എത്ര തണുപ്പായാലും ഇനി ലഡാക്കിൽ നിന്നും ഇന്ത്യൻ സൈന്യം പിന്മാറില്ല

യഥാർത്ഥ നിയന്ത്രണ രേഖയിൽ ഇന്ത്യ അണിനിരത്തിയിരിക്കുന്ന സൈനികർക്ക് വേണ്ടിയാണ് അതിസുരക്ഷാ രീതിയിലുള്ള താമസ സൗകര്യം ഒരുക്കാനുള്ള നിര്‍ദ്ദേശം നല്കിയിരിക്കുന്നത്.  

Last Updated : Jul 6, 2020, 05:49 PM IST
എത്ര തണുപ്പായാലും ഇനി ലഡാക്കിൽ നിന്നും ഇന്ത്യൻ സൈന്യം പിന്മാറില്ല

ലേ: ചൈനയുടെ കളികളൊന്നും ഇനി ഇന്ത്യയോട് നടക്കില്ല.  അതിനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കാൻ ഇന്ത്യൻ കരസേന രംഗത്തുണ്ട്.  അതിനായി എത്ര തണുപ്പായലും ലഡാക്ക് മേഖലയിൽ തങ്ങാൻ പാകത്തിനുള്ള അതീവ സുരക്ഷാ ടെൻഡുകളാണ് കരസേനാ നിർമ്മിക്കുന്നത്.  

Also read:ഡൽഹിയിൽ കോറോണ രോഗികൾ ഒരു ലക്ഷം കടന്നു; ഭയപ്പെടേണ്ടതില്ലെന്ന് മുഖ്യമന്ത്രി 

ഇതിനായി 30000 സൈനികരെ എത്തിച്ച് അതിർത്തിയിലെ ഏതു സാഹചര്യവും നേരിടാൻ ഇന്ത്യൻ സേന തയ്യാറായിരിക്കുകയാണ്.  യഥാർത്ഥ നിയന്ത്രണ രേഖയിൽ ഇന്ത്യ അണിനിരത്തിയിരിക്കുന്ന സൈനികർക്ക് വേണ്ടിയാണ് അതിസുരക്ഷാ രീതിയിലുള്ള താമസ സൗകര്യം ഒരുക്കാനുള്ള നിര്‍ദ്ദേശം നല്കിയിരിക്കുന്നത്.  ഏതാണ്ട് ഒക്ടോബർ വരെയെങ്കിലും സൈന്യത്തിനെ ലഡാക്കിൽ നിലനിർത്തേണ്ടിവരും.  അതിനാലാണ് ഈ മുൻകരുതൽ. 

Also read:വയനാട്ടിൽ വൻ കഞ്ചാവ് വേട്ട; രണ്ട് മലപ്പുറം സ്വദേശികൾ പിടിയിൽ

കനത്ത തണുപ്പിനെ പ്രതിരോധിക്കുന്ന ടെൻഡുകളാണ് നിർമ്മിക്കുന്നത്.  ഇന്ത്യയിൽ നിന്നും മാത്രമല്ല യൂറോപ്പിൽ നിന്നുവരെ മുന്തിയ ഇനം ടെൻഡുകൾ നിർമ്മിക്കാൻ ആവശ്യമുള്ള വസ്തുക്കൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇന്ത്യ.   സൈനികർക്ക് താമസിക്കാൻ മാത്രമല്ല ആയുധങ്ങളും സൂക്ഷിക്കേണ്ടതായുള്ളതിനാൽ താൽക്കാലികമാണെങ്കിലും ശക്തമായ ടെൻഡുകൾ തന്നെ പണിയണം.  

ചൈന നേരത്തെതന്നെ ഇത്തരം ടെൻഡുകൾ അതിർത്തിയിൽ പണിതു കഴിഞ്ഞതായും സേനാ മേധാവി അറിയിച്ചിട്ടുണ്ട്.  സിയാച്ചിനിൽ മഞ്ഞുമലകളിൽ തങ്ങാനാവുന്ന വിധത്തിലുള്ള സംവിധാനം ഉണ്ടാക്കിയാൽ ചൈനയുടെ ഏതു നീക്കങ്ങൾക്കും ഉടൻ മറുപടി നൽകാനാകുമെന്നും  അധികൃതർ അറിയിച്ചിട്ടുണ്ട്. 

Trending News