ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ടാങ്ക് വേധ മിസൈൽ ഹെലിന വിജയകരമായി പരീക്ഷിച്ചു. അഡ്വാൻസ് ലൈറ്റ് ഹെലി കോപ്റ്ററായ ധ്രുവിൽ നിന്നാണ് മിസൈൽ വിക്ഷേപിച്ചത് . രാജസ്ഥാനിലെ പൊക്രാൻ ഫയറിങ് റെയിഞ്ചിലായിരുന്നു പരീക്ഷണം . കൃത്രിമമായി സൃഷ്ടിച്ച യുദ്ധടാങ്കിനെ ലക്ഷ്യമാക്കിയായിരുന്നു മിസൈൽ വിക്ഷേപിച്ചത്.
മിസൈൽ പ്രത്യേകതകൾ
ഏഴ് കിലോ മീറ്റർ വരെ അകലെയുള്ള ലക്ഷ്യവും കൃത്യമായി ഭേദിക്കുമെന്നതാണ് മിസൈലിന്റെ പ്രത്യേകത . ഏത് സമയത്തും മിസൈൽ പ്രയോഗിക്കാമെന്നത് മറ്റൊരു സവിശേഷതയാണ് . ലോക്ക് ഓൺ ബിഫോർ ലോഞ്ച് മോഡിൽ പ്രവർത്തിക്കുന്ന ഇൻഫ്രാറെഡ് ഇമേജിങ് സിസ്റ്റം വഴിയാണ് മിസൈലിനെ നിയന്ത്രിക്കുന്നത്.
ഡിഫൻസ് റിസർച്ച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷൻ (DRDO) കരസേന-വ്യോമസേനകൾ എന്നിവർ സംയുക്തമായാണ് പരീക്ഷണം നടത്തിയത്. ലോകത്തിലെ ഏറ്റവും അത്യാധുനിക ടാങ്ക് വേധ ആയുധങ്ങളിൽ ഒന്നാണിത് . പ്രാദേശികമായി ആയുധങ്ങൾ വികസിപ്പിക്കാനുള്ള രാജ്യത്തിൻറെ ശേഷിയുടെ നിർണായകമായ കാൽവയ്പ്പാണിത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA