Union Budget: ഏറ്റവും കൂടുതല്‍ തവണ ബജറ്റ് അവതരിപ്പിച്ച കേന്ദ്ര ധനമന്ത്രി ആരെന്നറിയുമോ? കേന്ദ്ര ബജറ്റുമായി ബന്ധപ്പെട്ട ചില രസകരമായ കാര്യങ്ങള്‍ അറിയാം

Union Budget:  ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് പ്രസംഗം നടത്തിയതിന്‍റെ റിക്കോര്‍ഡ് ഇപ്പോഴത്തെ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍റെ പേരിലാണ്.  

Written by - Zee Malayalam News Desk | Last Updated : Feb 1, 2023, 05:06 PM IST
  • ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് പ്രസംഗം നടത്തിയതിന്‍റെ റിക്കോര്‍ഡ് ഇപ്പോഴത്തെ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍റെ പേരിലാണ്.
Union Budget: ഏറ്റവും കൂടുതല്‍ തവണ ബജറ്റ് അവതരിപ്പിച്ച കേന്ദ്ര ധനമന്ത്രി ആരെന്നറിയുമോ? കേന്ദ്ര ബജറ്റുമായി ബന്ധപ്പെട്ട ചില രസകരമായ കാര്യങ്ങള്‍ അറിയാം

 Union Budget: രാജ്യം ആകാംഷയോടെ കാത്തിരുന്ന അടുത്ത സാമ്പത്തിക വര്‍ഷത്തെ കേന്ദ്ര ബജറ്റ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ചു.  ബജറ്റിന്‍റെ നേട്ടങ്ങളും കോട്ടങ്ങളും വിലയിരുത്തുന്ന തിരക്കില്‍ കേന്ദ്ര ബജറ്റുമായി ബന്ധപ്പെട്ട ചില ആകര്‍ഷകവും രസകരവുമായ കാര്യങ്ങള്‍ അറിയാം... 

Also Read:  Union Budget 2023: കേന്ദ്ര ബജറ്റ് ഡോക്യുമെന്‍റ് എപ്പോള്‍, എങ്ങിനെ ഡൗൺലോഡ്  ചെയ്യാം? ഈ ഘട്ടങ്ങള്‍ ശ്രദ്ധിക്കുക 

ഏറ്റവും ദൈര്‍ഘ്യം കൂടിയ ബജറ്റ് അവതരിപ്പിച്ച കേന്ദ്ര മന്ത്രി ആരാണ് എന്നറിയാമോ? ഏറ്റവും ദൈര്‍ഘ്യം കൂടിയ ബജറ്റില്‍ എത്ര വാക്കുകള്‍ ഉണ്ടായിരുന്നു എന്നറിയാമോ?  ഏറ്റവും കൂടുതല്‍ തവണ ബജറ്റ് അവതരിപ്പിച്ച കേന്ദ്ര ധനമന്ത്രി ആരാണ് എന്നറിയാമോ? ബജറ്റിനെക്കുറിച്ചുള്ള ഇത്തരം കാര്യങ്ങള്‍  അറിയുക രസകരമായിരിയ്ക്കും....! 

Also Read:  Union Budget 2023: ബജറ്റ് അവതരിപ്പിക്കാന്‍ പാരമ്പര്യം വിളിച്ചോതുന്ന ചുവന്ന സാരിയില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍, ചിത്രങ്ങള്‍ വൈറല്‍

ധനമന്ത്രി നിർമ്മല സീതാരാമൻ 2023 ഫെബ്രുവരി 1 ന് തന്‍റെ തുടർച്ചയായ അഞ്ചാമത്തെ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചു. 2020 ലെ ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി 2 മണിക്കൂർ 42 മിനിറ്റ് സംസാരിച്ചു, ഇത് ബജറ്റ് പ്രസംഗങ്ങളുടെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയതാണ്. ബജറ്റ് പ്രസംഗം നീണ്ടത് അവരുടെ ആരോഗ്യ സ്ഥിതി മോശമാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് ബജറ്റിന്‍റെ രണ്ടു പേജുകള്‍ വായിക്കാതെ ഒഴിവാക്കിയിരുന്നു.  2023 ലെ ബജറ്റ് പ്രസംഗത്തിൽ സീതാരാമൻ 1 മണിക്കൂര്‍ 25  മിനിറ്റ് സംസാരിച്ചു. 

ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് പ്രസംഗം നടത്തിയതിന്‍റെ റിക്കോര്‍ഡ് ഇപ്പോഴത്തെ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍റെ പേരിലാണ്.  നിര്‍മ്മല സീതാരാമന്‍ 2020ല്‍ നടത്തിയ ബജറ്റ് പ്രസംഗം 2 മണിക്കൂര്‍ 42 മിനിറ്റ് നീണ്ടിരുന്നു.  

