ഒക്ടോബറിൽ നിങ്ങൾ കേരളം സന്ദർശിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾക്ക് ഒരു നല്ല അവസരമുണ്ട്. ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (IRCTC) ആസാദി അമൃത് ഫെസ്റ്റിവലിൻറെ ഭാഗമായി 'ദേഖോ അപ്നാ ദേശ്' എന്നിവയ്ക്ക് കീഴിൽ ഗംഭീര ടൂർ പാക്കേജ് ഒരുക്കിയിട്ടുണ്ട്.
6 രാത്രിയും 7 പകലും ആയിരിക്കും യാത്ര.ലഖ്‌നൗവിൽ നിന്നാണ് ഈ പാക്കേജ് ആരംഭിക്കുന്നത്.കോയമ്പത്തൂർ, മൂന്നാർ, തേക്കടി, ആലപ്പുഴ എന്നിവിടങ്ങൾ സന്ദർശിക്കാൻ ഈ പാക്കേജിലൂടെ നിങ്ങൾക്ക് അവസരം ലഭിക്കും പ്രഭാതഭക്ഷണവും അത്താഴവും എല്ലായിടത്തും രാത്രി ഹോട്ടലിൽ താമസിക്കാനുള്ള സൗകര്യം ഐആർസിടിസി ഒരുക്കുന്നുണ്ട്.
പാക്കേജ് 47,200 രൂപയിൽ നിന്നും
47,200 രൂപയിലാണ് പാക്കേജ് ആരംഭിക്കുന്നത്. കംഫർട്ട് ക്ലാസിൽ 3 പേർക്ക് മാത്രമായിരിക്കും 47,200 രൂപ. എന്നാൽ രണ്ട് പേർക്കാണെങ്കിൽ ഇത് 49,900 രൂപയും ആയിരിക്കും. എന്നാൽ ഒരാൾക്ക് മാത്രമാണെങ്കിൽ ഇത് 64,200 രൂപയും ആയിരിക്കും.
5 മുതൽ 11 വയസ്സുവരെയുള്ള കുട്ടിക്ക് കിടക്കയുള്ളവർക്ക് 40,550 രൂപയാണ് ഈടാക്കുന്നത്. ഇതുകൂടാതെ, കിടക്കയില്ലാത്ത 5 മുതൽ 11 വയസ്സുവരെയുള്ള കുട്ടികൾക്ക് 38,100 രൂപയും കിടക്കയില്ലാത്ത 2 മുതൽ 11 വയസ്സുവരെയുള്ള കുട്ടിക്ക് 28,050 രൂപയുമാണ് ചെലവ്.
ഹൈലൈറ്റുകൾ
പാക്കേജിന്റെ പേര്- അമേസിംഗ് കേരള (NLA73)
ഡെസ്റ്റിനേഷൻ കവർ- കോയമ്പത്തൂർ, മൂന്നാർ, തേക്കടി, ആലപ്പുഴ
ടൂർ ദൈർഘ്യം - 7 ദിവസം / 6 രാത്രികൾ
ടൂർ തീയതി - ഒക്ടോബർ 15, 2022
ഭക്ഷണ പദ്ധതി - പ്രഭാതഭക്ഷണവും അത്താഴവും
യാത്രാ രീതി - ഫ്ലൈറ്റ്
പുറപ്പെടൽ സമയം - ലക്‌നൗ എയർപോർട്ട്/10:05 AM
ബുക്കിംഗ് എങ്ങനെ
IRCTC വെബ്സൈറ്റ് www.irctctourism.com സന്ദർശിച്ച് ഓൺലൈനായി ചെയ്യാം. ഇതുകൂടാതെ, ഐആർസിടിസി ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്റർ, സോണൽ ഓഫീസുകൾ, റീജിയണൽ ഓഫീസുകൾ എന്നിവ വഴിയും ബുക്കിംഗ് നടത്താം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...