കോണ്‍ഗ്രസ്‌ വിട്ട പ്രിയങ്ക ചതുര്‍വേദി ശിവസേനയില്‍ ചേര്‍ന്നു

ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെയെ സന്ദർശിച്ചതിനു ശേഷമാണ് പ്രിയങ്ക ഔദ്യോഗികമായി ശിവസേനയിൽ ചേർന്നത്. 

Last Updated : Apr 19, 2019, 02:54 PM IST
കോണ്‍ഗ്രസ്‌ വിട്ട പ്രിയങ്ക ചതുര്‍വേദി ശിവസേനയില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ്‌ വിട്ട പ്രിയങ്ക ചതുര്‍വേദി ശിവസേനയില്‍ ചേര്‍ന്നു. തന്നെ അപമാനിച്ച കോണ്‍ഗ്രസ്‌ നേതാക്കളെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ചാണ് പ്രിയങ്ക പാര്‍ട്ടി വിട്ടത്.

ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെയെ സന്ദർശിച്ചതിനു ശേഷമാണ് പ്രിയങ്ക ഔദ്യോഗികമായി ശിവസേനയിൽ ചേർന്നത്. സ്ത്രീകളെയും കുട്ടികളെയും അംഗീകരിക്കുന്ന പാര്‍ട്ടിയാണ് ശിവസേനയെന്നാണ് പ്രിയങ്ക പറഞ്ഞത്.

 

Priyanka Chaturvedi: I know I will be held accountable for my past statements and my views and that how I came to this conclusion but I would like to say that this decision of joining Shiv Sena I have taken after a lot of thought pic.twitter.com/2BuzaSCmas

— ANI (@ANI) April 19, 2019

 

 

തന്നോട് മോശമായി പെരുമാറിയവരെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തതില്‍ കോണ്‍ഗ്രസ് നേതൃത്വത്തെ പ്രിയങ്ക അതൃപ്തി അറിയിച്ചിരുന്നു. ട്വിറ്ററില്‍ നിന്ന് കോണ്‍ഗ്രസ് വക്താവ് എന്ന വിശേഷണവും പ്രിയങ്ക മാറ്റിയിരുന്നു.

ശിവസേനയിലേക്ക് സ്വാഗതം ചെയ്തതിന് അവര്‍ ഉദ്ധവ് താക്കറെയ്ക്കും ആദിത്യ താക്കറെയ്ക്കും നന്ദി അറിയിച്ചു. രാജ്യത്തിനു വേണ്ടി ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നും അവര്‍ പറഞ്ഞു. 

അതേസമയം കോൺഗ്രസിനെതിരെ വന്ന ആരോപണങ്ങളെ ശക്തമായി പ്രതിരോധിച്ച പ്രവർത്തകയായിരുന്നു പ്രിയങ്കയെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. പ്രിയങ്ക ശിവസേനയിൽ ചേർന്നതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  

ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള ജോതിരാദിത്യ സിന്ധ്യയുടെ ഇടപെടലിനെ തുടര്‍ന്നാണ് പ്രിയങ്ക ചതുര്‍വേദി പരാതി നല്‍കി പുറത്താക്കിയ നേതാക്കളെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.


Trending News