മഹാനാടകം: വാദം പൂര്‍ത്തിയായി; വിധി ഇന്ന് 10:30 ന്

ഭൂരിപക്ഷം തെളിയിക്കാന്‍ ഫഡ്നാവിസിന് ഗവര്‍ണര്‍ അനുവദിച്ച സമയം സുപ്രീംകോടതി വെട്ടിച്ചുരുക്കോമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.   

Last Updated : Nov 26, 2019, 09:14 AM IST
  • മഹാരാഷ്ട്രയില്‍ ചട്ടവിരുദ്ധമായി സര്‍ക്കാര്‍ രൂപീകരിച്ചതില്‍ ചോദ്യം ചെയ്ത് ത്രികക്ഷികള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി വിധി ഇന്ന്.
  • ഭൂരിപക്ഷം തെളിയിക്കാന്‍ ഫഡ്നാവിസിന് ഗവര്‍ണര്‍ അനുവദിച്ച സമയം സുപ്രീംകോടതി വെട്ടിച്ചുരുക്കോമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
മഹാനാടകം: വാദം പൂര്‍ത്തിയായി; വിധി ഇന്ന് 10:30 ന്

മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപി ചട്ടവിരുദ്ധമായി സര്‍ക്കാര്‍ രൂപീകരിച്ചതില്‍ ചോദ്യം ചെയ്ത് ശിവസേന-കോണ്‍ഗ്രസ്‌-എന്‍സിപി കക്ഷികള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി വിധി ഇന്ന്.

രാവിലെ 10:30 നാണ് സുപ്രീംകോടതി വിധി പറയുന്നത്. ഭൂരിപക്ഷം തെളിയിക്കാന്‍ ഫഡ്നാവിസിന് ഗവര്‍ണര്‍ അനുവദിച്ച സമയം സുപ്രീംകോടതി വെട്ടിച്ചുരുക്കോമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. 

170 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന അവകാശവുമായി ഫഡ്നാവിസ് നല്‍കിയ കത്തും അതിന്‍റെ അടിസ്ഥാനത്തില്‍ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ കത്തും ഇന്നലെ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ ഹാജരാക്കിയിരുന്നു.

അജിത് പവാറിനെ നിയമസഭാകക്ഷിനേതാവായി തിരഞ്ഞെടുത്തുകൊണ്ട് എൻസിപിയുടെ 54 അംഗങ്ങൾ ഒപ്പുവെച്ച രേഖയും 11 സ്വതന്ത്രരുടെ പിന്തുണയും വ്യക്തമാക്കിയാണ് ഫഡ്‌നാവിസ് കത്തു നല്‍കിയത്.

Also read: "മഹാ നാടകം": വാദം പൂര്‍ത്തിയായി, വിധി ചൊവ്വാഴ്ച 10:30ന്

എന്തായാലും ഇന്ന് സുപ്രീംകോടതിയില്‍ നിന്നും ഉണ്ടാകുന്ന ഓരോ നടപടിയും ഫഡ്നാവിസ് സര്‍ക്കാരിനും പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും നിര്‍ണായകമാകും എന്നകാര്യത്തില്‍ സംശയമില്ല.

ജസ്റ്റിസുമാരായ എന്‍.വി.രമണ, അശോക്‌ ഭൂഷണ്‍, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഹര്‍ജിയില്‍ വാദം കേട്ടത്. 

ഈ മഹാനാടകത്തില്‍ സുപ്രീംകോടതി വിധി എന്തെന്നറിയാന്‍ രാജ്യമൊട്ടുമുള്ള ജനങ്ങള്‍ കണ്ണും കാതും കൂര്‍പ്പിച്ചിരിക്കുകയാണ്. 

Also read: "മഹാ നാടകം": ഗവര്‍ണറുടെ നടപടികള്‍ സംശയമുണ്ടാക്കുന്നു, ശിവസേന സുപ്രീംകോടതിയില്‍...

Trending News