വീണ്ടും ഇന്ത്യ ഒന്നാമത്, പക്ഷേ...

ലോക ശരാശരിയായ 57 ശതമാനത്തില്‍ 50 ശതമാനവും ഇന്‍റര്‍നെറ്റിലെ ഹോക്‌സ് വാര്‍ത്തകളായാണ് പുറത്ത് വരുന്നത്.

Last Updated : Feb 24, 2019, 06:20 PM IST
 വീണ്ടും ഇന്ത്യ ഒന്നാമത്, പക്ഷേ...

ന്യൂഡല്‍ഹി: വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ ഇന്ത്യ ഒന്നാമതെന്ന് ഇന്ത്യ മൈക്രോസേഫ്റ്റിന്‍റെ റിപ്പോര്‍ട്ട്. 

ലോകശരാശരിയായ 57 ശതമാനത്തെ വെല്ലുന്ന വ്യാജ വാര്‍ത്തകളാണ് ഇന്ത്യയില്‍ ദിവസേന പുറത്ത് വിട്ട് കൊണ്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം നാല്‍പതിലധികം പേരാണ് സ്മാര്‍ട്ട് ഫോണുകളിലെ വ്യാജ വാര്‍ത്തകള്‍ മൂലമുള്ള ആള്‍ക്കൂട്ടകൊലപാതകങ്ങളില്‍ മരണപ്പെട്ടത്.

അതേസമയം, ലോക ശരാശരിയായ 57 ശതമാനത്തില്‍ 50 ശതമാനവും ഇന്‍റര്‍നെറ്റിലെ ഹോക്‌സ് വാര്‍ത്തകളായാണ് പുറത്ത് വരുന്നത്. വ്യാജ വാര്‍ത്തകളെ കണ്ടെത്താന്‍ എ.ഐ സാങ്കേതിക വിദ്യ ഉപയോഗിക്കാനുള്ള തയ്യാറെടുപ്പിലാണ് മൈക്രോസോഫ്റ്റ്.

കുട്ടികളെ തട്ടികൊണ്ടു പോയതായ വാട്ട്‌സ്ആപ്പിലെ വ്യാജ പ്രചാരണങ്ങളിലൂടെ നിരവധി പേരാണ് കഴിഞ്ഞ വര്‍ഷം ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്ക് ഇരയായിട്ടുള്ളത്. 

വാട്ട്‌സ്ആപ്പിലെ വ്യാജ പ്രചാരണങ്ങളെ തടയാന്‍ പിന്നീട് കമ്പനി ഫോര്‍വേഡ് ഓപ്ഷന്‍ പരിമിതപ്പെടുത്തിയിരുന്നു. പൊതു തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വ്യാജ വാര്‍ത്തകളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകുമെന്ന് തന്നെയാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.

Trending News