International Women's Day ആയ ഇന്ന് Farmers Protest ൽ പതിനായിരത്തിലധികം മഹിളകൾ പങ്കെടുക്കും

പുതിയ കാർഷിക നിയമങ്ങൾ  (Farm Laws) റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കർഷകർ സമരവുമായി ഡൽഹിയുടെ അതിർത്തിയിൽ തമ്പടിച്ചിരിക്കുകയാണ്.  

Written by - Zee Malayalam News Desk | Last Updated : Mar 8, 2021, 07:21 AM IST
  • കർഷകരുടെ സമരം സംബന്ധിച്ച് ഡൽഹി അതിർത്തിയിൽ പ്രത്യേക തയ്യാറെടുപ്പുകൾ
    വനിതാ ദിനത്തിൽ വനിതാ കർഷകർക്ക് വലിയ ഉത്തരവാദിത്തം നൽകിയിട്ടുണ്ട്
    പഞ്ചാബ്-ഹരിയാനയിൽ നിന്നുള്ള പതിനായിരം സ്ത്രീകൾ ഇതിൽ പങ്കാളികളാകും
International Women's Day ആയ ഇന്ന് Farmers Protest ൽ പതിനായിരത്തിലധികം മഹിളകൾ പങ്കെടുക്കും

ന്യുഡൽഹി: അന്താരാഷ്ട്ര വനിതാ ദിനമായ (International Women's Day) ഇന്ന് ഡൽഹി, സിങ്കു (Singhu), ടിക്രി (Tikri), ഗാസിപൂർ അതിർത്തികളിലെ കർഷക പ്രതിഷേധത്തിൽ ആയിരക്കണക്കിന് സ്ത്രീകൾ സംഘടിക്കുമെന്ന് കിസാൻ മോർച്ച അറിയിച്ചു. 

ഈ പ്രത്യേക അവസരത്തിൽ നിരവധി വനിതാ കർഷകരും വിദ്യാർത്ഥികളും തൊഴിലാളികളും പ്രസ്ഥാനത്തിൽ പങ്കാളികളാകും. വനിതാ ദിനത്തിൽ (International Women's Day) വനിതാ കർഷകർ അവരുടെ പോരാട്ടത്തിന്റെ കഥകൾ പറയും, സ്റ്റേജ് മാനേജ്മെന്റ് ചെയ്യും കൂടാതെ , ഭക്ഷണം, സുരക്ഷ എന്നിവ എല്ലാ പിക്കറ്റിംഗ് സൈറ്റുകളിലും എത്തിക്കും. 

രാജ്യത്തെ കാർഷിക മേഖലയിൽ സ്ത്രീകൾക്ക് പ്രധാന പങ്കുണ്ടെന്ന് സംഘാടകർ പറഞ്ഞു. അതിനാൽ ഈ പ്രത്യേക ദിനത്തിൽ സ്റ്റേജ് മാനേജ്മെന്റ് വനിതാ കർഷകർക്ക് കൈമാറാൻ പദ്ധതിയിട്ടിരുന്നു.

Also Read: TN Assembly Election 2021 : DMK Congress ന് 25 സീറ്റുകൾ നൽകി, ഒപ്പം Kanyakumari ലോക്സഭ മണ്ഡലം

ആയിരക്കണക്കിന് വനിതാ കർഷകർ, പ്രത്യേകിച്ച് പഞ്ചാബിൽ (Punjab) നിന്നും ഹരിയാനയിൽ നിന്നും വരുന്നവർ തിങ്കളാഴ്ച ഡൽഹി അതിർത്തിയിൽ തങ്ങളുടെ ശക്തി കാണിക്കുമെന്ന് കർഷക നേതാക്കൾ പറഞ്ഞു. വനിതാ കർഷകർ, തൊഴിലാളികൾ, പെൺകുട്ടികൾ എന്നിവർക്കായി ഈ ദിവസം പൂർണ്ണമായും സമർപ്പിക്കും.

വനിതാ ദിനം ആഘോഷിക്കുന്നതിനായി ദിവസം മുഴുവൻ വനിതാ പ്രഭാഷകർ പ്രസംഗിക്കുമെന്ന് മുതിർന്ന കർഷക നേതാവും യുണൈറ്റഡ് കിസാൻ മോർച്ച (SKM) അംഗവുമായ കവിത കുറുഗന്തി പറഞ്ഞു. കൂടാതെ സിങ്കു അതിർത്തിയിൽ ഒരു ഹ്രസ്വ മാർച്ചും നടത്തുമെന്നും അവർ അറിയിച്ചു.  

കേന്ദ്രത്തിന്റെ മൂന്ന് പുതിയ കാർഷിക നിയമങ്ങൾ (Farm Laws) റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കർഷകർ മൂന്ന് മാസത്തിലേറെയായി ഡൽഹി, സിങ്കു, ടിക്രി, ഗാസിപൂർ എന്നീ അതിർത്തികളിൽ പ്രക്ഷോഭം നടത്തുന്നുണ്ട്.

Also Read: പാപശമനത്തിനായി ശിവമന്ത്രമായ സർവ്വ പാപ നിവാരണ മന്ത്രം ജപിക്കുന്നത് ഉത്തമം

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ഈ അതിർത്തികളിൽ 15,000 ത്തിലധികം വനിതാ കർഷകരും കോളേജ് പ്രിൻസിപ്പൽമാരും അധ്യാപകരും സാമൂഹിക പ്രവർത്തകരും ചേരുമെന്ന് പരിപാടിയുമായി ബന്ധപ്പെട്ട ആളുകൾ പറഞ്ഞു.

കർഷകരുമായി ബന്ധപ്പെട്ട സമൂഹത്തിൽ സ്ത്രീകൾ വലിയ പങ്കുവഹിക്കുന്നുണ്ടെങ്കിലും അവർക്ക് അർഹമായ പദവി നൽകുന്നില്ലെന്നും കർഷക നേതാവ് കുൽവന്ത് സിംഗ് സന്ധു (Kulwant Singh Sandhu) പറഞ്ഞു. വാസ്തവത്തിൽ, അവർ പുരുഷന്മാരേക്കാൾ കൂടുതൽ പ്രവർത്തിക്കുന്നു. ചടങ്ങിൽ വനിതാദിന പരിപാടിയുടെ ഭാഗമായി പഞ്ചാബിലെയും ഹരിയാനയിലെയും വിവിധ ഭാഗങ്ങളിൽ നിന്നുള്ള പതിനായിരത്തോളം സ്ത്രീകൾ അതിർത്തിയിലെത്തും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News