അതിർത്തി സംഘർഷത്തിൽ ബിജെപിക്കൊപ്പം നിൽക്കണം: മായാവതി

ഇത്തരം ആരോപണങ്ങളിൽ മറ്റു പ്രശനങ്ങൾ മുങ്ങിപ്പോകുകയാണെന്നും മായാവതി പറഞ്ഞു  

Last Updated : Jun 29, 2020, 09:58 PM IST
അതിർത്തി സംഘർഷത്തിൽ ബിജെപിക്കൊപ്പം നിൽക്കണം: മായാവതി

ന്യുഡൽഹി:  അതിർത്തി സംഘർഷം നടക്കുന്ന ഈ സമയത്ത് തമ്മിൽ തല്ലാതെ ബിജെപിയ്ക്കൊപ്പം നിൽക്കണമെന്ന ആവശ്യവുമായി  ബഹുജൻ സമാജ് വാദി പാർട്ടി (BSP) നേതാവ് മായാവതി രംഗത്ത്.   ഈ വിഷയത്തിൽ ബിജെപിയും കോൺഗ്രസും പരസ്പരം ഉന്നയിക്കുന്ന ആരോപണങ്ങൾ ആശങ്കാജനകമാണെന്നും മായാവതി പറഞ്ഞു. 

Also read: TikTok താരം സ്വന്തം ബ്യൂട്ടിപാർലറിൽ കൊല്ലപ്പെട്ട നിലയിൽ...! 

ഈ സാഹചര്യം മുതലെടുക്കാൻ ചൈനയ്ക്ക് കഴിയുമെന്നും.  ഇത്തരം ആരോപണങ്ങളിൽ മറ്റു പ്രശനങ്ങൾ മുങ്ങിപ്പോകുകയാണെന്നും മായാവതി പറഞ്ഞു.  അധികാരത്തിലിരുന്നപ്പോൾ കോൺഗ്രസ് ഗോത്രവർഗക്കാർക്കും പിന്നാക്ക ജാതിക്കാരുൾപ്പെടെ പാർശ്വവത്കരിക്കപ്പെട്ടവർക്കായി എന്തെങ്കിലും ചെയ്യുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് ബിഎസ്പി രൂപവതകൃതമായതെന്നും മായാവതി പറഞ്ഞു. 

ബിഎസ്പി ആരുടെയും കളിപ്പാട്ടമല്ലെന്നും ദേശീയതലത്തിൽ രൂപവത്ക്കരിക്കപ്പെട്ട പാർട്ടിയാണെന്നും മായാവതി പറഞ്ഞു.  ഇന്ത്യയെ ആത്മനിർഭർ എന്ന നിലയിലേക്കുയർത്താൻ വെറുതെ പ്രചാരണം നടത്തിയിട്ട് കാര്യമില്ലയെന്നും അതിനായി കഠിനാധ്വാനം ചെയ്യേണ്ടതുണ്ടെന്നും മായാവതി പറഞ്ഞു മാത്രമല്ല ദിനപ്രതി ഉയരുന്ന ഇന്ധന വിലയുടെ കരായത്തിൽ മായാവതി കേന്ദ്രത്തെ വിമർശിക്കുകയും ചെയ്തു.  

Also read: എനിക്ക് ശ്വസിക്കാനാകുന്നില്ലച്ഛാ.. ഓക്സിജനും തരുന്നില്ല; മരിക്കുന്നതിന് മുൻപുള്ള യുവാവിന്റെ സന്ദേശം..! 

ഇന്ത്യ-ചൈന സംഘർഷവുമായി ബന്ധപ്പെട്ട കോൺഗ്രസിന്റെ നിലപാടിൽ പാർട്ടിയേയും രാഹുൽ ഗാന്ധിയേയും ഒന്നുകൂടി ഒറ്റപ്പെടുത്തുകയാണ് മായാവതിയുടെ ഈ പ്രസ്താവന.  നേരത്തെ എൻസിപി നേതാവ് ശരദ് പവാറും രാഹുൽ ഗാന്ധിയുടെ കേന്ദ്ര വിമർശനത്തിനെതിരെ രംഗത്തെത്തിയിരുന്നു.  

Trending News