നേതാക്കന്‍മാര്‍ കര്‍ഷകരുടെ യഥാര്‍ത്ഥ പ്രശ്‌നം കാണുന്നില്ല: പ്രധാനമന്ത്രി

രാജ്യത്തെ കര്‍ഷകരുടെ യഥാര്‍ത്ഥ പ്രശ്‌നം നേതാക്കന്‍മാര്‍ കാണുന്നില്ല എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വായ്പ എഴുതിത്തള്ളല്‍ പറഞ്ഞ് കര്‍ഷകരെ രാഷ്ട്രീയ പാര്‍ട്ടികള്‍ തെറ്റിദ്ധരിപ്പിക്കുക്കുകയാണെന്നും ഇത്തരത്തില്‍ പുതിയ ഇന്ത്യയ്ക്ക് മുന്നോട്ട് പോവാന്‍ സാധിക്കില്ല എന്നും അദ്ദേഹം പറഞ്ഞു. 

Last Updated : Feb 2, 2019, 05:13 PM IST
നേതാക്കന്‍മാര്‍ കര്‍ഷകരുടെ യഥാര്‍ത്ഥ പ്രശ്‌നം കാണുന്നില്ല: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്തെ കര്‍ഷകരുടെ യഥാര്‍ത്ഥ പ്രശ്‌നം നേതാക്കന്‍മാര്‍ കാണുന്നില്ല എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വായ്പ എഴുതിത്തള്ളല്‍ പറഞ്ഞ് കര്‍ഷകരെ രാഷ്ട്രീയ പാര്‍ട്ടികള്‍ തെറ്റിദ്ധരിപ്പിക്കുക്കുകയാണെന്നും ഇത്തരത്തില്‍ പുതിയ ഇന്ത്യയ്ക്ക് മുന്നോട്ട് പോവാന്‍ സാധിക്കില്ല എന്നും അദ്ദേഹം പറഞ്ഞു. 

പശ്ചിമ ബംഗാള്‍ താക്കൂര്‍ നഗറില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവേ ആണ് പ്രധാനമന്ത്രി ഇപ്രകാരം പറഞ്ഞത്. കഴിഞ്ഞ നാലര വര്‍ഷമായി കര്‍ഷകരുടേയും കര്‍ഷക തൊഴിലാളികളുടേയും ഉന്നമനത്തിന് വേണ്ടിയാണ് സര്‍ക്കാര്‍ ശ്രമിച്ചത്. പക്ഷെ അവരെ തെറ്റിദ്ധരിപ്പിക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞതെന്നും മോദി പറഞ്ഞു. 

ഇടക്കാല ബജറ്റ് പ്രഖ്യാപന പ്രകാരം 6000 രൂപയാണ് കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് എത്താന്‍ പോവുന്നത്. കാര്‍ഷിക വികസനത്തിന് അവര്‍ക്ക് ഈ പണം ഉപയോഗിക്കാം. കര്‍ഷകരുടേയും മധ്യവര്‍ഗങ്ങളുടേയും ഉന്നമനത്തിനായി നീതി പൂര്‍വമായ നടപടിയാണ് ഈ സര്‍ക്കാര്‍ കൈക്കൊണ്ടതെന്നും മോദി പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ പൗരത്വ ഭേദഗതി ബില്‍ കൊണ്ടുവന്നു. അതിനെ പിന്തുണക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസിനോട് താന്‍ ആവശ്യപ്പെടുകയാണ്. തൃണമൂല്‍ അതിനെ പിന്തുണക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. സ്വാതന്ത്രത്തിന് ശേഷം പലയിടങ്ങളിലായി ചിതറി തെറിച്ച് പോയ ജനവിഭാഗങ്ങള്‍ ഇന്ത്യയിലേക്ക് തിരിച്ച് വന്നിട്ടുണ്ട്. അവരില്‍ ഹിന്ദുവും സിഖുകാരനും പാര്‍സിയും ക്രിസ്ത്യനും എല്ലാവരുമുണ്ട്. മോദി കൂട്ടിച്ചേര്‍ത്തു. 
കുടിയേറ്റ നിവാസികളായ മച്ചുവ വിഭാഗങ്ങള്‍ ഏറെയുള്ള താക്കൂര്‍ നഗറില്‍ വോട്ട് ബാങ്ക് മുന്നില്‍ കണ്ട് കൊണ്ട് മോദി നടത്തിയ പൗരത്വ ഭേദഗതി ബില്‍ പ്രസംഗം രാഷ്ട്രീയമായി ഏറെ ഗുണം ചെയ്യുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. 

താക്കൂര്‍ നഗറിന് പുറമെ വ്യവസായിക നഗരമായ ദുര്‍ഗാപൂരിലും മോദി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യു൦.

 

 

Trending News