അന്താരാഷ്​ട്ര വിമാന സര്‍വീസുകള്‍ നവംബര്‍ 30വരെ പുനരാരംഭിക്കില്ല

കോവിഡ്​ വ്യാപനത്തെത്തുടര്‍ന്ന്  റദ്ദാക്കിയ അന്താരാഷ്​ട്ര വിമാന സര്‍വീസുകള്‍ (International flights) പുനരാരംഭിക്കുന്നത് സംബന്ധിച്ച് നിര്‍ണ്ണായക തീരുമാനവുമായി സിവില്‍ ഏവിയേഷന്‍  മന്ത്രാലയം (Ministry of Civil Aviation) .

Last Updated : Oct 28, 2020, 03:41 PM IST
  • 2020 നവംബര്‍ 30 വരെ അന്താരാഷ്​ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കില്ല എന്ന് ഡയറക്​ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍
  • തിരഞ്ഞെടുത്ത റൂട്ടുകളില്‍ മാത്രം സര്‍വീസ്​ തുടരുമെന്നും അറിയിപ്പില്‍ പറയുന്നു
അന്താരാഷ്​ട്ര വിമാന  സര്‍വീസുകള്‍   നവംബര്‍ 30വരെ പുനരാരംഭിക്കില്ല

New Delhi: കോവിഡ്​ വ്യാപനത്തെത്തുടര്‍ന്ന്  റദ്ദാക്കിയ അന്താരാഷ്​ട്ര വിമാന സര്‍വീസുകള്‍ (International flights) പുനരാരംഭിക്കുന്നത് സംബന്ധിച്ച് നിര്‍ണ്ണായക തീരുമാനവുമായി സിവില്‍ ഏവിയേഷന്‍  മന്ത്രാലയം (Ministry of Civil Aviation) .

2020 നവംബര്‍ 30 വരെ  അന്താരാഷ്​ട്ര വിമാന സര്‍വീസുകള്‍  പുനരാരംഭിക്കില്ല എന്ന്  ഡയറക്​ടര്‍ ജനറല്‍ ഓഫ്   സിവില്‍ ഏവിയേഷന്‍  (Director General of Civil Aviation) അറിയിച്ചു. എന്നാല്‍, തിരഞ്ഞെടുത്ത റൂട്ടുകളില്‍ മാത്രം സര്‍വീസ്​ തുടരുമെന്നും അറിയിപ്പില്‍ പറയുന്നു.   യൂറോപ്യന്‍ രാജ്യങ്ങളില്‍ കോവിഡ് -19 കേസുകൾ വീണ്ടും വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടിരിയ്ക്കുന്നത്‌.

രാജ്യത്ത്​ ആദ്യഘട്ട lock down പ്രഖ്യാപിച്ച മാര്‍ച്ച്‌​ 23ന്​ വിമാന സര്‍വീസുകള്‍ താല്‍കാലികമായി നിര്‍ത്തിവെക്കുകയായിരുന്നു. എന്നാല്‍,  വിദേശത്തുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനായി വന്ദേ ഭാരത്​ മിഷ​ന്‍റെ  വിമാനങ്ങള്‍ മേയ്​ മാസം മുതല്‍  സര്‍വീസ് ​ നടത്തുന്നുണ്ട്​. 

അതേസമയം,  ജൂലൈ മുതല്‍ 18ഓളം  രാജ്യങ്ങളുമായുള്ള ഉഭയകക്ഷി എയര്‍ ബബിള്‍ കരാര്‍ പ്രകാരം ഇന്ത്യയില്‍നിന്ന്​ വിദേശരാജ്യങ്ങളിലേക്കും തിരിച്ചും വിമാന സര്‍വീസുകള്‍ ആരംഭിച്ചിരുന്നു.  കരാര്‍ പ്രകാരം  ഓരോ രാജ്യങ്ങളിൽ നിന്നുമുള്ള എയർലൈനുകൾക്ക് ഓരോ ആഴ്ചയും ഇന്ത്യയിലേക്ക് ഒരു നിശ്ചിത എണ്ണം വിമാന സർവീസുകൾ നടത്താൻ അനുമതിയുണ്ട്. അതുപോലെ, ഈ 18 രാജ്യങ്ങളിലെ നഗരങ്ങളിലേക്ക് പ്രവർത്തിക്കാൻ ഇന്ത്യൻ എയർലൈൻസിന് അവകാശമുണ്ട്. 

Also read: അഭ്യന്തര വിമാന സര്‍വീസുകള്‍ ഉടന്‍, സംസ്ഥാനങ്ങള്‍ക്ക് നേരെ മുഖം തിരിച്ച് കേന്ദ്രം!!

അന്താരാഷ്​ട്ര വിമാന സര്‍വീസുകള്‍  ഉടന്‍ ആരംഭിക്കില്ലെങ്കിലും നിലവിലെ പ്രത്യേക വിമാനങ്ങളുടെയും അന്താരാഷ്​ട്ര കാര്‍ഗോ വിമാനങ്ങളുടെയും സര്‍വീസുകളെ ഈ തീരുമാനം ബാധിക്കില്ലെന്നും ഡി.ജി.സി.എ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.

More Stories

Trending News