ന്യൂഡൽഹി: സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷ ഫലങ്ങൾ പ്രഖ്യാപിച്ചു. , 99.37 ശതമാനമാണ് 2021ലെ വിജയശതമാനം, കഴിഞ്ഞ വർഷത്ത അപേക്ഷിച്ച് വലിയ മുന്നേറ്റമാണ് വിജയ ശതമാനം. ഏറ്റവും കൂടുതൽ ഡൽഹി മേഖലയിലാണ് വിജയം. 99.67 ശതമാനമാണ്. പെൺകുട്ടികളുടെ വിജയശതമാനം.
ചരിത്രത്തിലാധ്യമായി പരീക്ഷ ഇല്ലാതെയാണ് ഇത്തവണ സി.ബി.എസ്.ഇ പ്ലസ്ടു ഫലങ്ങൾ ഇന്ന് പ്രഖ്യാപിക്കുന്നത്. 15 ലക്ഷത്തോളം വിദ്യാർഥികളാണ് രാജ്യത്ത് സി.ബി.എസ്.ഇ ഫലങ്ങൾ കാത്തിരിക്കുന്നത്. 2020 -ൽ 88.78 ശതമാനമായിരുന്നു വിജയ ശതമാനം. ഇതിൽ തന്നെ സർക്കാർ സി.ബി.എസ്.ഇ സ്കൂളുകൾ 94.94 ശതമാനം വിജയം നേടി. രാജ്യത്താകം 13109 സ്കൂളുകളാണ് പരീക്ഷയുടെ ഭാഗമായത്. 4984 സെൻററുകളിൽ പരീക്ഷ നടന്നു.
.