New Delhi : കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 38,792 പേർക്ക് കൂടി കോവിഡ് (Covid 19) രോഗബാധ സ്ഥിരീകരിച്ചു. അതെ സമയം കോവിഡ് രോഗബാധ മൂലം 624 പേർ മരണപ്പെട്ടതായി സ്ഥിരീകരിക്കുകയും ചെയ്‌തു. ഇതോട് കൂടി കോവിഡ് രോഗബാധയെ തുടർന്ന് മരണപ്പെട്ടവരുടെ ആകെ എണ്ണം 4,11,408 ആയി.
India reports 38,792 new #COVID19 cases, 41,000 recoveries, and 624 deaths in the last 24 hours, as per Health Ministry
Total cases: 3,09,46,074
Total recoveries: 3,01,04,720
Active cases: 4,29,946
Death toll: 4,11,408Total vaccinated: 38,76,97,935 (37,14,441 in last 24 hrs) pic.twitter.com/wroOjdz1hc
— ANI (@ANI) July 14, 2021
മഹാരാഷ്ട്രയിൽ (Maharashtra) 7243 പേർക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇതോട് കൂടി മഹാരാഷ്ട്രയിൽ ആകെ കോവിഡ് രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 61.72 ലക്ഷമായി. 196 പേര് കോവിഡ് രോഗബാധയെ തുടർന്ന് മരണപ്പെടുകയും ചെയ്‌തു. മഹാരാഷ്ട്ര കഴിഞ്ഞാൽ കേരളം, കർണാടക, തമിഴ്‌നാട്, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ കോവിഡ് രോഗബാധിതരുള്ളത്.
ALSO READ: COVID Third Wave : മഹാരാഷ്ട്രയിൽ കോവിഡ് കേസുകൾ വർധിക്കുന്നു, മൂന്നാം തരംഗമാണെന്ന് സൂചന
മഹാരാഷ്ട്രയിൽ ഈ മാസം ആദ്യ 11 ദിവസം പിന്നിടുമ്പോൾ 88,130 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇത് കോവിഡ് മൂന്നാം തംരഗത്തിന്റെ മുന്നോടിയാകാമെന്നാം ആരോഗ്യ വിദഗ്ദ്ധരുടെ നിഗമനം. ഇതെ തരത്തിൽ ആദ്യത്തേതും രണ്ടാമത്തേതും കോവിഡ് തരംഗത്തിൽ വ്യാപനതോത് വർധിച്ചിരുന്നതായി ആരോഗ്യ വിദഗ്ദ്ധർ അറിയിക്കുന്നു.
ALSO READ: Corona Third Wave: കേരളം ഉൾപ്പെടെ 8 സംസ്ഥാനങ്ങൾക്ക് പ്രത്യേക അലർട്ട്
കഴിഞ്ഞ മൂന്ന് ദിവസമായി മുംബൈയിൽ ഏകദേശം 600 ഓളം കേസുകളാണ് ദിവസവും റിപ്പോർട്ട് ചെയ്യുന്നത്. മഹരാഷ്ട്രയിലെ കോലപൂർ ജില്ലയിൽ കഴിഞ്ഞ രണ്ടാഴ്ചക്കിടെ റിപ്പോർട്ട് ചെയ്ത് 3,000ത്തോളം കോവിഡ് കേസുകളാണ്. കോലപൂരിൽ സ്ഥിതി അപൂർവ സാഹചര്യമാണെന്നാണ് ആരോഗ്യ മേഖലയിയുടെ വിലയിരുത്തലുകൾ.
ALSO READ: Alert! കൊറോണയുടെ മൂന്നാം തരംഗം ഇന്ത്യയിൽ ആരംഭിച്ചതായി ശാസ്ത്രജ്ഞർ
കാരണം മഹാരാഷ്ട്രയിൽ കോവിഡ് വാക്സിനേഷൻ ശതമാനം ഏറ്റവും കൂടുതലുള്ള ജില്ലകളിൽ ഒന്നാണ് കോലപൂർ. എന്നിട്ടും ഇത്തരത്തിൽ കോവിഡ് വ്യാപനം ടെസ്റ്റ് പോസിറ്റിവിറ്റി വർധനവും ആശങ്കജനകമാണെന്ന് ആരോഗ്യ മേഖലയിലെ വിദഗ്ധർ വ്യക്തമാക്കുന്നു.
നേരത്തെ ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ മഹാരാഷ്ട്രയിൽ മൂന്നാം തരംഗം ഉടലെടുക്കുമെന്ന് മഹരാഷ്ട്ര ആരോഗ്യ മന്ത്രി രാജേഷ് ടോപെ അറിയിച്ചരുന്നു. നിലവിൽ മൂന്നാം തരംഗം നേരിടനുള്ള തയ്യാറെടുപ്പിലാണ് മഹാരാഷ്ട്ര. സ്വന്തമായി ഓക്സിജൻ ഉത്പാദനം കൈവരിക്കാനുള്ള ശ്രമത്തിലാണ് മഹരാഷ്ട്ര ഇപ്പോൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...