ന്യൂഡൽഹി: കടൽ കൊള്ളക്കർ പിടിച്ചെടുത്ത ഇറാനിയൻ കപ്പൽ മോചിപ്പിച്ച് ഇന്ത്യൻ നാവികസേന. 12 മണിക്കൂർ നീണ്ട ശ്രമത്തിന്നൊടുവിലാണ് ഈ വിജയം. ബോട്ടിലുണ്ടായിരുന്ന 23 പാകിസ്ഥാൻ മത്സ്യതൊഴിലാളികളും സുരക്ഷിതരാണെന്നാണ് റിപ്പോർട്ട്.
Also Read: 13 ഇനം തിരിച്ചറിയൽ രേഖകൾ കൊണ്ടും വോട്ട് ചെയ്യാം, ഏതൊക്കെ?
രക്ഷാദൗത്യത്തിൽ പങ്കെടുത്തത് ഐഎൻഎസ് സുമേധ, ഐഎൻഎസ് തൃശൂൽ എന്നീ പടക്കപ്പലുകളാണ്. ഇറാനിയൻ ബോട്ടായ അൽ കാമ്പറാണ് സോമാലിയൻ കടൽകൊള്ളക്കാർ പിടിച്ചെടുത്തത്. ഇറാനിയൻ കപ്പലായ അൽ-കംബർ 786 എന്ന കപ്പൽ ആക്രമിക്കപ്പെട്ട വിവരം ലഭിച്ചയുടൻ മേഖലയിൽ പട്രോളിങ് നടത്തുകയായിരുന്ന ഇന്ത്യൻ നാവിക സേന രക്ഷാപ്രവര്‍ത്തനത്തിനായി ഇവിടേക്ക് എത്തുകയായിരുന്നു. 9 സോമാലിയൻ കടൽക്കൊള്ളയിരുന്നു കപ്പൽ ആക്രമിച്ചത്.ഇന്നലെ വൈകുന്നേരമായിരുന്നു ഇറാനിയൻ ബോട്ടിനെ സോമാലിയൻ കൊള്ളക്കാർ തട്ടിയെടുത്തു എന്ന വിവരം ലഭിച്ചത്.
#INSSumedha intercepted FV Al-Kambar during early hours of #29Mar 24 & was joined subsequently by the guided missile frigate #INSTrishul.
After more than 12 hrs of intense coercive tactical measures as per the SOPs, the pirates on board the hijacked FV were forced to surrender.… https://t.co/2q3Ihgk1jn pic.twitter.com/E2gtTDHVKu
— SpokespersonNavy (@indiannavy) March 29, 2024
Aslo Read: ശുക്ര ബുധ സംഗമത്തിലൂടെ രാജയോഗം; ഇവരുടെ ഭാഗ്യം മാറിമറിയും, നൽകും അപാര ധനലാഭം!
ബോട്ടിനുള്ളിൽ ഉണ്ടായിരുന്ന എല്ലാവരും പാകിസ്ഥാൻ സ്വദേശികളായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇവരെ എല്ലാവരെയും രക്ഷിച്ചതോടെ അന്താരാഷ്ട്ര സമൂഹത്തിന് മുന്നിലും ഇന്ത്യൻ നാവികസേനയുടെ അഭിമാനം ഉയര്‍ന്നിരിക്കുകയാണ്. മോചിപ്പിച്ച പാക് പൗരന്മാരെ സുരക്ഷിതമായ സ്ഥാനത്ത് എത്തിച്ചതായും ഇന്ത്യൻ നാവിക സേന അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy