Jammu Kashmir | ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ ശ്രീന​ഗർ പോലീസ് വധിച്ചു; കൊല്ലപ്പെട്ടത് ലഷ്കർ ഇ ത്വയ്ബ പ്രവർത്തകരെന്ന് പോലീസ്

ലഷ്‌കർ-ഇ-ത്വയ്ബ, ദി റെസിസ്റ്റൻസ് ഫ്രണ്ട് എന്നീ ഭീകര സംഘടനകളിൽ പെട്ട രണ്ട് ഭീകരരെയാണ് വധിച്ചതെന്ന് കശ്മീർ സോൺ പോലീസ് ട്വിറ്ററിലൂടെ വ്യക്തമാക്കി.

Written by - Zee Malayalam News Desk | Last Updated : Feb 5, 2022, 09:40 AM IST
  • പോലീസുകാരനായ അലി മുഹമ്മദിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഉൾപ്പെട്ട ഇഖ്‌ലാഖ് ഹജാം ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായി പോലീസ് വ്യക്തമാക്കി
  • രണ്ട് പിസ്റ്റളുകൾ ഉൾപ്പെടെയുള്ള ആയുധങ്ങളും ഭീകരരുടെ പക്കൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്
  • ശനിയാഴ്ച പുലർച്ചെയാണ് ശ്രീനഗറിലെ സകുറ മേഖലയിൽ ഭീകരരും പോലീസും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്
Jammu Kashmir | ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ ശ്രീന​ഗർ പോലീസ് വധിച്ചു; കൊല്ലപ്പെട്ടത് ലഷ്കർ ഇ ത്വയ്ബ പ്രവർത്തകരെന്ന് പോലീസ്

ന്യൂഡൽഹി: ശ്രീനഗറിൽ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ ശ്രീന​ഗർ പോലീസ് വധിച്ചു. സകുറ മേഖലയിൽ ഭീകരരും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്. ലഷ്‌കർ-ഇ-ത്വയ്ബ (എൽഇടി), ദി റെസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്) എന്നീ ഭീകര സംഘടനകളിൽ പെട്ട രണ്ട് ഭീകരരെയാണ് വധിച്ചതെന്ന് കശ്മീർ സോൺ പോലീസ് ട്വിറ്ററിലൂടെ വ്യക്തമാക്കി.

ഹസൻപോറയിലെ അനന്ത്നാഗിൽ പോലീസുകാരനായ അലി മുഹമ്മദിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഉൾപ്പെട്ട ഇഖ്‌ലാഖ് ഹജാം ഇന്ന് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായി പോലീസ് വ്യക്തമാക്കി. രണ്ട് പിസ്റ്റളുകൾ ഉൾപ്പെടെയുള്ള ആയുധങ്ങളും ഭീകരരുടെ പക്കൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ശനിയാഴ്ച പുലർച്ചെയാണ് ശ്രീനഗറിലെ സകുറ മേഖലയിൽ ഭീകരരും പോലീസും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News