India's Road Network: കഴിഞ്ഞ 9 വർഷത്തിനിടെ രാജ്യത്തെ റോഡ് ശൃംഖല 59% വർദ്ധിച്ചു, നിതിൻ ഗഡ്കരി

India's Road Network: 2014 ൽ രാജ്യത്തിന് ടോൾ ടാക്‌സിൽ നിന്ന് 4,470 കോടി രൂപ ലഭിച്ചിരുന്നു, എന്നാൽ ഇന്നത്തെ കണക്കനുസരിച്ച് എൻഎച്ച്എഐക്ക് ടോൾ ടാക്‌സിൽ നിന്ന് ലഭിച്ചത് 41,342 കോടി രൂപയാണ്. 

Written by - Zee Malayalam News Desk | Last Updated : Jun 28, 2023, 03:44 PM IST
  • രാജ്യത്തുടനീളം ഹൈടെക് ഹൈവേകളുടെ ശൃംഖല തുടർച്ചയായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ഗഡ്കരി തന്‍റെ മന്ത്രാലയത്തിന്‍റെ 9 വർഷത്തെ പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ വ്യക്തമാക്കവേ പറഞ്ഞു.
India's Road Network: കഴിഞ്ഞ 9 വർഷത്തിനിടെ രാജ്യത്തെ റോഡ് ശൃംഖല 59% വർദ്ധിച്ചു, നിതിൻ ഗഡ്കരി

New Delhi: കഴിഞ്ഞ 9 വർഷത്തിനിടെ ഇന്ത്യയുടെ റോഡ് ശൃംഖല 59% വര്‍ദ്ധിച്ചതായി കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. റോഡ്‌ വികസനത്തില്‍ അമേരിക്ക കഴിഞ്ഞാല്‍ ഇന്ത്യ ലോകത്ത് രണ്ടാം സ്ഥാനത്താണ്‌ എന്നും അദ്ദേഹം അവകാശപ്പെട്ടു. 

Also Read:  Planet Transit in July 2023: ജൂലൈ മാസത്തില്‍ മൂന്ന് വലിയ ഗ്രഹങ്ങള്‍ രാശി മാറുന്നു!! ഭാഗ്യം ചില രാശിക്കാരെ തേടിയെത്തും

രാജ്യത്തുടനീളം ഹൈടെക് ഹൈവേകളുടെ ശൃംഖല തുടർച്ചയായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ഗഡ്കരി തന്‍റെ മന്ത്രാലയത്തിന്‍റെ 9 വർഷത്തെ പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ വ്യക്തമാക്കവേ പറഞ്ഞു. റോഡപകടങ്ങള്‍ തടയാനും രാജ്യത്തെ ഹൈവേകളിലെ ബ്ലാക്ക് സ്പോട്ടുകൾ ഇല്ലാതാക്കാനും മന്ത്രാലയം പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ 1,45,240 കിലോമീറ്ററാണ് രാജ്യത്തിന്‍റെ റോഡ് ശൃംഖലയെങ്കിൽ 2013-14 സാമ്പത്തിക വർഷത്തിൽ ഇത് 91,287 കിലോമീറ്ററായിരുന്നുവെന്ന് ഗഡ്കരി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Also Read:  July 2023 Lucky Zodiac Sign: ജൂലൈ മാസത്തില്‍ മൂന്ന് വലിയ ഗ്രഹ സംക്രമണം, ഈ 5 രാശിക്കാരുടെ ഭാഗ്യം സൂര്യനെപ്പോലെ പ്രകാശിക്കും!! 

