ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ച് മോശം പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് ഗുജറാത്തില്‍നിന്നുള്ള സ്വതന്ത്ര എംഎല്‍എ ജിഗ്നേഷ് മേവാനിക്കും നടന്‍ പ്രകാശ് രാജിനുമെതിരെ ബിജെപി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.
പ്രധാനമന്ത്രിയെ കോര്‍പ്പറേറ്റ് സെയില്‍സ്മാന്‍ എന്നും കള്ളനെന്നും മേവാനി വിളിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.
ഏപ്രില്‍ 29ന് ബംഗളൂരുവില്‍ ഒരു പരിപാടിയില്‍ പ്രസംഗിക്കുന്നതിനിടെ ജിഗ്നേഷ് മേവാനി പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പറ്റി മോശം പരാമര്‍ശം നടത്തിയതെന്നാണ് ആരോപണം. അതുകൂടാതെ ബിജെപിയുടെ സംസ്ഥാന നേതാവും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുമായ ബി.എസ്.യെദ്യൂരപ്പയെയും പരിഹസിച്ചെന്ന് കത്തില്‍ പറയുന്നു.
മോദിയുടെയും യെദ്യൂരപ്പയുടെയും പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് മേവാനിയും പ്രകാശ് രാജും ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതെന്നാണ് ബിജെപിയുടെ ആരോപണം.
കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം വരുന്നതോടെ യെദ്യൂരപ്പ ഓടിപ്പോകുമെന്ന് പറഞ്ഞ മുതിര്‍ നേതാവ് എ.കെ.സുബ്ബയ്യക്കെതിരെയും ബിജെപി പരാതി നല്‍കിയിട്ടുണ്ട്.
കര്‍ണാടക തെരഞ്ഞെടുപ്പ് അവസാനിക്കും വരെ സംസ്ഥാനത്ത് ഏതെങ്കിലും തരത്തിലുള്ള സമ്മേളനം നടത്താന്‍ ഇരുവരെയും അനുവദിക്കരുതെന്ന് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.
225 അംഗങ്ങളുള്ള കര്‍ണാടക നിയമാസഭയിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് മെയ് 12ന് നടക്കും. മെയ് 15നാണ് ഫലം പ്രഖ്യാപണം.