ബെംഗളൂരു: കർണ്ണാടകയിൽ മുഖ്യമന്ത്രിയായി സിദ്ദരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാറും സത്യപ്രതിജ്ഞ ചെയ്തു. സത്യവാചകം ചൊല്ലിക്കൊടുത്തത് ഗവർണർ ധാവർചന്ദ് ഗെഹലോത് ആണ്. ബെംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ വെച്ചായിരുന്നു ചടങ്ങുകൾ നടന്നത്. ഒപ്പം എട്ട് ക്യാബിനറ്റ് മന്ത്രിമാരും ഇന്ന് സത്യവാചകം ചൊല്ലി അധികാരമേൽക്കും.
ജി. പരേമശ്വര, കെ.എച്ച്. മുനിയപ്പ, കെ.ജെ. ജോർജ്, എം.ബി. പാട്ടീൽ, സതീഷ് ജർക്കിഹോളി, പ്രിയാങ്ക് ഖാർഗെ, രാമലിംഗ റെഡ്ഡി, ബി.ഇസഡ്. സമീർ അഹമ്മദ് ഖാൻ എന്നിവരാണ് ഇന്ന്(മെയ് 20,2023) അധികാരം ഏൽക്കുന്ന ആദ്യ ഘട്ട കാബിനറ്റ് മന്ത്രിമാർ. കൂടാതെ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി വാദ്ര തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.
ALSO READ: സിഡിഎസ്, എൻഡിഎ പരീക്ഷകളുടെ വിജ്ഞാപനം പുറത്തിറക്കി, തീയ്യതികൾ ഇതാണ്
സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രമുഖ പ്രതിപക്ഷ പാർട്ടി നേതാക്കൾ എല്ലാവരും തന്നെ എത്തിച്ചേർന്നിട്ടുണ്ട്. തമിഴ്‌നാട് മുഖ്യമന്ത്രിയും ഡി.എം.കെ. നേതാവുമായ എം.കെ. സ്റ്റാലിൻ, ബിഹാർ മുഖ്യമന്ത്രിയും ജെ.ഡി.യു. നേതാവുമായ നിതീഷ് കുമാർ, മുതിർന്ന കോൺഗ്രസ് നേതാവും ഛത്തീസ്ഗഢ് മുഖ്യമന്ത്രിയുമായ ഭൂപേഷ് ബാഘേൽ, കോൺഗ്രസ് നേതാവും ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയുമായ സുഖ്‌വിന്ദർ സിങ് സുഖു, ആർ.ജെ.ഡി. നേതാവും ബിഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി.
എന്നാൽ കേരള മുഖ്യ മന്ത്രി പിണറായി വിജയെനെ ചടങ്ങിൽ ക്ഷണിച്ചിട്ടില്ല. കൂടാതെ സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ. ജനറൽ സെക്രട്ടറി ഡി. രാജ, മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽഹാസൻ, എൻ.സി.പി. ദേശീയ അധ്യക്ഷൻ ശരദ് പവാർ തുടങ്ങി നിരവധി പ്രതിപക്ഷ നേതാക്കൾ ചടങ്ങിൽ പങ്കെടുക്കാനായി എത്തിച്ചേർന്നിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...