'ജാമിയ മുസ്ലിം കോളനി, പോകാന്‍ പറ്റില്ല'; ഓല ഡ്രൈവര്‍ മാധ്യമപ്രവർത്തകനെ ഇറക്കിവിട്ടു

പിന്നീട് യാത്രയ്ക്ക് തയ്യാറായ ഡ്രൈവർ ആസാദിനെ സ്ഥലത്തെത്തും മുന്‍പേ ഡ്രൈവര്‍ ഇറക്കിവിട്ടു

Last Updated : Jun 18, 2018, 08:44 PM IST
'ജാമിയ മുസ്ലിം കോളനി, പോകാന്‍ പറ്റില്ല'; ഓല ഡ്രൈവര്‍ മാധ്യമപ്രവർത്തകനെ ഇറക്കിവിട്ടു

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ജാമിയയിലേക്ക് ഓല കാബ് ബുക്ക് ചെയ്ത മാധ്യമപ്രവർത്തകനെ ഡ്രൈവര്‍ ഭീഷണിപ്പെടുത്തി. ബികെ ദത്ത് കോളനിയിൽ നിന്നാണ് മാധ്യമപ്രവർത്തകനായ ആസാദ് അഷ്റഫ് ജാമിയയിലേക്ക് പോകാന്‍ കാബ് ബുക്ക് ചെയ്തത്. 

ജാമിയ മുസ്ലിം കോളനിയാണെന്നും വൃത്തികെട്ട ആ സ്ഥലത്തേക്ക് പോകാന്‍ താൻ തയ്യാറല്ലെന്ന്‍ അശോക് കുമാർ എന്ന കാബ് ഡ്രൈവർ പറയുകയും തന്‍റെ ആളുകൾ സ്ഥലത്തെത്തുമെന്ന്‍ ഭീഷണിപ്പെടുത്തുകയുമായിരുന്നു.

പിന്നീട് യാത്രയ്ക്ക് തയ്യാറായ ഡ്രൈവർ ആസാദിനെ സ്ഥലത്തെത്തും മുന്‍പേ ഡ്രൈവര്‍ ഇറക്കിവിട്ടു. ഉടൻ തന്നെ ഓല കസ്റ്റമർ കെയറിലേക്ക് വിളിച്ചുവെങ്കിലും അവരിൽ നിന്ന് യാതൊരു ന‍ടപടിയും ഉണ്ടായില്ലെന്നും ആപ്ലിക്കേഷൻ ബ്ലോക്ക് ചെയ്യപ്പെട്ടെന്നും ആസാദ് പറയുന്നു.

Trending News