ന്യൂഡൽഹി: വിമാനങ്ങളുടെ ചിറകുകൾ തമ്മിൽ കൂട്ടിയിടിച്ചതാണ് കഴിഞ്ഞ ദിവസം രാജസ്ഥാനിലും മധ്യപ്രദേശിലുമുണ്ടായ വ്യോമസേന വിമാനാപകടത്തിന്റെ കാരണമെന്ന് സൂചന. വിമാനങ്ങൾക്ക് സാങ്കേതിക പ്രശ്നമുണ്ടായിരുന്നോ എന്നതും പരിശോധിക്കും. ഫ്ലൈറ്റ് ഡേറ്റാ റെക്കോർഡുകൾ പരിശോധിക്കുമ്പോൾ ഇതിൻ്റെ വിശദാംശങ്ങൾ ലഭിക്കും. വ്യോമ സേനയുടെ ടിഎസിഡിഎ കേന്ദ്രത്തിലെ പരിശീലന വിമാനങ്ങളാണ് ഇന്നലെ അപകടത്തിൽപ്പെട്ടത്.
മധ്യപ്രദേശിലെ മൊറേനയിൽ പരിശീലന പറക്കലിനിടെയാണ് വ്യോമസേന വിമാനങ്ങൾ തകർന്നത്. വിമാനങ്ങളുടെ ചിറകുകൾ കൂട്ടിയിടിച്ചാണ് അപകടമെന്നാണ് അധികൃതരുടെ നിഗമനം. അപകടത്തിൽ ഒരു പൈലറ്റ് മരിച്ചു. വിമാനാപകടത്തിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്. വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചാണോ അപകടമുണ്ടായതെന്നാണ് പ്രധാനമായി അന്വേഷിക്കുന്നത്. അപകടത്തിൽ രണ്ട് വിമാനങ്ങളും പൂർണ്ണമായി കത്തി നശിച്ചിരുന്നു.
Also Read: IAF Plane Crash: വ്യേമസേന വിമാന അപകടം; മൂന്ന് പൈലറ്റുമാരിൽ ഒരാൾ മരിച്ചു
ഇന്നലെ പുലർച്ച അഞ്ചര മണിയോടെ ഗ്വാളിയോറിലെ വ്യോമത്താവളത്തിൽ നിന്ന് പറന്നു പൊങ്ങിയ സുഖോയ്-30, മിറാഷ് 2000 വിമാനങ്ങളാണ് തകർന്നുവീണത്. സുഖോയ് വിമാനത്തിൽ രണ്ട് പൈലറ്റുമാരും മിറാഷിൽ ഒരു പൈലറ്റുമാണ് ഉണ്ടായിരുന്നത്. സുഖോയ് വിമാനത്തിലുണ്ടായിരുന്ന പൈലറ്റുമാരെ പരിക്കുകളോട് രക്ഷപ്പെടുത്തി. രാജസ്ഥാനിലും മധ്യപ്രദേശിലുമായിട്ടാണ് വിമാനങ്ങളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...