ഇന്ത്യയില്‍ കേന്ദ്ര ബജറ്റ് അവതരിപ്പിച്ച രണ്ടാമത്തെ വനിതയാണ്‌ നിര്‍മ്മല സീതാരാമന്‍.  മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ്  ബജറ്റ് അവതരിപ്പിച്ച ആദ്യ വനിത. എന്നാല്‍, ഇന്ത്യയിലെ ആദ്യത്തെ മുഴുവൻ സമയ വനിതാ ധനമന്ത്രിയാണ് നിര്‍മ്മല സീതാരാമൻ, അവര്‍  2019 ലെ തന്‍റെ കന്നി ബജറ്റ് പ്രസംഗത്തിൽ 2 മണിക്കൂറും 17 മിനിറ്റും സംസാരിച്ചു

മുൻ ധനമന്ത്രി ജസ്വന്ത് സിംഗ് 2003 ലെ ബജറ്റ് പ്രസംഗത്തിൽ 2 മണിക്കൂറും 13 മിനിറ്റും സംസാരിച്ചു.

2014ലെ ബജറ്റ് പ്രസംഗത്തിൽ മുൻ ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി 2 മണിക്കൂറും 10 മിനിറ്റും സംസാരിച്ചു.

ബജറ്റിലെ വാക്കുകളുടെ എണ്ണവും ഒരു ചരിത്രമാണ്‌.  

വാക്കുകളുടെ എണ്ണമനുസരിച്ച്, 1991-ൽ മൻമോഹൻ സിംഗ് ആണ് ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് പ്രസംഗം നടത്തിയത്. പ്രസംഗത്തിൽ 18,650 വാക്കുകൾ ഉണ്ടായിരുന്നു.  

അരുൺ ജെയ്റ്റ്‌ലിയുടെ 2018ലെ ബജറ്റ് പ്രസംഗത്തിൽ 18,604 വാക്കുകളാണുള്ളത്. ബജറ്റ് പ്രസംഗത്തിൽ ഏറ്റവും കൂടുതൽ വാക്കുകൾ പറഞ്ഞതിൽ രണ്ടാമൻ ഇദ്ദേഹമാണ്.

1977-ൽ അന്നത്തെ ധനമന്ത്രി ഹിരുഭായ് മുൽജിഭായ് പട്ടേലാണ് വാക്കുകളുടെ കാര്യത്തിൽ ഏറ്റവും പിശുക്ക് കാട്ടിയത്. അദ്ദേഹമാണ് ഏറ്റവും ചെറിയ ബജറ്റ് അവതരിപ്പിച്ചത്. വെറും 800 വാക്കുകൾ അടങ്ങിയതായിരുന്നു അദ്ദേഹത്തിന്‍റെ ബജറ്റ്  പ്രസംഗം.

രാജ്യത്ത് ഏറ്റവും കൂടുതല്‍  തവണ ബജറ്റ് അവതരിപ്പിച്ചത് ആരാണ് എന്നറിയാമോ? 

ഏറ്റവും കൂടുതൽ ബജറ്റുകൾ അവതരിപ്പിച്ചതിന്‍റെ റെക്കോർഡ് മൊറാർജി ദേശായിയുടെ പേരിലാണ്. 1962-69ൽ ധനമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹം 10 കേന്ദ്ര ബജറ്റുകൾ അവതരിപ്പിച്ചു.

മൊറാർജി ദേശായിയ്ക്ക് പിന്നാലെ 9 ബജറ്റുകളുമായി പി ചിദംബരം, 8 ബജറ്റുകളുമായി പ്രണബ് മുഖർജിയും യശ്വന്ത് സിൻഹയും 6 ബജറ്റുകളുമായി മൻമോഹൻ സിംഗുമുണ്ട്.  

സ്വാതന്ത്ര്യ ഇന്ത്യയുടെ ആദ്യ ബജറ്റ് അവതരിപ്പിച്ചത് ആരാണ് എന്നറിയാമോ?

1947 നവംബർ 26 ന് അന്നത്തെ ധനമന്ത്രി ആർ കെ ഷൺമുഖം ചെട്ടിയാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ബജറ്റ് അവതരിപ്പിച്ചത്.

ഇനിയുമുണ്ട് ബജറ്റ് സംബന്ധിക്കുന്ന ആകര്‍ഷകമായ ചില കാര്യങ്ങള്‍... 

ബജറ്റ്  1999 വരെ  ഫെബ്രുവരിയിലെ അവസാന പ്രവൃത്തി ദിവസം വൈകുന്നേരം 5 മണിക്കാണ്  അവതരിപ്പിച്ചിരുന്നത്. ബ്രിട്ടീഷ് കാലഘട്ടത്തിലെ രീതി  പിന്തുടര്‍ന്നായിരുന്നു ഇത്. മുൻ ധനമന്ത്രി യശ്വന്ത് സിൻഹ 1999-ൽ ബജറ്റ് അവതരണ സമയം രാവിലെ 11 ആക്കി മാറ്റി.
 
കൊളോണിയൽ കാലത്തെ ആ മാസത്തെ അവസാന പ്രവൃത്തി ദിനം ഉപയോഗിച്ചിരുന്ന പാരമ്പര്യത്തിൽ നിന്ന് വ്യതിചലിച്ച്  അരുൺ ജെയ്റ്റ്‌ലിയാണ് 2017 ഫെബ്രുവരി 1 ന്  കേന്ദ്ര ബജറ്റ് അവതരിപ്പിക്കാൻ തുടങ്ങി.... 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News