ബെംഗളൂരു: കർണാടകയിലെ രാമനഗര ജില്ലയിൽ കനത്ത മഴ തുടരുന്നു. ശക്തമായ മഴയിൽ കർണാടകയിലെ പല പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. ബെംഗളൂരു-മൈസൂർ ഹൈവേ പൂർണമായും വെള്ളത്തിനടിയിലായി. വെള്ളക്കെട്ടിനെ തുടർന്ന് കനകപുര റോഡിലേക്ക് ഗതാഗതം തിരിച്ചുവിട്ടു. ഹൈവേയിലെ വെള്ളക്കെട്ടിൽ വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നു.
ഒരു സ്വകാര്യ ബസ് വെള്ളപ്പൊക്കത്തിൽ ഭാഗികമായി മുങ്ങിയതും യാത്രക്കാരെ വാഹനത്തിൽ നിന്ന് ഒഴിപ്പിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. രാമനഗര ജില്ലയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 134 മില്ലിമീറ്റർ മഴ പെയ്തതിനാൽ പല പ്രദേശങ്ങളിലും വെള്ളപ്പൊക്കമുണ്ടായി. സ്‌കൂളുകൾക്ക് ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചതായി രാമനഗര പോലീസ് സൂപ്രണ്ട് കെ സന്തോഷ് ബാബു പ്രസ്താവനയിൽ അറിയിച്ചു. “രാമനഗര ജില്ലയിലെ കനത്ത മഴയിൽ നിരവധി തടാകങ്ങൾ കരകവിഞ്ഞൊഴുകുകയും ദേശീയപാതയിൽ വെള്ളപ്പൊക്കം ഉണ്ടാകുകയും ചെയ്തു. മൈസൂർ റൂട്ടിലോ ബെംഗളൂരു-കുണിഗൽ-മൈസൂരു വഴിയോ യാത്ര ചെയ്യേണ്ടതാണെന്നും പോലീസ് സൂപ്രണ്ട് അറിയിച്ചു.
ALSO READ: Landslide In Thodupuzha: കുടയത്തൂർ ഉരുൾപൊട്ടൽ: മരണം മൂന്നായി, രണ്ടു പേർ മണ്ണിനടിയിൽ
#Rain #havoc in #Ramanagar near #Bengaluru
Vehicles beingwashed away on the yet-to-be completed #Bengaluru-#Mysuru #highway in #Karnataka following heavy rains #bengalururains @NammaBengaluroo @WFRising @NammaKarnataka_ @ShyamSPrasad @TOIBengaluru @WeAreBangalore pic.twitter.com/jTwvNgyt7Y
— Rakesh Prakash (@rakeshprakash1) August 29, 2022
രാമനഗരയ്ക്ക് പുറമെ ബെംഗളൂരു അർബൻ, ബെംഗളൂരു റൂറൽ, മൈസൂരു, മാണ്ഡ്യ, കോലാർ ജില്ലകളിലും മഴ തുടരുകയാണ്. മഴ തുടരുന്ന സാഹചര്യത്തിൽ ബെംഗളൂരു അർബൻ, ബെംഗളൂരു റൂറൽ, മൈസൂരു, മാണ്ഡ്യ, കോലാർ എന്നിവിടങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. ശനിയാഴ്ച പുലർച്ചെ പെയ്ത കനത്ത മഴയിൽ കെങ്കേരിക്കും ബിഡഡിക്കടുത്തുള്ള വണ്ടർല അമ്യൂസ്‌മെന്റ് പാർക്കിനും ഇടയിലുള്ള കൺമണികെ തടാകം കരകവിഞ്ഞൊഴുകി ഹൈവേയിൽ വെള്ളപ്പൊക്കമുണ്ടായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...