Manipur Violence Update: മണിപ്പൂരിൽ അക്രമം രൂക്ഷം, ആയുധശേഖരം കൊള്ളയടിക്കാൻ ഇംഫാള്‍ സൈനിക ക്യാമ്പിൽ ആക്രമണം

Manipur Violence Update: മണിപ്പൂരിലെ ഭൂരിപക്ഷ സമുദായത്തില്‍പ്പെട്ട നൂറുകണക്കിന് ആളുകളാണ് മണിപ്പൂർ റൈഫിൾസ് ക്യാമ്പും രാജ്ഭവനും ഇംഫാൽ വെസ്റ്റ് ജില്ലയിലെ മുഖ്യമന്ത്രിയുടെ ഓഫീസും ലക്ഷ്യമിട്ട് നീങ്ങിയത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

Written by - Zee Malayalam News Desk | Last Updated : Nov 2, 2023, 10:40 AM IST
  • ആയുധശേഖരം കൊള്ളയടിക്കുന്നതിനായി നൂറുകണക്കിന് ആളുകള്‍ ഇംഫാലിലെ മണിപ്പൂർ റൈഫിൾസിന്‍റെ ക്യാമ്പ് ആക്രമിച്ചതായാണ് റിപ്പോര്‍ട്ട്.
Manipur Violence Update: മണിപ്പൂരിൽ അക്രമം രൂക്ഷം, ആയുധശേഖരം കൊള്ളയടിക്കാൻ ഇംഫാള്‍ സൈനിക ക്യാമ്പിൽ ആക്രമണം

Manipur Violence Update: മണിപ്പൂരില്‍ നടക്കുന്ന കലാപം വാര്‍ത്തകളില്‍ നിന്ന് അപ്രത്യക്ഷമായി  എങ്കിലും സംസ്ഥാനം ഇപ്പോഴും പുകയുകയാണ് എന്നാണ് റിപ്പോര്‍ട്ട്.

ആയുധശേഖരം കൊള്ളയടിക്കുന്നതിനായി നൂറുകണക്കിന് ആളുകള്‍ ഇംഫാലിലെ  മണിപ്പൂർ റൈഫിൾസിന്‍റെ ക്യാമ്പ് ആക്രമിച്ചതായാണ് റിപ്പോര്‍ട്ട്.  . ബുധനാഴ്ചയാണ്  ആക്രമികള്‍ ക്യാമ്പിലേക്ക് ഇരച്ചുകയറിയത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ണ്ണായക ഇടപെടല്‍ മൂലം ആക്രമികളുടെ ഉദ്യമം ഫലിച്ചില്ല. 

Also Read:  Kerala Rain Alert: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത

സുരക്ഷാ ഉദ്യോഗസ്ഥര്‍ നിരവധി തവണ വായുവിലേക്ക് വെടിവച്ചു. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് സംസ്ഥാന സർക്കാർ 24 മണിക്കൂർ കർഫ്യൂ ഏര്‍പ്പെടുത്തി. 

Also Read:  SRK Birthday: ലോകത്തെ ഏറ്റവും സമ്പന്നരായ അഭിനേതാക്കളിൽ നാലാമൻ; കിം​ഗ് ഖാന്റെ ആസ്തി 6000 കോടിക്കും മേലെ

മണിപ്പൂരിലെ ഭൂരിപക്ഷ സമുദായത്തില്‍പ്പെട്ട നൂറുകണക്കിന് ആളുകളാണ് മണിപ്പൂർ റൈഫിൾസ് ക്യാമ്പും രാജ്ഭവനും ഇംഫാൽ വെസ്റ്റ് ജില്ലയിലെ മുഖ്യമന്ത്രിയുടെ ഓഫീസും ലക്ഷ്യമിട്ട് നീങ്ങിയത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

"പോലിസ്, സിആർപിഎഫ്, ആർമി യൂണിറ്റുകളുടെ സഹായത്തോടെ, ആയുധശേഖരം കൊള്ളയടിക്കാന്‍ എത്തിയ ജനക്കൂട്ടത്തെ തടഞ്ഞു, എന്നിരുന്നാലും, ആയുധ ശേഖരത്തിന്‍റെ ഒരു ഭാഗം കൊള്ളയടിക്കുന്നതില്‍ അവര്‍ വിജയിച്ചു, ശേഷമാണ് ആക്രമികള്‍ പിന്‍വാങ്ങിയത്', ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ആയുധശേഖരം കൊള്ളയടിക്കാൻ ഇംഫാലിലെ സൈനിക ക്യാമ്പിൽ ശക്തമായ ആക്രമണമാണ് ആള്‍ക്കൂട്ടം നടത്തിയത്. 

അതേസമയം,  ചൊവ്വാഴ്‌ച രാവിലെ മോറെ പട്ടണത്തിൽ ആദിവാസി കലാപകാരികളുടെ ആക്രമണത്തില്‍ ഒരു എസ്‌ഡിപിഒ, ഭൂരിപക്ഷ സമുദായത്തിൽ നിന്നുള്ള ഒരു ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് തുടങ്ങിയവര്‍ കൊല്ലപ്പെട്ടതിനെ തുടർന്ന് സംസ്ഥാന തലസ്ഥാനമായ ഇംഫാലില്‍ സംഘർഷം വർദ്ധിക്കുകയാണ്. 

സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മറ്റൊരു സംഭവത്തിൽ, സംസ്ഥാന സേനയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം ഉണ്ടായി. ഈ സംഭവത്തില്‍ മൂന്ന് പോലീസുകാർക്ക് വെടിയേറ്റു.  

മേയ് മാസത്തില്‍ വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതു മുതൽ സംസ്ഥാനം ആവർത്തിച്ചുള്ള അക്രമ സംഭവങ്ങളാൽ വലയുകയാണ്. സര്‍ക്കാര്‍ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് സംസ്ഥാനത്ത് ഉണ്ടായ ആക്രമസംഭവങ്ങളില്‍ ഇതുവരെ 180-ലധികം പേർ മരിച്ചു.

സംസ്ഥാനത്തെ പ്രധാന വിഭാഗങ്ങമായ മൈതേയ് വിഭാഗത്തിന് പട്ടികവർഗ പദവി നൽകാനുള്ള നീക്കമാണ് മേയ് മാസത്തില്‍ ഉടലെടുത്ത പ്രതിസന്ധിയുടെ പ്രധാന കാരണം. മണിപ്പൂരിലെ ജനസംഖ്യയുടെ 53 ശതമാനത്തോളം വരുന്ന മൈതേയ് പ്രധാനമായും ഇംഫാൽ താഴ്‌വരയിലാണ് താമസിക്കുന്നത്, അതേസമയം നാഗകളും കുക്കികളും ഉൾപ്പെടുന്ന ഗോത്രവർഗ്ഗക്കാർ 40 ശതമാനവും മലയോര ജില്ലകളിലാണ് കൂടുതലായും താമസിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News