Independence Day 2022 : ത്രിവർണ്ണ തലപ്പാവും നേവി ബ്ലൂ കോട്ടും; ശ്രദ്ദേയമായി ഇത്തവണെയും നരേന്ദ്ര മോദി

 2014 മുതൽ സ്വാതന്ത്ര്യദിനത്തിനും റിപ്പബ്ലിക് ദിനത്തിനും വേണ്ടി വർണശബളമായ തലപ്പാവാണ് അദ്ദേഹം ധരിച്ചിരുന്നത്

Written by - Zee Malayalam News Desk | Last Updated : Aug 15, 2022, 01:26 PM IST
  • ഇത് ഒൻപതാം തവണയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ പതാക ഉയർത്തി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്
  • പ്രത്യേക അവസരങ്ങളിൽ അദ്ദേഹം ധരിക്കുന്ന ചില വസ്ത്രങ്ങൾക്കും വളരെ പ്രശസ്തമാണ്
  • കഴിഞ്ഞ വർഷം കാവിയിൽ ചുവപ്പും പിങ്ക് നിറവും ചേർന്ന തലപ്പാവാണ് അദ്ദേഹം ധരിച്ചത്
Independence Day 2022 : ത്രിവർണ്ണ തലപ്പാവും നേവി ബ്ലൂ കോട്ടും; ശ്രദ്ദേയമായി ഇത്തവണെയും നരേന്ദ്ര മോദി

ഡൽഹി : 2022 ലെ സ്വാതന്ത്ര്യ ദിന ആഘോഷങ്ങൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന  ചെയ്യാൻ എത്തിയത് വെളളയിൽ മൂവർണക്കൊടിയടയാളമുളള തലപ്പാവണിഞ്ഞാണ്. 

ചെങ്കോട്ടയിലെ സ്വാതന്ത്ര്യ ദിന ആഘോഷങ്ങൾക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി ധരിക്കുന്ന വസ്ത്രവും എല്ലാവരും ഉറ്റുനോക്കിയിരുന്നു. പ്രത്യേക അവസരങ്ങളിൽ അദ്ദേഹം ധരിക്കുന്ന ചില വസ്ത്രങ്ങൾക്കും വളരെ പ്രശസ്തമാണ്. ഈ വർഷത്തെ സ്വാതന്ത്ര്യ ദിനത്തിൽ വളരെ ലളിതമായ രീതിയിലാണ് പ്രധാനമന്ത്രി എത്തിയത്. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി   സ്വാതന്ത്ര്യദിനത്തിനായുള്ള തന്റെ വസ്ത്രം ലളിതമാക്കാൻ പ്രധാനമന്ത്രി തീരുമാനിക്കുകയായിരുന്നു.

പരമ്പരാഗത വെളള കുർത്തയും നീല ജാക്കറ്റും കറുത്ത ഷൂസും ധരിച്ച മോദി ചരിത്രമുറങ്ങുന്ന ചെങ്കോട്ടയിൽ പതാക ഉയർത്തി. ഇത് ഒൻപതാം തവണയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ പതാക ഉയർത്തി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.

മോദി ആദ്യമായി സ്വാതന്ത്ര്യ ദിന പ്രസംഗം നടത്തിയ 2014ല്‍ ഇളം ചുവപ്പ് നിറത്തിലുള്ള ജോധ്പൂര്‍ തലപ്പാവാണ് ധരിച്ചിരുന്നത്. 2015ല്‍ മഞ്ഞ് ടര്‍ബനും, 2016ല്‍ പിങ്കിലും മഞ്ഞയിലുമുള്ള ടര്‍ബനും ധരിച്ചിരുന്നു. ഡിസൈനില്‍ മാറ്റമുള്ള ചുവപ്പും മഞ്ഞയും ഇടകലര്‍ന്ന ടര്‍ബനാണ് 2017ല്‍ പ്രധാനമന്ത്രി ധരിച്ചത്. 2018ല്‍ കാവി നിറത്തിലുള്ളതായിരുന്നു തലപ്പാവ്.  2019ൽചുവന്ന വാലുള്ള മഞ്ഞ, ഓറഞ്ച് നിറത്തിലുള്ള തലപ്പാവ്.  2020ൽ കാവിയും മഞ്ഞയും ഓറഞ്ചും ഇടകലർന്ന നീണ്ട വാലുള്ള തലപ്പാവ്. 2021ൽ വെള്ള കുർത്തയ്ക്കും നീല നെഹ്രു ജാക്കറ്റിനും ഒപ്പം വെള്ളയും ചുവപ്പും നിറമുള്ള ഷാൾ. ഓറഞ്ച് ടർബനും ധരിച്ചു. 2020 റിപ്പബ്ലിക് ദിനത്തിൽ കാവി ബന്ദേജ് തലപ്പാവ് ധരിച്ചു.

ഈ വർഷത്തെ റിപ്പബ്ലിക് ദിനത്തിലെ മോദിയുടെ വസ്ത്രം രാഷ്ട്രീയമായി വിമർശിക്കപ്പെടുകയും ചെയ്തിരുന്നു. പതിവ് രീതികൾ വിട്ട് ഉത്തരാഖണ്ഡ് പരമ്പരാഗത വസ്ത്രധാരണത്തിന്റെ  ഭാഗമായ തലപ്പാവ് അണിഞ്ഞാണ് പരേഡിന് എത്തിയത് .ബ്രഹ്മകല പുഷ്പത്തിന്റെ ചിത്രവും തലപ്പാവിൽ ഉണ്ടായിരുന്നു. ഒപ്പം മണിപ്പൂരിൽ നിന്നുള്ള മേലങ്കിയും ഉപയോഗിച്ചു. രണ്ട് സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ് മുന്നിൽകണ്ടാണ് ഈ നീക്കമെന്ന് അന്ന് വിമർശനം ഉയർന്നിരുന്നു. കഴിഞ്ഞ വർഷം ഗുജറാത്തിലെ ജാംനഗർ രാജകുടുംബം സമ്മാനിച്ച ഹലാരി പാഗ് എന്ന സിന്ദൂര തലപ്പാവ് ആയിരുന്നു ശ്രദ്ധാകേന്ദ്രം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News