Karnataka Rain: കനത്ത മഴയില്‍ മുങ്ങി ബെംഗളൂരു, സ്‌കൂളുകൾക്കും കോളേജുകൾക്കും ഇന്ന് അവധി

കേരളം പോലെ കര്‍ണാടകയും പെരുമഴയില്‍ വലയുകയാണ്. കനത്ത മഴയെ തുടർന്ന് ബെംഗളൂരുവിലെ സ്‌കൂളുകൾക്കും കോളേജുകൾക്കും ഇന്ന് (ചൊവ്വാഴ്ച്ച ) അവധി പ്രഖ്യാപിച്ചിരിയ്ക്കുകയാണ്. 

Written by - Zee Malayalam News Desk | Last Updated : Aug 30, 2022, 10:12 AM IST
  • കഴിഞ്ഞ കുറേ ദിവസങ്ങളായി പെയ്തിറങ്ങുന്ന മഴ കനത്ത നാശമാണ് സംസ്ഥാനത്ത് വരുത്തിയിരിയ്ക്കുന്നത്.
  • മഴയിൽ ബെംഗളൂരുവിലെ പലയിടത്തും വെള്ളക്കെട്ട് ഉണ്ടാകുകയും നിരവധി മരങ്ങൾ കടപുഴകി വീഴുകയും ചെയ്തു.
Karnataka Rain: കനത്ത മഴയില്‍ മുങ്ങി ബെംഗളൂരു, സ്‌കൂളുകൾക്കും കോളേജുകൾക്കും ഇന്ന് അവധി

Karnataka Rain: കേരളം പോലെ കര്‍ണാടകയും പെരുമഴയില്‍ വലയുകയാണ്. കനത്ത മഴയെ തുടർന്ന് ബെംഗളൂരുവിലെ സ്‌കൂളുകൾക്കും കോളേജുകൾക്കും ഇന്ന് (ചൊവ്വാഴ്ച്ച ) അവധി പ്രഖ്യാപിച്ചിരിയ്ക്കുകയാണ്. 

കഴിഞ്ഞ കുറേ ദിവസങ്ങളായി പെയ്തിറങ്ങുന്ന മഴ കനത്ത നാശമാണ് സംസ്ഥാനത്ത് വരുത്തിയിരിയ്ക്കുന്നത്. മഴയിൽ ബെംഗളൂരുവിലെ പലയിടത്തും വെള്ളക്കെട്ട് ഉണ്ടാകുകയും നിരവധി മരങ്ങൾ കടപുഴകി വീഴുകയും ചെയ്തു. അതേസമയം, ഞായറാഴ്ച മുതല്‍ പെയ്യുന്ന മഴ  മൂലം ഹൈവേകൾ വെള്ളത്തിനടിയിലാവുകയും ഗതാഗതം തടസപ്പെടുകയും ചെയ്തിരിയ്ക്കുകയാണ്. 

Also Read:   Heavy rain: ശക്തമായ മഴ തുടരുന്നു; പത്തനംതിട്ടയിൽ പൂർണമായും കോട്ടയത്ത് മൂന്ന് താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിങ്കളാഴ്ച രാവിലെ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ രാമനഗർ ജില്ലയിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയും നഗരത്തിലെ മാരുതി ലേഔട്ടിലെ ബക്ഷി തടാകം തകർന്നതിനെ തുടര്‍ന്നുണ്ടായ വന്‍ തോതിലുള്ള കൃഷിനാശം വിലയിരുത്തുകയും ചെയ്തു.  മുഖ്യമന്ത്രി കർഷകരുടെ വീടുകൾ സന്ദർശിച്ച് അവര്‍ക്ക് അർഹമായ നഷ്ടപരിഹാരം വാഗ്ദാനം ചെയ്യുകയും ചെയ്തു. പൂർണമായും തകർന്ന വീടിന് ഉടൻ ഒരു ലക്ഷം രൂപയും ആകെ അഞ്ച് ലക്ഷം രൂപയും ഘട്ടം ഘട്ടമായി സഹായമായി നൽകും. കൂടാതെ, ബക്ഷി തടാകത്തിന്‍റെ അറ്റകുറ്റപ്പണികൾ ഉടൻ ആരംഭിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശവും നൽകി.

ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് നല്‍കുന്ന (Indian Meteorological Department (IMD) മുന്നറിയിപ്പ് അനുസരിച്ച്  അടുത്ത 3 ദിവസത്തേയ്ക്ക്കൂടി  സംസ്ഥാനത്ത് കനത്ത മഴയുണ്ടാകും.   

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News