രാജ്യത്തെ നവോദയ വിദ്യാലയങ്ങളിലെ വിവിധ അനധ്യാപക തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ആകെ 1377 ഒഴിവുകളാണുള്ളത്. ഏറ്റവും പുതിയ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന തീയ്യതി, അവസാന തീയ്യതി എന്നിവ വിഞ്ജാപനത്തിൽ പറയുന്നില്ല. ഒഴിവ് വിശാദാംശങ്ങൾ ചുവടെ
വനിതാ സ്റ്റാഫ് നഴ്‌സ് - 121
അസിസ്റ്റൻ്റ് സെക്ഷൻ ഓഫീസർ - 5
ഓഡിറ്റ് അസിസ്റ്റൻ്റ് - 12
ജൂനിയർ ട്രാൻസ്ലേഷൻ ഓഫീസർ - 4
ലീഗൽ അസിസ്റ്റൻ്റ് - 1
സ്റ്റെനോഗ്രാഫർ - 23
കമ്പ്യൂട്ടർ ഓപ്പറേറ്റർ - 1
കാറ്ററിംഗ് സൂപ്പർവൈസർ - 78
ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റൻ്റ് (ആർഒ കേഡർ) - 21
ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റൻ്റ് (ജെഎൻവി കേഡർ) - 360
ഇലക്ട്രീഷ്യൻ കം പ്ലംബർ - 128
ലാബ് അറ്റൻഡൻ്റ് - 161
മെസ് ഹെൽപ്പർ - 442
മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് - 19
ആർക്കൊക്കെ അപേക്ഷിക്കാം
വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി എന്നിവയുടെ അടിസ്ഥാനത്തിൽ ഇത് വ്യത്യസ്തവുമാണ്. വെബ്സൈറ്റിൽ നിങ്ങൾ അപേക്ഷിക്കുന്ന തസ്തികയുടെ വിവരങ്ങൾ കാണാം.ഏറ്റവും കുറഞ്ഞ യോഗ്യത ബിരുദമാണ്. എല്ലാ വിശദാംശങ്ങളും അറിയാൻ ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിരിക്കുന്ന അറിയിപ്പ് പരിശോധിക്കണം
തിരഞ്ഞെടുപ്പ് എങ്ങനെ ?
രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന പരീക്ഷയ്ക്ക് ശേഷമായിരിക്കും തിരഞ്ഞെടുപ്പ്. എഴുത്തുപരീക്ഷയാണ് ആദ്യം നടത്തുക. ഈ പരീക്ഷയിൽ വിജയിക്കുന്ന ഉദ്യോഗാർത്ഥികളെ പോസ്റ്റ് അനുസരിച്ച് അഭിമുഖത്തിനോ സ്കിൽ ടെസ്റ്റിനോ വിളിക്കും. രണ്ട് ഘട്ടങ്ങളും കടന്ന ശേഷമേ തിരഞ്ഞെടുപ്പ് നടക്കൂ.
ശമ്പളം
ഈ തസ്തികകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ, തസ്തിക അനുസരിച്ചാണ് ശമ്പളവും . ഉദാഹരണത്തിന്, വനിതാ നഴ്‌സ് സ്റ്റാഫിൻ്റെ ശമ്പളം 44,000 രൂപ മുതൽ ഒരു ലക്ഷത്തി 42,000 രൂപ വരെയാണ്. അസിസ്റ്റൻ്റ് സെക്ഷൻ ഓഫീസറുടെ ശമ്പളം 35,000 മുതൽ 1,24,000 രൂപ വരെയാണ്.
ഫീസ്
നഴ്‌സ് തസ്തികയിൽ ജനറൽ വിഭാഗത്തിന് 1500 രൂപയും മറ്റ് വിഭാഗങ്ങൾക്ക് 500 രൂപയും ബാക്കിയുള്ള തസ്തികകൾക്ക് 1000 രൂപയും മറ്റ് വിഭാഗങ്ങൾക്ക് 500 രൂപയുമാണ് ഫീസ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.