നിലപാടിനെ കമ്മിഷന്‍ സുപ്രീം കോടതിയില്‍ എതിര്‍ക്കും.

റോഹിങ്ക്യകളെ തിരിച്ചയക്കുന്നത് മനുഷ്യാവകാശങ്ങളുടെ ലംഘനമാണെന്നും കമ്മിഷന്‍ സുപ്രീം കോടതിയില്‍ സത്യവാങ്ങ്മൂലം നല്‍കുമെന്നും കമ്മിഷന്‍ ചെയര്‍മാന്‍ എച്ച്. എല്‍. ദത്തു പറഞ്ഞു. തിങ്കളാഴ്ചയാണ് കേസ് പരിഗണിക്കുന്നത്.

റോഹിങ്ക്യകളെ തിരിച്ചയക്കണമെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ചത്. എന്നാല്‍ ഇതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നതോടെ സര്‍ക്കാര്‍ നിലപാട് മാറ്റുകയായിരുന്നു. കോടതിയില്‍ നല്‍കിയത് അന്തിമ സത്യവാങ്ങ്മൂലമല്ലെന്നും അത് തിങ്കളാഴ്ച സമര്‍പ്പിക്കുമെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു പറഞ്ഞിരുന്നു.

റോഹിങ്ക്യന്‍ അഭയാര്‍ഥികളെ തിരിച്ചയക്കുന്നതുമായി ബന്ധപ്പെട്ട് ഈ മാസം പതിനെട്ടിന് സുപ്രീം കോടതിയില്‍ നിലപാട് അറിയിക്കുമെന്ന് രാജ്നാഥ്‌ സിങ്ങും ഇന്നലെ സൂചിപ്പിച്ചിരുന്നു.

Trending News