രാജ്യം ഇന്ന് എഴുപത്തിയൊന്നാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു

ഇന്ത്യയുടെ എഴുപത്തിയൊന്നാം സ്വാതന്ത്ര്യദിനത്തില്‍ രാഷ്ട്രപതി രാംനാഥ്‌ കോവിന്ദ് ഇന്ത്യന്‍ സായുധസേനയിലെ 112 പേര്‍ക്ക് ഗ്യാലന്ററി അവാര്‍ഡുകള്‍ സമ്മാനിക്കും. സമാധാനകാലത്ത് രാജ്യം നല്‍കുന്ന ധീരതയ്ക്കുള്ള രണ്ടാമത്തെ പരമോന്നത സൈനിക ബഹുമതിയായ കീര്‍ത്തിചക്ര പുരസ്കാരങ്ങളും നല്‍കും.

Last Updated : Aug 15, 2017, 07:25 AM IST
രാജ്യം ഇന്ന് എഴുപത്തിയൊന്നാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു

ന്യൂഡല്‍ഹി: ഇന്ത്യയുടെ എഴുപത്തിയൊന്നാം സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അല്പസമയത്തിനകം രാജ്യത്തെ അഭിസംബോധന ചെയ്യും. ചെങ്കോട്ടയില്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിക്കഴിഞ്ഞു. രാഷ്ട്രപതി രാംനാഥ്‌ കോവിന്ദ് ഇന്ത്യന്‍ സായുധസേനയിലെ 112 പേര്‍ക്ക് ഗ്യാലന്ററി അവാര്‍ഡുകള്‍ സമ്മാനിക്കും. സമാധാനകാലത്ത് രാജ്യം നല്‍കുന്ന ധീരതയ്ക്കുള്ള രണ്ടാമത്തെ പരമോന്നത സൈനിക ബഹുമതിയായ കീര്‍ത്തിചക്ര പുരസ്കാരങ്ങളും നല്‍കും. ഇപ്രാവശ്യം അഞ്ച് പേര്‍ക്കാണ് കീര്‍ത്തി ചക്ര പുരസ്‌കാരം നല്‍കുക. കരസേനയില്‍ നിന്നും സി.ആര്‍.പി.എഫില്‍ നിന്നുമാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്. 

സി.ആര്‍.പി.എഫ് കമാണ്ടന്റ് ചേതന്‍ കുമാര്‍ ചീറ്റയാണ് കീര്‍ത്തിചക്ര പുരസ്കാരം ലഭിക്കുന്നവരില്‍ തിരഞ്ഞെടുക്കപ്പെട്ടവരില്‍ ഒരാള്‍. ജമ്മു കാശ്മീരിലെ നൌഹട്ടയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ പരിക്കേറ്റ് ഗുരുതരാവസ്തയിലായിരുന്നു ചേതന്‍ കുമാര്‍. ഒന്‍പതോളം വെടിയുണ്ടകളാണ് അദ്ദേഹത്തിനേറ്റത്.

ഗഡ്വാള്‍ റൈഫിള്‍സിലെ മേജര്‍ പ്രീതം സിങ് കുന്‍വര്‍, ഗൂര്‍ഖാ റൈഫിള്‍സിലെ ഹവില്‍ദാര്‍ ഗിരിസ് ഗുരുങ് (മരണാനന്തര ബഹുമതി), നാഗാ റെജിമെന്റ് നൂറ്റിയറുപത്തിനാലാം ഇന്‍ഫന്‍ട്രി ബറ്റാലിയനിലെ മേജര്‍ ഡേവിഡ് മാന്‍ലുന്‍ (മരണാനന്തര ബഹുമതി), പ്രമോദ് കുമാര്‍ (കമാന്‍ഡന്റ് 49- ബറ്റാലിയന്‍ സി.ആര്‍.പി.എഫ് മരണാനന്തര ബഹുമതി) തുടങ്ങിയവരാണ് കീര്‍ത്തിചക്ര ബഹുമതിക്ക് അര്‍ഹരായത്.

Trending News