സ്കൂൾ വിദ്യാർത്ഥിനികൾക്ക് സാനിട്ടറി പാഡുകൾ സൗജന്യമാക്കി ന്യൂസിലാൻഡ്

പാഡ് വാങ്ങാൻ കഴിയാത്തത് കൊണ്ട് നിരവധി വിദ്യാർത്ഥിനികളാണ് സ്കൂളിൽ വരാതിരിക്കുന്നത്.  ഈ സാഹചര്യം ഒഴിവാക്കാൻ വേണ്ടിയാണ് ഈ തീരുമാനമെന്ന്  ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേൻ അറിയിച്ചു.    

Last Updated : Jun 4, 2020, 11:58 PM IST
സ്കൂൾ വിദ്യാർത്ഥിനികൾക്ക് സാനിട്ടറി പാഡുകൾ സൗജന്യമാക്കി ന്യൂസിലാൻഡ്

വെല്ലിംഗ്ടൺ: സ്കൂൾ വിദ്യാർത്ഥിനികൾക്ക് സാനിട്ടറി പാഡുകൾ സൗജന്യമാക്കി ന്യൂസിലാൻഡ്.  ആർത്തവ സമയത്തെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ വേണ്ടിയാണ് ഈ നടപടി.  

പാഡ് വാങ്ങാൻ കഴിയാത്തത് കൊണ്ട് നിരവധി വിദ്യാർത്ഥിനികളാണ് സ്കൂളിൽ വരാതിരിക്കുന്നത്.  ഈ സാഹചര്യം ഒഴിവാക്കാൻ വേണ്ടിയാണ് ഈ തീരുമാനമെന്ന്  ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേൻ അറിയിച്ചു.  മാത്രമല്ല ഈ ഐറ്റം ആഡംബര വസ്തുവാകുന്ന സാഹചര്യം ഒഴിവാകണമെന്നും ജസീന്ത പറഞ്ഞു.  ഈ തീരുമാനം ജൂലൈ മുതലാണ് പ്രാബല്യത്തിൽ വരുന്നത്.  വിവിധ മേഖലയിലെ 15 സ്കൂളുകളിലാണ് ഈ സംവിധാനം ലഭിക്കുന്നത്. 

Also read: ആരാധനാലയങ്ങൾ തുറക്കും; മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി കേന്ദ്രം 

അതിനുശേഷം രാജ്യത്തിലെ  എല്ലാ സ്കൂളുകളിലേക്കും ഈ സംവിധാനം വ്യാപിപ്പിക്കും.  കണക്കുകൾ അനുസരിച്ച് 9 നും 18 നും ഇടയിൽ പ്രായമുള്ള 9500 കുട്ടികൾ  ആർത്തവ ദിനങ്ങളിൽ സ്കൂളിൽ വരാതെ സ്വന്തം വീടുകളിൽ കഴിയുന്നുണ്ട്.  ഇവർക്ക് സാനിട്ടറി പാഡ് ലഭിക്കാത്തതിനാലാണ് വീടുകളിൽ തുടരേണ്ടിവരുന്നത്.  ഇത് ഒഴിവാക്കാനാണ്  പ്രധാനമന്ത്രി ഇങ്ങനൊരു നടപടിയുമായി മുന്നോട്ട് വന്നിരിക്കുന്നത്.  

Also read: മോനിഷയ്ക്ക് അവാർഡ് കൊടുത്തത്തിനെ വിമർശിച്ച് ശാരദക്കുട്ടി 

പ്രധാനമന്ത്രിയുടെ ഈ തീരുമാനത്തിന് വിവിധ മേഖലയിലുള്ളവർ അഭിനന്ദനവുമായി എത്തിയിട്ടുണ്ട്.  

Trending News