UPSC CDS, NDA Exams: സിഡിഎസ്, എൻഡിഎ പരീക്ഷകളുടെ വിജ്ഞാപനം പുറത്തിറക്കി, തീയ്യതികൾ ഇതാണ്

 സെപ്റ്റംബർ 3-ന് സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ ആയിരിക്കും പരീക്ഷ നടക്കുക.ഇത്തവണയും ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾ പരീക്ഷയെഴുതും

Written by - Zee Malayalam News Desk | Last Updated : May 20, 2023, 12:53 PM IST
  • പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവർ 200 രൂപ അപേക്ഷാ ഫീസ് അടയ്ക്കണം
  • ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വെബ്സൈറ്റിൽ പുറപ്പെടുവിച്ച വിജ്ഞാപനം പരിശോധിക്കണം
  • എൻഡിഎ റിക്രൂട്ട്‌മെന്റിന് അപേക്ഷിക്കാനുള്ള യോഗ്യത പ്ലസ്ടു ജയമാണ്
UPSC CDS, NDA  Exams: സിഡിഎസ്, എൻഡിഎ പരീക്ഷകളുടെ വിജ്ഞാപനം പുറത്തിറക്കി, തീയ്യതികൾ ഇതാണ്

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) കമ്പൈൻഡ് ഡിഫൻസ് സർവീസസ് (CDS) II, നാഷണൽ ഡിഫൻസ് അക്കാദമി (NDA) II പരീക്ഷകളുടെ ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് upsc.gov.in സന്ദർശിച്ച് അപേക്ഷിക്കാം. വിജ്ഞാപനം അനുസരിച്ച്, ഓൺലൈൻ അപേക്ഷ ജൂൺ 6 വൈകുന്നേരം 6 വരെ സമർപ്പിക്കാം. അതേ സമയം, തിരുത്തലിനുള്ള വിൻഡോ ജൂൺ 7-ന് തുറന്ന് ജൂൺ 13 ന് അവസാനിക്കും. സെപ്റ്റംബർ 3 ന് സംസ്ഥാനത്തെ വിവിധ പരീക്ഷാ കേന്ദ്രങ്ങളിൽ ആയിരിക്കും പരീക്ഷ നടക്കുക.ഇത്തവണയും ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾ പരീക്ഷയെഴുതുമെന്നാണ് കരുതുന്നത്.

യോഗ്യത

വിജ്ഞാപനം അനുസരിച്ച്, അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികളുടെ പ്രായം 20 നും 24 നും ഇടയിൽ ആയിരിക്കണം. അവിവാഹിതരായിരിക്കണം. വിവാഹിതരായ വ്യക്തികൾക്ക് ഈ പരീക്ഷകൾക്ക് അപേക്ഷിക്കാൻ അർഹതയില്ല.

റിക്രൂട്ട്‌മെന്റിനായി അപേക്ഷിക്കാൻ

ഘട്ടം 1: UPSC യുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.
ഘട്ടം 2: ഹോംപേജിൽ, UPSC CDS 2023 അല്ലെങ്കിൽ UPSC NDA 2023 ലിങ്കിൽ ക്ലിക്ക് ചെയ്യുക. തുടർന്ന്, 'ഓൺലൈനായി അപേക്ഷിക്കുക' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 3: ഇമെയിൽ വിലാസവും പാസ്‌വേഡും അല്ലെങ്കിൽ മൊബൈൽ നമ്പറും ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
ഘട്ടം 4: ആവശ്യമായ വിവരങ്ങൾ സഹിതം ഫോം പൂരിപ്പിക്കുക.
ഘട്ടം 5: നിശ്ചിത ഫീസ് അടച്ച് ആവശ്യമായ സ്‌കാൻ ചെയ്‌ത ഡോക്യുമെന്റുകൾ അപ്‌ലോഡ് ചെയ്‌ത് നിങ്ങൾക്ക് ഇഷ്ടപ്പെട്ട പരീക്ഷാ കേന്ദ്രം തിരഞ്ഞെടുക്കുക. പൂരിപ്പിച്ച ശേഷം ഫോം സമർപ്പിക്കുക.
ഘട്ടം 6: ശേഷം, ഫോമിന്റെ ഒരു പകർപ്പ് ഡൗൺലോഡ് ചെയ്‌ത് നിങ്ങളുടെ പക്കൽ സൂക്ഷിക്കുക.

വിദ്യാഭ്യാസ യോഗ്യത

CDS റിക്രൂട്ട്‌മെന്റിന് അപേക്ഷിക്കാനുള്ള യോഗ്യതാ മാനദണ്ഡം ബിരുദമാണ്. അതേ സമയം, എൻഡിഎയുടെ റിക്രൂട്ട്‌മെന്റിന് അപേക്ഷിക്കാനുള്ള യോഗ്യത  പ്ലസ്ടു ജയമാണ്.
കൂടുതൽ വിവരങ്ങൾക്ക് ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വെബ്സൈറ്റിൽ പുറപ്പെടുവിച്ച വിജ്ഞാപനം പരിശോധിക്കാവുന്നതാണ്.

അപേക്ഷാ ഫീസ്

പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവർ 200 രൂപ അപേക്ഷാ ഫീസ് അടയ്ക്കണം.എസ്‌സി, എസ്ടി, വനിതാ ഉദ്യോഗാർത്ഥികളെ ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News