Covid updates: കോവിഡ് കേസുകൾ ഉയരുന്നു; രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 6,594 പുതിയ കോവിഡ് കേസുകൾ, ഡൽഹിയിൽ പ്രതിദിന കേസുകൾ ആയിരത്തിലധികം

Covid cases in India: നിലവിൽ രാജ്യത്ത് 50,548 സജീവ കോവിഡ് കേസുകളുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു

Written by - Zee Malayalam News Desk | Last Updated : Jun 15, 2022, 09:55 AM IST
  • പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.05 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 2.32 ശതമാനവുമാണ്
  • ദേശീയ വീണ്ടെടുക്കൽ നിരക്ക് 98.67 ശതമാനമാണ്
  • രാജ്യത്താകെ 195.35 കോടിയിലധികം വാക്സിൻ ഡോസുകൾ നൽകിയതായും ആരോ​ഗ്യമന്ത്രാലയം വ്യക്തമാക്കി
Covid updates: കോവിഡ് കേസുകൾ ഉയരുന്നു; രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 6,594 പുതിയ കോവിഡ് കേസുകൾ, ഡൽഹിയിൽ പ്രതിദിന കേസുകൾ ആയിരത്തിലധികം

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 6,594 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. നിലവിൽ രാജ്യത്ത് 50,548 സജീവ കോവിഡ് കേസുകളുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 4,32,36,695 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4,035 പേർ രോ​ഗമുക്തരായി.

ഇതോടെ ആകെ രോ​ഗമുക്തരായവരുടെ എണ്ണം 4,26,61,370 ആയി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.05 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 2.32 ശതമാനവുമാണ്. ദേശീയ വീണ്ടെടുക്കൽ നിരക്ക് 98.67 ശതമാനമാണ്. രാജ്യത്താകെ 195.35 കോടിയിലധികം വാക്സിൻ ഡോസുകൾ നൽകിയതായും ആരോ​ഗ്യമന്ത്രാലയം വ്യക്തമാക്കി.

ALSO READ: Maharashtra Covid Update: പൊതു സ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കി മഹാരാഷ്ട്ര സര്‍ക്കാര്‍

ഡൽഹിയിലെ പ്രതിദിന കോവിഡ് കേസുകൾ ചൊവ്വാഴ്ച ആയിരം കടന്നു. 1,118 കേസുകളാണ് ഡൽഹിയിൽ റിപ്പോർട്ട് ചെയ്തത്. പോസിറ്റീവ്  നിരക്ക് 6.50 ശതമാനമാണ്. കോവിഡ് ബാധിച്ച് രണ്ട് മരണങ്ങളും ഡൽഹിയിൽ രേഖപ്പെടുത്തി. മെയ് പത്തിനാണ് രാജ്യതലസ്ഥാനത്ത് അവസാനമായി ആയിരത്തിലധികം കേസുകൾ രേഖപ്പെടുത്തിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News