പുതിയ കണ്ടെത്തലുമായെത്തി വാര്‍ത്തകളില്‍ നിറയുകയാണ് ബോളിവുഡ് താരം കങ്കണ റണാവത്തിന്‍റെ സഹോദരി രംഗോലി ചാന്ദല്‍.
ഹിന്ദുത്വത്തെയും മോദിയെയും വെറുക്കുന്നവര്‍ക്കാണ് കങ്കണയെ അംഗീകരിക്കാനാകാത്തത് എന്നാണ് രംഗോലി പറയുന്നത്. തന്‍റെ ട്വിറ്റര്‍ പേജിലൂടെയാണ് രംഗോലി നിലാപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്.
കങ്കണ വിരോധികളുടെ ട്വിറ്റര്‍ പേജുകള്‍ സന്ദര്‍ശിച്ചാല്‍ ചില സമാന ഘടകങ്ങള്‍ കാണാനാകുമെന്ന് പറഞ്ഞാണ് രംഗോലി ട്വീറ്റ് ആരംഭിച്ചിരിക്കുന്നത്.
Please keenly observe all Kangana haters, scroll down their tweeter handles, with in few tweets you will know they all have few things in common they are hindu phobic, NaMo hater, Pakistan lover, passive aggressive nature...(contd) https://t.co/9y8Kxf9nZc
— Rangoli Chandel (@Rangoli_A) July 8, 2019
(Contd)... if you show me one Kangana hater who doesn’t possess all these characteristics i will today itself delete my account and never come back again ... pls show
— Rangoli Chandel (@Rangoli_A) July 8, 2019
കങ്കണ വിരോധികള്‍ ഹിന്ദുത്വത്തിനും മോദിയ്ക്കും എതിരായിരിക്കുമെന്നുമാണ് രംഗോലി പറയുന്നത്. കൂടാതെ, അവര്‍ പാക് സ്നേഹികളും നിഷ്ക്രിയ ആക്രമണാത്മക സ്വഭാവമുള്ളവരുമായിരിക്കുമെന്നും രംഗോലി പറയുന്നു.
ഇത്തരം സമാന ഘടകങ്ങള്‍ ഇല്ലാത്ത ഒരു കങ്കണ വിരോധിയെ കണ്ടെത്തിയാല്‍ ട്വിറ്റര്‍ അക്കൗണ്ട് ഉപേക്ഷിക്കുമെന്നും പിന്നീടൊരിക്കലും തിരികെ വരില്ലെന്നും അവര്‍ പറഞ്ഞു.
മോദിയെ പിന്തുണയ്ക്കുന്ന ഒറ്റ കാരണം കൊണ്ടാണ് കങ്കണയെ ആളുകള്‍ വെറുക്കുന്നത് എന്ന ഒരു ട്വീറ്റിന് മറുപടിയായാണ് രംഗോലി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
Lot of people hate #KanganaRanaut only because she openly supports #NaMo. So they open attacks on her films, her sister, her opinions and through @iHrithik. What losers! Sense and logic goes out of the window when a Modi supporter comes in front of them. They have to hate them!
— Katyayini Sharma (@katyayini_s) July 8, 2019
മോദിയുടെ കടുത്ത ആരാധികയാണെന്ന് പല പൊതു വേദികളിലും തുറന്ന് പറഞ്ഞിട്ടുള്ള താരമാണ് കങ്കണ.
ബിജെപി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയപ്പോള്‍
'ഏറ്റവും പ്രിയപ്പെട്ട പ്രധാനമന്ത്രി' എന്നാണ് കങ്കണ നരേന്ദ്ര മോദിയെ വിശേഷിപ്പിച്ചത്.
കഠിനാധ്വാനം കൊണ്ട് ഇന്ത്യയുടെ പ്രധാനമന്ത്രിയായ നരേന്ദ്ര മോദിയെ എല്ലാവരും അഭിനന്ദിക്കണമെന്നും കങ്കണ പറഞ്ഞിരുന്നു.