മോദിക്കായി മറ്റൊരു 'രാജീവ് ഗാന്ധി മോഡല്‍' ഒരുക്കിയിരുന്നതായി മാവോയിസ്റ്റുകള്‍

പൂനെയിലെ ഭീമ-​കൊ​രെ​ഗാ​വ് ഏറ്റുമുട്ടല്‍ കേ​സി​ല്‍ അറസ്റ്റിലായ മ​ല​യാ​ളി ഉ​ള്‍​പ്പെ​ടെ അ​ഞ്ചു മാവോയിസ്റ്റുകളില്‍നിന്നും ഞെട്ടിക്കുന്ന വിവിരങ്ങള്‍ പുറത്ത്.  

Last Updated : Jun 8, 2018, 11:47 AM IST
മോദിക്കായി മറ്റൊരു 'രാജീവ് ഗാന്ധി മോഡല്‍' ഒരുക്കിയിരുന്നതായി മാവോയിസ്റ്റുകള്‍

മും​ബൈ: പൂനെയിലെ ഭീമ-​കൊ​രെ​ഗാ​വ് ഏറ്റുമുട്ടല്‍ കേ​സി​ല്‍ അറസ്റ്റിലായ മ​ല​യാ​ളി ഉ​ള്‍​പ്പെ​ടെ അ​ഞ്ചു മാവോയിസ്റ്റുകളില്‍നിന്നും ഞെട്ടിക്കുന്ന വിവിരങ്ങള്‍ പുറത്ത്.  

ഡ​ല്‍ഹി, മും​ബൈ, പൂനെ എ​ന്നി​വി​ട​ങ്ങ​ളി​ല്‍നി​ന്ന് ബു​ധ​നാ​ഴ്ച പു​ല​ര്‍ച്ചെ​യാ​യി​രു​ന്നു ഇവരെ അ​റ​സ്​​റ്റ് ചെയ്തത്​.  ചോദ്യം ചെയ്യലില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. രാജീവ് ഗാന്ധിയെ വധിച്ചതു പോലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വധിക്കാനുള്ള പദ്ധതി ഇവര്‍ ആസൂത്രണം ചെയ്തിരുന്നതായാണ് റിപ്പോര്‍ട്ട്. 

തെരഞ്ഞെടുപ്പ് പ്രചാരണവേളയിലാണ് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെടുന്നത്. പ്രധാനമന്ത്രിയുടെ നരേന്ദ്ര മോദിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ കടന്നു കയറി ചാവേറായി പൊട്ടിത്തെറിക്കാന്‍ ആയിരുന്നു പദ്ധതി. ഇതിന്‍റെ സൂചന നല്‍കുന്ന ഒരു കത്തും ഇവരില്‍ നിന്ന് കണ്ടെടുത്തിരുന്നു. പക്ഷെ കത്തില്‍ മോദിയുടെ പേര് വയ്ക്കാതെ പരോക്ഷമായാണ് സൂചന നല്‍കിയിരിക്കുന്നത് എന്നാണ് പൊലീസ് നല്‍കുന്ന വിവരം. 

ഈ കത്ത് അറസ്റ്റിലായ ഒരാളുടെ ലാപ്ടോപ്പില്‍ നിന്നാണ് പൊലീസ് കണ്ടെടുത്തിരിക്കുന്നത്. ഇത് പൊലീസ് കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു. വിജയകരമായി മോദിയുടെ നേതൃത്വത്തില്‍ 15 സംസ്ഥാനങ്ങളില്‍ ഭരണം പിടിച്ചതിനെ തുടര്‍ന്നുള്ള അസംതൃപ്തിയാണ് ഇന്ത്യ നിരോധിച്ച സിപിഐ മാവോയിസ്റ് സംഘടനയെ കൊണ്ട് ഇത്തരത്തിലൊരു തീരുമാനം എടുപ്പിക്കാന്‍ കാരണം എന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡ​ല്‍ഹി​യി​ലെ ക​മ്മി​റ്റി ഫോ​ര്‍ റി​ലീ​സ് ഓ​ഫ് പൊ​ളി​റ്റി​ക്ക​ല്‍ പ്രിസണെഴ്സ് (സി.​ആ​ര്‍.​പി.​പി) ആക്റ്റിവിസ്റ്റും മ​ല​യാ​ളിയുമായ റോ​ണ ജേ​ക്ക​ബ് വി​ല്‍സ​ണ്‍, ​മുംബൈ​യി​ലെ മ​റാ​ത്തി ദ​ളി​ത് പ്ര​സി​ദ്ധീ​ക​ര​ണ​മാ​യ 'വി​രോ​ധി'​യു​ടെ പ​ത്രാ​ധി​പ​ര്‍ സു​ധീ​ര്‍ ധാ​വ്​​ലെ, നാ​ഗ്പു​ര്‍ സ​ര്‍വ​ക​ലാ​ശാ​ല പ്ര​ഫ​സ​ര്‍ ഷോ​മ സെ​ന്‍, മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ര്‍ത്ത​ക​നാ​യ മ​ഹേ​ഷ് റൗത്, ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് പ്യൂ​പ്പി​ള്‍സ് ലോ​യേ​ഴ്സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സു​രേ​ന്ദ്ര ഗ​ഡ്​​ലിംഗ്എ​ന്നി​വരാ​ണ്​ പി​ടി​യി​ലാ​യ​ മറ്റുള്ളവര്‍.

പെ​ഷ്വാ സൈ​ന്യ​ത്തി​ന് എ​തി​രെ ര​ണ്ടു നൂ​റ്റാ​ണ്ട് മുന്‍പ് ദളിത് മെ​ഹ​ര്‍ വി​ഭാ​ഗ​ക്കാ​ര്‍ നേ​ടി​യ വി​ജ​യ​ത്തി​ന്‍റെ ഓര്‍മ്മ ദി​വ​സ​മാ​യ ജ​നു​വ​രി ഒ​ന്നി​ന് പൂനെ​യി​ലെ ഭീമ-​കൊ​രെ​ഗാ​വി​ല്‍ ദളിതരെ പ്രകോപിപ്പിച്ചു സംഘര്‍ഷത്തിലേക്ക് നയിച്ച കേസിലാണ് ഇവര്‍ അറസ്റ്റിലായത്. ഈ കലാപം കരുതിക്കൂട്ടി സൃഷ്ടിച്ചതാണെന്നും റിപ്പോര്‍ട്ട് ഉണ്ട്.

 

Trending News