അന്താരാഷ്ട്ര വനിതാദിനത്തില്‍ പ്രധാനമന്ത്രിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ സ്ത്രീകള്‍ക്ക്...!!

ന്യൂഡല്‍ഹി അഭൂഹങ്ങള്‍ക്ക് വിട... സോഷ്യല്‍ മീഡിയയില്‍ പ്രധാനമന്ത്രി സജീവമായിതന്നെ തുടരും....!!

Last Updated : Mar 3, 2020, 02:17 PM IST
അന്താരാഷ്ട്ര വനിതാദിനത്തില്‍ പ്രധാനമന്ത്രിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ സ്ത്രീകള്‍ക്ക്...!!

ന്യൂഡല്‍ഹി അഭൂഹങ്ങള്‍ക്ക് വിട... സോഷ്യല്‍ മീഡിയയില്‍ പ്രധാനമന്ത്രി സജീവമായിതന്നെ തുടരും....!!

അന്താരാഷ്ട്ര വനിതാദിനമായ ഈ ഞായറാഴ്ച തന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വനിതകള്‍ക്കായി മാറ്റിവെച്ചിരിക്കുന്നുവെന്നാണ് പ്രധാനമന്ത്രി വിശദീകരിച്ചിരിക്കുന്നത്.
ജീവിതം കൊണ്ട് ലോകത്തെ പ്രചോദിപ്പിച്ച വനിതകള്‍ക്കായാണ് അക്കൗണ്ട് മാറ്റിവയ്ക്കുക. ഇത്തരത്തിലുള്ള വനിതകളെ സംബന്ധിച്ചവിവരങ്ങള്‍ നല്‍കാന്‍ ട്വിറ്റര്‍ ഫോളോവേഴ്‌സിനോട് മോദി അഭ്യര്‍ത്ഥിച്ചു.

ഒരുദിവസത്തേക്ക് നരേന്ദ്രമോദിയുടെ സോഷ്യല്‍മീഡിയയെ കൈകാര്യം ചെയ്യാന്‍ അവസരം എന്ന ബാനറുമായാണ് മോദിയുടെ ട്വീറ്റ്.

കോടിക്കണക്കിന് ജനങ്ങളെ പ്രചോദിപ്പിക്കുന്ന സ്ത്രീകളുടെ ജീവിതകഥകള്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യാം. #SheInspiresUs എന്ന ഹാഷ് ടാഗിലാണ് സ്‌റ്റോറികള്‍ പോസ്റ്റ് ചെയ്യേണ്ടത്. ഇതില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക്‌ പ്രധാനമന്ത്രിയുടെ സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ 'കൈകാര്യം'ചെയ്യാം എന്നാണ് ട്വീറ്റിലൂടെ അദ്ദേഹം നല്‍കിയിരിക്കുന്ന വിശദീകരണം.

തിങ്കളാഴ്ചയാണ്, ഞായറാഴ്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ ഉപേക്ഷിക്കാന്‍ ആലോചിക്കുന്നതായി മോദി ട്വിറ്ററില്‍ കുറിച്ചത്. എന്നാല്‍, ട്വീറ്റ് പുറത്തു വന്നതോടെ അഭൂഹങ്ങള്‍ പരക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍നിന്നും വിട്ട് നില്‍ക്കാനുള്ള തീരുമാനമാണോ  പ്രധാനമന്ത്രി കൈക്കൊണ്ടത് എന്നുവരെ സംശയം ഉയര്‍ന്നിരുന്നു.

സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം ആളുകള്‍ പിന്തുടരുന്ന ലോകനേതാക്കളിലൊരാളാണ് നരേന്ദ്രമോദി. ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, യൂട്യൂബ് എന്നീ സമൂഹമാധ്യമങ്ങളിലാണ് മോദിക്ക് അക്കൗണ്ടുള്ളത്.

ഫെയ്‌സ്ബുക്കില്‍ നാലരക്കോടി ആളുകളാണ് മോദിയെ പിന്തുടരുന്നത്. ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവുമധികം ആളുകള്‍ പിന്തുടരുന്ന ലോകനേതാവാണ് നരേന്ദ്രമോദി. ട്വിറ്ററില്‍ ഏറ്റവുമധികം ആളുകള്‍ പിന്തുടരുന്ന മൂന്നാമത്തെ നേതാവും. ഡോണള്‍ഡ് ട്രംപ്, ബറാക് ഒബാമ എന്നിവരാണ് മോദിക്കു മുന്നിലുള്ളത്.

Trending News