IDBI Recruitment 2023: ഐഡിബിഐ ബാങ്ക് എക്‌സിക്യൂട്ടീവ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു; അപേക്ഷിക്കേണ്ട വിധം അറിയാം

IDBI Executive Recruitment 2023: താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് idbibank.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവ് വഴി ഓർഗനൈസേഷനിലെ 1,036 തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്.

Written by - Zee Malayalam News Desk | Last Updated : May 27, 2023, 05:20 PM IST
  • ഉദ്യോ​ഗാർഥി അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം നേടിയിരിക്കണം
  • ഡിപ്ലോമ കോഴ്സുകൾ യോ​ഗ്യതയായി കണക്കാക്കുന്നതല്ല
  • ബിരുദം സർക്കാർ അം​ഗീകൃത സർവകലാശാലയിൽ നിന്ന് തന്നെ ആയിരിക്കണം
IDBI Recruitment 2023: ഐഡിബിഐ ബാങ്ക് എക്‌സിക്യൂട്ടീവ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു; അപേക്ഷിക്കേണ്ട വിധം അറിയാം

ഐഡിബിഐ ബാങ്ക് എക്‌സിക്യൂട്ടീവ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് idbibank.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവ് വഴി ഓർഗനൈസേഷനിലെ 1,036 തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി ജൂൺ ഏഴ് ആണ്.

വിദ്യാഭ്യാസ യോഗ്യത: ഉദ്യോ​ഗാർഥി അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം നേടിയിരിക്കണം. ഡിപ്ലോമ കോഴ്സുകൾ യോ​ഗ്യതയായി കണക്കാക്കുന്നതല്ല. ബിരുദം സർക്കാർ അം​ഗീകൃത സർവകലാശാലയിൽ നിന്ന് തന്നെ ആയിരിക്കണം.

പ്രതിഫലം: ആദ്യ വർഷം പ്രതിമാസം 29,000 രൂപയും രണ്ടാം വർഷം പ്രതിമാസം 31,000 രൂപയും സേവനത്തിന്റെ മൂന്നാം വർഷം പ്രതിമാസം
34,000 രൂപയും ആണ് പ്രതിഫലം ലഭിക്കുക.

ALSO READ: EPFO Updates: ഇപിഎഫ്ഒ ബാലൻസ് എങ്ങനെ പരിശോധിക്കാം? എങ്ങനെ പണം പിൻവലിക്കാം? ഘട്ടങ്ങൾ ഇങ്ങനെ

അപേക്ഷിക്കേണ്ട വിധം: അപേക്ഷകർ 2023 മെയ് 24 മുതൽ 2023 ജൂൺ ഏഴ് വരെ (രണ്ട് തിയതികളും ഉൾപ്പെടെ) ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. മറ്റേതെങ്കിലും തരത്തിലുള്ള അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

അപേക്ഷാ ഫീസ്: അപേക്ഷാ ഫീസ് ഓൺലൈനായാണ് അടയ്ക്കേണ്ടത്. എസ്‌സി / എസ്‌ടി / പിഡബ്ല്യുഡി ഉദ്യോഗാർത്ഥികൾ (ഇൻറിമേഷൻ ചാർജുകൾ മാത്രം): 200 രൂപ
മറ്റ് ഉദ്യോഗാർത്ഥികൾ (അപേക്ഷാ ഫീസും ഇൻറ്റിമേഷൻ ചാർജുകളും): 1000 രൂപ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News