10th International Yoga Day: ഇന്ന് അന്താരാഷ്‌ട്ര യോ​ഗാദിനം; ശ്രീനഗറിൽ യോഗാ ദിനാചരണത്തിന് പ്രധാനമന്ത്രി നേതൃത്വം നൽകും

International Yoga Day Updates: ദാൽ തടാകത്തിൻ്റെ തീരത്തുള്ള ഷേർ-ഇ-കശ്മീർ ഇൻ്റർനാഷണൽ കോൺഫറൻസ് സെൻ്ററിൽ 7000 ലധികം പേർ പങ്കെടുക്കുന്ന വമ്പിച്ച യോഗ സെഷനെ പ്രധാനമന്ത്രിയാണ് നയിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jun 21, 2024, 08:19 AM IST
  • ഇന്ന് പത്താമത് അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീനഗറിൽ നേതൃത്വം നൽകും
  • 'വ്യക്തിക്കും സമൂഹത്തിനും യോഗ' എന്നതാണ് ഈ വർഷത്തെ പ്രമേയം
10th International Yoga Day: ഇന്ന് അന്താരാഷ്‌ട്ര യോ​ഗാദിനം; ശ്രീനഗറിൽ യോഗാ ദിനാചരണത്തിന് പ്രധാനമന്ത്രി നേതൃത്വം നൽകും

ശ്രീനഗർ: ഇന്ന് പത്താമത് അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീനഗറിൽ നേതൃത്വം നൽകും. ദാൽ തടാകത്തിൻ്റെ തീരത്തുള്ള ഷേർ-ഇ-കശ്മീർ ഇൻ്റർനാഷണൽ കോൺഫറൻസ് സെൻ്ററിൽ 7000 ലധികം പേർ പങ്കെടുക്കുന്ന വമ്പിച്ച യോഗ സെഷനെ പ്രധാനമന്ത്രിയാണ് നയിക്കുന്നത്. 

Also Read: വമ്പൻ തൊഴിൽ അവസരവുമായി ഇന്ത്യൻ റെയിൽവേ; 13,000 ഒഴിവുകൾ, വിജ്ഞാപനം ഉടൻ

ജമ്മു കശ്മീർ ലെഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹ, കേന്ദ്രമന്ത്രി പ്രതാപ് റാവു ഗണപതിറാവു ജാദവ് തുടങ്ങി നിരവധി പേരാണ് പ്രധാനമന്ത്രി നയിക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നത്.  ഈ വർഷത്തെ പ്രമേയം, 'വ്യക്തിക്കും സമൂഹത്തിനും യോഗ' *Yoga For Self and Society) എന്നതാണ്. ഈ പ്രമേയം കൊണ്ട് വ്യക്തമാക്കുന്നത് വ്യക്തിപരമായ ആരോ​ഗ്യം വർദ്ധിപ്പിക്കുന്നതിന് പുറമേ സാമൂഹിക ക്ഷേമത്തിന് സംഭവന ചെയ്യാനും യോ​ഗയ്‌ക്ക് സാധിക്കുമെന്നതാണ്.  

Also Read: 2025 ന് മുൻപ് ഇവർ കോടീശ്വരന്മാരാകും, ശനി നൽകും രാജകീയ ജീവിതവും പ്രശസ്തിയും!

യോഗ പരിശീലനത്തിലൂടെ ആഗോള ആരോഗ്യവും ക്ഷേമവും പ്രോത്സാഹിപ്പിക്കുന്നതിന് ആയിരക്കണക്കിന് പങ്കാളികളെ ഒരുമിച്ച് കൊണ്ടുവരാൻ ലക്ഷ്യമിട്ട് രാജ്യത്തുടനീളവും വിദേശത്തുള്ള നിരവധി സ്ഥലങ്ങളിലും ആഘോഷങ്ങൾ നടക്കുന്നുണ്ട്.

ഡൽഹി, ചണ്ഡീഗഡ്, ഡെറാഡൂൺ, റാഞ്ചി, ലഖ്‌നൗ, മൈസൂരു എന്നിവിടങ്ങളിലെ കർത്തവ്യ പാതയ്‌ക്കൊപ്പം, ന്യൂയോർക്ക് സിറ്റിയിലെ ടൈംസ് സ്‌ക്വയർ, യുഎൻ ആസ്ഥാനം, വാഷിംഗ്ടൺ, ലണ്ടനിലെയും സിഡ്‌നിയിലെയും പാർക്കുകൾ തുടങ്ങിയ ഐക്കണിക് ലാൻഡ്‌മാർക്കുകൾ ഉൾപ്പെടെ ലോകമെമ്പാടുമുള്ള പ്രധാന നഗരങ്ങളിലും യോഗാ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. വിദേശത്തുള്ള എംബസികളും ഇന്ത്യൻ മിഷനുകളും ആഘോഷങ്ങളിൽ പങ്കുചേരുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
 

Trending News