ഇന്ത്യയുടെ കോവിഡ് വാക്‌സിന്‍ സ്വാതന്ത്ര്യ ദിനത്തില്‍? സൂചനയുമായി ICMR

ലോകത്താകമാനം  കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ പ്രതീക്ഷയ്ക്ക് വക നല്‍കുന്ന  വാര്‍ത്തയുമായി  ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍  റിസേര്‍ച്ച് (ICMR)...

Last Updated : Jul 3, 2020, 01:37 PM IST
ഇന്ത്യയുടെ കോവിഡ് വാക്‌സിന്‍ സ്വാതന്ത്ര്യ ദിനത്തില്‍?  സൂചനയുമായി ICMR

ന്യൂഡല്‍ഹി: ലോകത്താകമാനം  കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ പ്രതീക്ഷയ്ക്ക് വക നല്‍കുന്ന  വാര്‍ത്തയുമായി  ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍  റിസേര്‍ച്ച് (ICMR)...

കോവിഡ് പ്രതിരോധത്തിനുള്ള ആദ്യ ഇന്ത്യന്‍ നിര്‍മ്മിത കോവിഡ് വാക്‌സിന്‍ ഓഗസ്റ്റ് 15ന് പുറത്തിറക്കാന്‍ ലോഞ്ച് ചെയ്യാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ്  ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച് (ICMR). 

ഭാരത് ബയോടെക് ഇന്റര്‍നാഷണല്‍ ലിമിറ്റഡുമായി സഹകരിച്ചാണ് ‘കോവാക്‌സിന്‍’ വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ICMR നടത്തുന്നത്.

കോവിഡ് വാക്‌സിന്‍ (BBV152 COVID വാക്‌സിന്‍) ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്കായി പന്ത്രണ്ടോള൦  ഇന്‍സ്റ്റിറ്റ്യൂട്ടുകളെ തിരഞ്ഞെടുത്തുവെന്ന് സര്‍ക്കാരിന്‍റെ  ഉന്നത മെഡിക്കല്‍ റിസര്‍ച്ച് വിഭാഗം പറയുകയുണ്ടായി. നിലവില്‍ സര്‍ക്കാര്‍ ഏറ്റവും  മുന്‍ഗണന നല്‍കുന്ന  പദ്ധതി ആയതിനാല്‍  ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ വേഗത്തിലാക്കാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളോട് ICMR ആവശ്യപ്പെട്ടിട്ടുണ്ട്.

പൂനെയിലെ ICMR - നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി വേര്‍തിരിച്ചെടുത്ത SARS-CoV-2 ന്‍റെ  ഘടകത്തില്‍ നിന്നുമാണ് പുതിയ  വാക്‌സിന്‍ വികസിപ്പിക്കുന്നത്.   ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ചു൦   സംയുക്തമായി ഈ വാക്‌സിന്‍റെ  പ്രീ-ക്ലിനിക്കല്‍, ക്ലിനിക്കല്‍ വികസനത്തിനായി പ്രവര്‍ത്തിക്കുകയാണ്, ICMR പുറത്തുവിട്ട കത്തില്‍  പറഞ്ഞു.

സ്വാതന്ത്ര്യദിനത്തിന് വാക്‌സിന്‍ പുറത്തിറക്കാനുള്ള   പദ്ധതിയെക്കുറിച്ചും ICMR സൂചന നല്‍കി. എല്ലാ ക്ലിനിക്കല്‍ പരീക്ഷണങ്ങളും പൂര്‍ത്തിയാക്കിയ ശേഷം 2020 ഓഗസ്റ്റ് 15നകം പൊതുജനാരോഗ്യ ഉപയോഗത്തിനായി വാക്‌സിന്‍ പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്നതായാണ്  ഗവേഷണ സമിതി നല്‍കുന്ന സൂചനകള്‍ ...

Trending News