Delhi Liquor Scam Update: സിബിഐയുടെ വാദം അംഗീകരിച്ചു, മദ്യനയ കേസിൽ മനീഷ് സിസോദിയക്ക് ജാമ്യമില്ല

Delhi Liquor Scam Update:  8 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവില്‍ കഴിഞ്ഞ ഫെബ്രുവരി 26നാണ് CBI സിസോദിയയെ  അറസ്റ്റ് ചെയ്യുന്നത്. പിന്നീട് കോടതിയില്‍ ഹാജരാക്കിയ സിസോദിയയെ മാർച്ച് ആറിന് 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Mar 31, 2023, 07:25 PM IST
  • 8 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവില്‍ കഴിഞ്ഞ ഫെബ്രുവരി 26നാണ് CBI സിസോദിയയെ അറസ്റ്റ് ചെയ്യുന്നത്.
Delhi Liquor Scam Update: സിബിഐയുടെ വാദം അംഗീകരിച്ചു, മദ്യനയ കേസിൽ മനീഷ് സിസോദിയക്ക് ജാമ്യമില്ല

New Delhi: ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ മുന്‍ ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് ജാമ്യം നിഷേധിച്ചു.  

സിബിഐയുടെ വാദം അംഗീകരിച്ച  ഡല്‍ഹി  റോസ് അവന്യൂ  കോടതി ജഡ്ജി എം കെ നാഗ്പാലിന്‍റെയാണ് ഉത്തരവ്.  ഏപ്രില്‍ 5 വരെ ജുഡിഷ്യല്‍ കസ്റ്റഡി നീട്ടുകയും ചെയ്തു കോടതി. ഇതോടെ സിസോദിയയുടെ ജയില്‍ വാസം നീളുമെന്ന് ഉറപ്പായി. 

Also Read:  PM Modi's Degree Case: പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത ചോദ്യം ചെയ്ത അരവിന്ദ് കേജ്‌രിവാളിന് 25,000 രൂപ പിഴ ചുമത്തി ഗുജറാത്ത് HC 

സിബിഐ രജിസ്റ്റർ ചെയ്ത ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ഒന്നാം പ്രതിയാണ് മനീഷ് സിസോദിയ. ഈ കേസ് സിബിഐയും എൻഫോഴ്സ്മെന്‍റ് ഡയറക്‌ട്രേറ്റും ചേര്‍ന്നാണ് അന്വേഷിക്കുന്നത്. ഇരു അന്വേഷണ ഏജന്‍സികളും  കേസുമായി ബന്ധപ്പെട്ട് സിസോദിയയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.  

Also Read:  Meta Layoffs: പിരിച്ചുവിടലിന് ശേഷം അടുത്ത ഷോക്ക്!! ജീവനക്കാരുടെ ബോണസ് ലക്ഷ്യമിട്ട് മെറ്റ

ഇതിനോടകം നിരവധി തവണ ജാമ്യത്തിന് അപേക്ഷിച്ചുവെങ്കിലും  CBI, ED വാദങ്ങള്‍ക്ക് മുന്‍പില്‍ കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു.  

8 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവില്‍ കഴിഞ്ഞ ഫെബ്രുവരി 26നാണ് CBI സിസോദിയയെ  അറസ്റ്റ് ചെയ്യുന്നത്. പിന്നീട് കോടതിയില്‍ ഹാജരാക്കിയ സിസോദിയയെ മാർച്ച് ആറിന് 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. ഡല്‍ഹി എക്സൈസ് നയം രൂപീകരിക്കുന്നതിലും നടപ്പാക്കിയതിലും ക്രമക്കേടുകൾ ആരോപിച്ചാണ് ആം ആദ്മി പാര്‍ട്ടിയുടെ ഏറ്റവും മുതിര്‍ന്ന രണ്ടാമത്തെ നേതാവ് അറസ്റ്റ് ചെയ്യപ്പെട്ടത്. 

ഇതുകൂടാതെ,  മനീഷ് സിസോദിയയ്‌ക്കെതിരെ മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.  FBU അഴിമതി കേസുമായി ബന്ധപ്പെട്ടാണ് പുതിയ കേസ്. ഫീഡ്ബാക്ക് യൂണിറ്റിന്‍റെ (Feed Back Unit - FBU) രൂപീകരണത്തിലും നിയമനത്തിലും മനീഷ് സിസോദിയ അഴിമതി നടത്തിയതായി ആരോപണം ഉയര്‍ന്നിരുന്നു. ഈ വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ അനുമതി ലഭിച്ചതോടെ സിസോദിയക്കെതിരെ ഒരു പുതിയ കേസുകൂടി സിബിഐ രജിസ്റ്റര്‍ ചെയ്തു.
 
ഏകദേശം ഒരു മാസത്തോളമായി ED, CBI തുടങ്ങിയ ഏജന്‍സികള്‍ സിസോദിയയെ നിരന്തരം ചോദ്യം ചെയ്തു വരികയാണ്‌. എന്നാല്‍, ഇത് സംബന്ധിച്ച് യാതൊരു വിവരവും ഈ ഏജന്‍സികള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

  

 

Trending News