India COVID Update : രാജ്യത്ത് കോവിഡ് കേസുകളിൽ നേരിയ കുറവ്; ഏറ്റവും കൂടുതൽ രോഗബാധിതർ കേരളത്തിൽ

കേന്ദ്ര ആരോഗ്യ മന്ത്രലയത്തിന്റെ കണക്കുകൾ അനുസരിച്ച് 26,032 പേർ കോവിഡ് രോഗമുക്തി നേടുകയും ചെയ്തു. 

Written by - Zee Malayalam News Desk | Last Updated : Sep 26, 2021, 10:37 AM IST
  • കഴിഞ്ഞ ദിവസത്തേക്കാൾ രോഗബാധയിൽ 4.3 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
  • കോവിഡ് രോഗബാധ അദ്യമായി സ്ഥിരീകരിച്ചതിനെ ശേഷം ഇതുവരെ രാജ്യത്തെ ആകെ 33.65 മില്യൺ ആളുകൾക്ക് കോവിഡ് 19 സ്ഥിരീകരിച്ച് കഴിഞ്ഞു.
  • കഴിഞ്ഞ 24 മണിക്കൂറിൽ 260 പേരാണ് കോവിഡ് രോഗബാധയെ തുടർന്ന് മരണപ്പെട്ടത്.
  • കേന്ദ്ര ആരോഗ്യ മന്ത്രലയത്തിന്റെ കണക്കുകൾ അനുസരിച്ച് 26,032 പേർ കോവിഡ് രോഗമുക്തി നേടുകയും ചെയ്തു.
India COVID Update : രാജ്യത്ത് കോവിഡ് കേസുകളിൽ നേരിയ കുറവ്; ഏറ്റവും കൂടുതൽ രോഗബാധിതർ കേരളത്തിൽ

New Delhi : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 28,326 പേർക്ക് കൂടി കോവിഡ് (Covid 19) രോഗബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ രോഗബാധയിൽ 4.3 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കോവിഡ് രോഗബാധ അദ്യമായി സ്ഥിരീകരിച്ചതിനെ ശേഷം ഇതുവരെ രാജ്യത്തെ ആകെ 33.65 മില്യൺ ആളുകൾക്ക് കോവിഡ് 19 സ്ഥിരീകരിച്ച് കഴിഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറിൽ 260 പേരാണ് കോവിഡ് രോഗബാധയെ തുടർന്ന് മരണപ്പെട്ടത്. കേന്ദ്ര ആരോഗ്യ മന്ത്രലയത്തിന്റെ കണക്കുകൾ അനുസരിച്ച് 26,032 പേർ കോവിഡ് രോഗമുക്തി നേടുകയും ചെയ്തു. നിലവിൽ രാജ്യത്ത് കോവിഡ് രോഗബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം  3,03,476 ആണ്.

ALSO READ: India Covid Update: 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 29,616 കേസുകൾ

രാജ്യത്ത് ഇതുവരെ ആകെ 3,29,02,351 പേർ കോവിഡ് രോഗമുക്തി നേടി കഴിഞ്ഞു. കോവിഡ് രോഗബാധയെ തുടർന്ന് രാജ്യത്ത് ഇതുവരെ മരിച്ചവരുടെ എണ്ണം 4,46,918 ആണ്. രാജ്യത്ത് കോവിഡ് വാക്‌സിനേഷൻ ധൃതഗതിയിൽ പുരോഗമിക്കുകയാണ്. ഇതുവരെ രാജ്യത്ത്  85,60,81,527 വാക്‌സിൻ ഡോസുകൾ നൽകി കഴിഞ്ഞു.

ALSO READ: Covid review meeting: സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ; ബാറുകൾ തുറക്കും, ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി നൽകാനും തീരുമാനം

രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത് കേരളത്തിലാണ്. കേരളത്തിൽ ആകെ 16,671 പേർക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ആകെ 120 പേർ രോഗബാധയെ തുടർന്ന് മരണപ്പെടുകയും ചെയ്തു. എന്നാൽ കേരളത്തിൽ കോവിഡ് സാഹചര്യം അതിരൂക്ഷമായി തുടരുകയാണ്.

ALSO READ: Covid Update Kerala: സംസ്ഥാനത്ത് ഇന്ന് 16,671 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 120 മരണം

കർണാടകയിൽ 787 കോവിഡ്  കേസുകളും 11 കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. 1 ശതമാനത്തിൽ താഴെ പോസിറ്റിവിറ്റി നിരക്ക് ഉള്ള ജില്ലകളിലെ തിയറ്ററുകളിലും പബ്ബുകളിലും 100 ശതമാനം ഒക്യുപൻസി അനുവദിക്കുമെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. ദസറ ആഘോഷങ്ങൾക്ക് പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുമെന്നും അതിർത്തി പ്രദേശങ്ങളിൽ കർശന ജാഗ്രത പാലിക്കുമെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News