മണിപ്പൂരിലെ മണ്ണിടിച്ചിൽ;മരിച്ചവരുടെ എണ്ണം 24 ആയി;രക്ഷാപ്രവർത്തനം തുടരുന്നു

Manipur Landslide: സംസ്ഥാനത്തുണ്ടായിട്ടുള്ള ഏറ്റവും വലിയ ദുരന്തമാണ് നോനിയിൽ ഉണ്ടായതെന്ന് മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ് പറഞ്ഞു. പ്രദേശത്ത് ഇന്നും തെരച്ചിൽ തുടരുകയാണ്. 

Written by - Zee Malayalam News Desk | Last Updated : Jul 2, 2022, 05:27 PM IST
  • 13 സൈനികരെയും 5 സിവിലിയൻമാരെയും രക്ഷപെടുത്താൻ സാധിച്ചു
  • സംസ്ഥാനത്തുണ്ടായിട്ടുള്ള ഏറ്റവും വലിയ ദുരന്തമാണ് നോനിയിൽ ഉണ്ടായതെന്ന് മുഖ്യമന്ത്രി
മണിപ്പൂരിലെ മണ്ണിടിച്ചിൽ;മരിച്ചവരുടെ എണ്ണം 24 ആയി;രക്ഷാപ്രവർത്തനം തുടരുന്നു

ഡൽഹി: മണിപ്പൂരിലെ നോനി ജില്ലയിലുണ്ടായ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം 24 ആയി. 18 ടെറിട്ടോറിയൽ ആർമി ഉദ്യോഗസ്ഥരും ആറ് സിവിലിയൻമാരുമാണ് മരിച്ചത്. 13 സൈനികരെയും 5 സിവിലിയൻമാരെയും രക്ഷപെടുത്താൻ സാധിച്ചു. സംസ്ഥാനത്തുണ്ടായിട്ടുള്ള ഏറ്റവും വലിയ ദുരന്തമാണ് നോനിയിൽ ഉണ്ടായതെന്ന് മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ് പറഞ്ഞു. പ്രദേശത്ത് ഇന്നും തെരച്ചിൽ തുടരുകയാണ്. 

രാജ്യത്തെ നടുക്കിയ ദുരന്തമായി മാറുകയാണ് മണിപ്പൂരിൽ വ്യാഴാഴ്ചയുണ്ടായ മണ്ണിടിച്ചിൽ. നോനി ജില്ലയിലെ തുപുൾ മേഖലയിൽ ടെറിട്ടോറിയൽ ആർമി ക്യാമ്പിന് സമീപം വൻ മണ്ണിച്ചിൽ ഉണ്ടായത്. സൈനികരും ക്യാമ്പിന് സമീപം റെയിൽവേ നിർമ്മാണ പ്രവർത്തനത്തിലേർപ്പെട്ടിരുന്ന തൊഴിലാളികളും അപകടത്തിൽപ്പെട്ടു. മണ്ണിടിച്ചിലിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 24 ആയി. മരിച്ചവരിൽ 18 പേർ ടെറിട്ടോറിയൽ ആർമി ഉദ്യോഗസ്ഥരും ആറ് പേർ തൊഴിലാളികളുമാണ്. 13 സൈനികരുടെയും 5 തൊഴിലാളികളുടെയും ജീവൻ രക്ഷിക്കാൻ സാധിച്ചിട്ടുണ്ട്. 

ഇന്ത്യൻ ആർമി, അസം റൈഫിൾസ്, ടെറിട്ടോറിയൽ ആർമി, സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്‌പോൺസ് ഫണ്ട്, നാഷണൽ ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സ് തുടങ്ങിയ സേനകളുടെ നേതൃത്വത്തിൽ പ്രദേശത്ത് ഇപ്പോഴും തെരച്ചിൽ തുടരുകയാണ്. 12 ടെറിട്ടോറിയൽ ആർമി ഉദ്യോഗസ്ഥർക്കും 26 സിവിലിയന്മാർക്കുമുള്ള തിരച്ചിൽ ആണ് പുരോഗമിക്കുന്നത്.

 സംസ്ഥാനത്തുണ്ടായിട്ടുള്ള ഏറ്റവും വലിയ ദുരന്തമാണ് നോനിയിൽ ഉണ്ടായതെന്ന് മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ് പറഞ്ഞു. പ്രാധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും സ്ഥീതിഗതികൾ അന്വേഷിക്കുന്നുണ്ടെന്നും മിഷൻ മോഡിലാണ് തെരച്ചിൽ നടക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. തുടർച്ചയായി പ്രദേശത്ത് മണ്ണിടിച്ചിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നതും മോശം കാലാവസ്ഥയുമാണ് തെരച്ചിൽ പ്രവർത്തനങ്ങൾക്ക് വല്ലുവിളിയാവുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

Trending News