Karnataka Hijab Ban: ഹിജാബ് കേസിൽ സുപ്രീംകോടതിയിൽ ഭിന്ന വിധി; ഹർജികൾ വിശാല ബെഞ്ചിന് വിട്ടു

Karnataka Hijab Ban: ഹിജാബ് കേസ് വിശാല ബെഞ്ചിന് വിടാനാണ് സാധ്യത. കേസിൽ ഭിന്ന വിധി ഉണ്ടായ സാഹചര്യത്തിൽ വിശാല ബെഞ്ചിന് വിടണോ അതോ രണ്ട് അംഗങ്ങളുള്ള മറ്റൊരു ബെഞ്ചിന് വിടണോ എന്ന കാര്യത്തിൽ ചീഫ് ജസ്റ്റിസ് തീരുമാനമെടുക്കും.

Written by - Zee Malayalam News Desk | Last Updated : Oct 13, 2022, 11:18 AM IST
  • ഹിജാബ് ധരിക്കുന്നത് ഭരണഘടനയുടെ ഇരുപത്തിയഞ്ചാം അനുച്ഛേദ പ്രകാരം മതസ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരുന്നതാണെന്നാണ് ഹർജിക്കാരുടെ വാദം
  • എന്നാൽ 2021 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിച്ചിരുന്നില്ലെന്നും പോപ്പുലർ ഫ്രണ്ട് തുടങ്ങിവച്ച സമൂഹമാധ്യമ പ്രചാരണം ആണ് ഹിജാബ് വിവാദത്തിന് കാരണമെന്നുമാണ് കർണാടക സർക്കാരിന്റെ വാദം
Karnataka Hijab Ban: ഹിജാബ് കേസിൽ സുപ്രീംകോടതിയിൽ ഭിന്ന വിധി; ഹർജികൾ വിശാല ബെഞ്ചിന് വിട്ടു

ന്യൂഡൽഹി: ഹിജാബ് നിരോധനത്തെ ചോദ്യം ചെയ്തുള്ള ഹർജികളിൽ സുപ്രീം കോടതിയിൽ ഭിന്ന വിധി. ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, സുധാൻഷു ധൂലിയ എന്നിവരടങ്ങിയ ബെഞ്ചാണ് വ്യാഴാഴ്ച വിധി പ്രസ്താവിച്ചത്. കർണാടക ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്തുള്ള അപ്പീലുകൾ ജസ്റ്റിസ് ഗുപ്ത തള്ളിയപ്പോൾ, ജസ്റ്റിസ് ധൂലിയ കർണാടക ഹൈക്കോടതി വിധി റദ്ദാക്കുന്നതായി പ്രസ്താവിച്ചു. ഇതോടെ ഹിജാബ് കേസ് വിശാല ബെഞ്ചിന് വിടാനാണ് സാധ്യത. വിശാല ബെഞ്ചിന് വിടണോ അതോ രണ്ട് അംഗങ്ങളുള്ള മറ്റൊരു ബെഞ്ചിന് വിടണോ എന്ന കാര്യത്തിൽ ചീഫ് ജസ്റ്റിസ് തീരുമാനമെടുക്കും.

സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം നീക്കാൻ വിസമ്മതിച്ച കർണാടക ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഒരു കൂട്ടം ഹർജികൾ പരിഗണിക്കുകയായിരുന്നു ബെഞ്ച്. പത്ത് ദിവസത്തെ വാദം കേൾക്കലിന് ശേഷമാണ് ഹർജികളിൽ വിധി പറഞ്ഞത്. കർണാടകയിലെ ഉഡുപ്പിയിലെ ഗവൺമെന്റ് പ്രീ-യൂണിവേഴ്‌സിറ്റി ഗേൾസ് കോളേജിലെ ഒരു വിഭാഗം മുസ്ലീം വിദ്യാർത്ഥിനികൾ ക്ലാസ് മുറികളിൽ ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി മാർച്ച് പതിനഞ്ചിന് ഹൈക്കോടതി തള്ളിയിരുന്നു. ഇതേ തുടർന്നാണ് വിദ്യാർഥികൾ സുപ്രീംകോടതിയെ സമീപിച്ചത്.

ALSO READ: Hijab Ban: ഹിജാബ് നിരോധനത്തിൽ ഇളവ് വേണമെന്ന ഹർജി ഹൈകോടതി തള്ളി

ഹർജിക്കാർക്കുവേണ്ടി അഭിഭാഷകരായ ദുഷ്യൻ ദവെ, ഹുഫേസ അഹമ്മദി, സഞ്ജയ് ഹെഡ്ഡെ, രാജീവ് ധവാൻ, ദേവദത്ത് കാമത്ത്, സൽമാൻ ഖുർഷിദ്, പ്രശാന്ത് ഭൂഷൻ, ഹാരിസ് ബീരാൻ, സുൽഫിക്കർ അലി തുടങ്ങിയവരാണ് ഹാജരായത്. കർണാടക സർക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത, അഡീഷനൽ സോളിസിറ്റർ ജനറൽ കെ.എം.നടരാജ്, അഡ്വക്കേറ്റ് ജനറൽ പി.കെ. നവദഗി എന്നിവരും ഹാജരായി. ഹിജാബ് ധരിക്കുന്നത് ഭരണഘടനയുടെ ഇരുപത്തിയഞ്ചാം അനുച്ഛേദ പ്രകാരം മതസ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരുന്നതാണെന്നാണ് ഹർജിക്കാരുടെ വാദം. എന്നാൽ 2021 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിച്ചിരുന്നില്ലെന്നും പോപ്പുലർ ഫ്രണ്ട് തുടങ്ങിവച്ച സമൂഹമാധ്യമ പ്രചാരണം ആണ് ഹിജാബ് വിവാദത്തിന് കാരണമെന്നുമാണ് കർണാടക സർക്കാരിന്റെ വാദം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News