ജമ്മു-കശ്മീര്‍ ഹൈക്കോടതിയില്‍ ഒഴിവ്, രാജ്യത്തെ ആര്‍ക്കും അപേക്ഷിക്കാം!!

ജമ്മു-കശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ആദ്യമായി വിവിധ തസ്‍തികകളിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറത്തിറങ്ങി. 

Last Updated : Dec 30, 2019, 07:26 PM IST
  • ജമ്മു-കശ്‍മീര്‍ ഹൈക്കോടതിയിലെ വിവിധ നോണ്‍ ഗസറ്റ് തസ്‍തികകളിലേയ്ക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്‌.
  • ഇന്ത്യയിലെ പൗരന്മാര്‍ക്ക് ആര്‍ക്കും അപേക്ഷിക്കാമെന്നുള്ളതാണ് വിജ്ഞാപനത്തിന്‍റെ പ്രത്യേകത.
ജമ്മു-കശ്മീര്‍ ഹൈക്കോടതിയില്‍ ഒഴിവ്, രാജ്യത്തെ ആര്‍ക്കും അപേക്ഷിക്കാം!!

ശ്രീനഗര്‍: ജമ്മു-കശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ആദ്യമായി വിവിധ തസ്‍തികകളിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറത്തിറങ്ങി. 

ജമ്മു-കശ്‍മീര്‍ ഹൈക്കോടതിയിലെ വിവിധ നോണ്‍ ഗസറ്റ് തസ്‍തികകളിലേയ്ക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്‌. ഇന്ത്യയിലെ പൗരന്മാര്‍ക്ക് ആര്‍ക്കും അപേക്ഷിക്കാമെന്നുള്ളതാണ് വിജ്ഞാപനത്തിന്‍റെ പ്രത്യേകത. 

ആര്‍ട്ടിക്കിള്‍ 370, 35 എ റദ്ദാക്കുകയും ജമ്മു-കശ്മീരിനെ കേന്ദ്ര ഭരണ പ്രദേശമാക്കുകയും ചെയ്തതിനാല്‍ ഇന്ത്യന്‍ പൗരത്വമുള്ള യോഗ്യരായവര്‍ക്ക് അപേക്ഷിക്കാം. മുന്‍പ് കാശ്‍മീര്‍, ലഡാഖ് എന്നിവിടങ്ങളിലെ സ്ഥിരതാമസക്കാര്‍ക്ക് മാത്രം സംസ്ഥാനത്തെ ജോലിക്ക് അപേക്ഷിക്കാന്‍ സാധിക്കുമായിരുന്നുള്ളൂ.  

സ്റ്റെനോഗ്രാഫര്‍, ടൈപ്പിസ്റ്റ്, ഡ്രൈവര്‍ എന്നീ തസ്‍തികളിലേക്കാണ് ഒഴിവ്. സംവരണം ഉള്ള സീറ്റുകളിലേക്ക് 2005ല ജമ്മു ആന്‍ഡ്‍ കശ്‍മീര്‍ റിസര്‍വേഷൻ നിയമം അനുസരിച്ചായിരിക്കും നിയമനം. സ്ഥിരതാമസക്കാര്‍ക്ക് മാത്രം ജോലി ഉറപ്പാക്കുന്ന നിയമമാണിത്.

മൊത്തം വിജ്ഞാപനം ചെയ്‍ത 33 സീറ്റുകളില്‍ 17 സീറ്റുകള്‍ ഓപ്പണ്‍ മെരിറ്റ് ആണ്, അതായത് ഇന്ത്യന്‍ പൗരന്മാര്‍ക്ക് ആര്‍ക്കുവേണമെങ്കിലും ജോലിക്ക് അപേക്ഷിക്കാം. 

അതേസമയം, കശ്‍മീരിലെ ജനങ്ങളെ ജോലി ഒഴിവുകളില്‍ ആദ്യം പരിഗണിക്കണമെന്ന് കാണിച്ച് സംസ്ഥാനത്തെ ബിജെപി യൂണിറ്റ് കേന്ദ്രസര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ട്.

2019 ഓഗസ്റ്റ് 5നാണ് കേന്ദ്രസര്‍ക്കാര്‍ ജമ്മു-കശ്‍മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370, 35 A എന്നിവ റദ്ദാക്കിയത്.  

For more information: http://jkhighcourt.nic.in/noti.php

Trending News