റോഡ് നിർമാണത്തോടൊപ്പം ഇക്കാലയളവിൽ രാജ്യത്ത് അതിവേഗം വർദ്ധിച്ചുവരുന്ന ഗതാഗതക്കുരുക്കുകളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ട്രാഫിക് ജാമുമായി ബന്ധപ്പെട്ട ഒരു ചോദ്യത്തിന് ഗഡ്കരി പറഞ്ഞു, സർക്കാർ നിരന്തരമായ ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും വർദ്ധിക്കുന്ന ജനസംഖ്യയും ഒപ്പം ഒരാളുടെ പക്കല്‍ കുറഞ്ഞത്‌ അഞ്ച് വാഹനങ്ങൾ വീതമുണ്ടാകും, ഈ സാഹചര്യത്തില്‍ എങ്ങനെ ജാം ഒഴിവാക്കാം? അദ്ദേഹം മറുചോദ്യം ചോദിച്ചു. 

വിഷയം കോടതിയിലെത്തിയതിനാൽ ചാർധാമിനെ ബന്ധിപ്പിക്കുന്ന ഹൈവേയുടെ പദ്ധതി പാതിവഴിയിൽ നിലച്ചെന്നും എന്നാൽ ഇപ്പോൾ സുപ്രീം കോടതിയിൽ നിന്ന് ചില മാർഗനിർദേശങ്ങൾ ലഭിച്ചതിനെത്തുടര്‍ന്ന് പണി വീണ്ടും ആരംഭിച്ചതായും ഗഡ്കരി പറഞ്ഞു. ഡൽഹി മുംബൈ ഹൈവേയെ സംബന്ധിച്ച്, ഈ ഹൈവേയുടെ രണ്ടാം ഭാഗം ഉടൻ ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്നും ഇത് ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും ഗതാഗത മന്ത്രി പറയുന്നു. രണ്ടാം ഭാഗം രത്‌ലം വരെയായിരിക്കുമെന്നും മന്ത്രാലയത്തിന്‍റെ 9 വർഷത്തെ പ്രവർത്തനത്തിന്‍റെ വിശദാംശങ്ങൾ നൽകിക്കൊണ്ട് ഗതാഗത മന്ത്രി പറഞ്ഞു.

2014 ൽ രാജ്യത്തിന് ടോൾ ടാക്‌സിൽ നിന്ന് 4,470 കോടി രൂപ ലഭിച്ചിരുന്നു, എന്നാൽ ഇന്നത്തെ കണക്കനുസരിച്ച് എൻഎച്ച്എഐക്ക് ടോൾ ടാക്‌സിൽ നിന്ന് ലഭിച്ചത് 41,342 കോടി രൂപയാണ്. 2014ൽ രാജ്യത്ത് പ്രതിദിനം 11.6 കിലോമീറ്റർ ഹൈവേകൾ നിർമിച്ചിരുന്നെങ്കിൽ ഇപ്പോൾ ഈ ശരാശരി 41 കിലോമീറ്ററായി ഉയർന്നു. രാജ്യത്തുടനീളം നിർമിക്കുന്ന പുതിയ ഹൈവേകൾ മരങ്ങളുടെ നാശം  പരമാവധി കുറച്ചുകൊണ്ടാണ് എന്നും അദ്ദേഹം വ്യക്തമാക്കി. ഗതാഗത മന്ത്രിയുടെ കണക്കനുസരിച്ച് രാജ്യത്തുടനീളം 68,000 മരങ്ങൾ പറിച്ചുനട്ടിട്ടുണ്ട്, അതേസമയം 3 കോടിയിലധികം പുതിയ മരങ്ങൾ നട്ടുപിടിപ്പിയ്ക്കുകയും ചെയ്തിട്ടുണ്ട്. 

വിവാദങ്ങളില്‍പെടാതെ തന്‍റെ പ്രവര്‍ത്തന മേഖലയില്‍ നിശബ്ദമായി കര്‍മ്മനിരതനാവുകയാണ് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി  നിതിന്‍ ഗഡ്കരി. ഗഡ്കരിയുടെ കീഴില്‍ രാജ്യത്ത് റോഡ്‌ വികസനം ഏറെ ത്വരിതഗതിയിലാണ് നടക്കുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News