Rahul Gandhi Controversy: രാഹുൽ ഗാന്ധി ദേശ വിരുദ്ധ ടൂൾകിറ്റിന്‍റെ ഭാഗം, ബിജെപി അദ്ധ്യക്ഷന്‍ ജെപി നദ്ദ

Rahul Gandhi Controversy:  ലണ്ടനിനില്‍ ഇന്ത്യൻ ജനാധിപത്യത്തെക്കുറിച്ച് രാഹുൽ ഗാന്ധി നടത്തിയ പരാമര്‍ശത്തില്‍ മാപ്പ് പറയണമെന്ന് ബിജെപി അദ്ധ്യക്ഷന്‍ ജെപി നദ്ദ ആവശ്യപ്പെട്ടു.  രാഹുല്‍ ഗാന്ധി ദേശ വിരുദ്ധ ടൂൾകിറ്റിന്‍റെ ഭാഗമാണ് എന്നും അദ്ദേഹം ആരോപിച്ചു.   

Written by - Zee Malayalam News Desk | Last Updated : Mar 17, 2023, 12:44 PM IST
  • ലണ്ടനിനില്‍ ഇന്ത്യൻ ജനാധിപത്യത്തെക്കുറിച്ച് രാഹുൽ ഗാന്ധി നടത്തിയ പരാമര്‍ശത്തില്‍ മാപ്പ് പറയണമെന്ന് ബിജെപി അദ്ധ്യക്ഷന്‍ ജെപി നദ്ദ ആവശ്യപ്പെട്ടു. രാഹുല്‍ ഗാന്ധി ദേശ വിരുദ്ധ ടൂൾകിറ്റിന്‍റെ ഭാഗമാണ് എന്നും അദ്ദേഹം ആരോപിച്ചു.
Rahul Gandhi Controversy: രാഹുൽ ഗാന്ധി ദേശ വിരുദ്ധ ടൂൾകിറ്റിന്‍റെ ഭാഗം, ബിജെപി അദ്ധ്യക്ഷന്‍  ജെപി നദ്ദ

New Delhi: യുകെ സന്ദർശനത്തിനിടെ കോൺഗ്രസ് എംപി രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങളെ വന്‍ വിവാദമാക്കുകയാണ് ബിജെപി.  അടുത്തിടെ ഭാരതീയ ജനതാ പാര്‍ട്ടിയുടെ നിരവധി മുതിര്‍ന്ന നേതാക്കള്‍ ഈ വിഷയത്തില്‍ പരാമര്‍ശവുമായി രംഗത്ത് എത്തിയിരുന്നു.

ലണ്ടനിനില്‍ ഇന്ത്യൻ ജനാധിപത്യത്തെക്കുറിച്ച് രാഹുൽ ഗാന്ധി നടത്തിയ പരാമര്‍ശത്തില്‍ മാപ്പ് പറയണമെന്ന് ബിജെപി അദ്ധ്യക്ഷന്‍ ജെപി നദ്ദ ആവശ്യപ്പെട്ടു.  രാഹുല്‍ ഗാന്ധി ദേശ വിരുദ്ധ ടൂൾകിറ്റിന്‍റെ ഭാഗമാണ് എന്നും അദ്ദേഹം ആരോപിച്ചു. 

Also Read:   Money Astrology: നിങ്ങളുടെ കൈയില്‍നിന്നും നാണയങ്ങള്‍ താഴെ വീഴാറുണ്ടോ? ഇത് നല്‍കുന്ന സൂചന എന്താണ്?

"കോൺഗ്രസ് ഇപ്പോൾ ദേശവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമാണ്... രാഹുൽ ഗാന്ധി ഇപ്പോൾ ഈ ദേശവിരുദ്ധ ടൂൾകിറ്റിന്‍റെ  സ്ഥിരം ഭാഗമായി മാറിയിരിക്കുന്നു," നദ്ദ പ്രസ്താവനയിൽ പറഞ്ഞു.

Also Read:  World Sleep Day 2023:  നല്ല ഉറക്കത്തിന് അത്താഴ സമയത്ത് ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കാം  

 

രാഹുൽ ഗാന്ധി മാപ്പ് പറയണം...സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഇന്ത്യയുടെ ചരിത്രത്തിൽ, ഏറ്റവും ദുഷ്‌കരമായ സമയങ്ങളിൽ പോലും, ഇന്ത്യയുടെ നേതാക്കളാരും ഇന്ത്യൻ സർക്കാരിനെതിരെ പ്രവർത്തിക്കാൻ വിദേശ ശക്തികളോട് അഭ്യർത്ഥിച്ചിട്ടില്ല. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഇത് വളരെ ഗൗരവമുള്ള കാര്യമാണ്, ബിജെപി ദേശീയ അദ്ധ്യക്ഷന്‍  ജെപി നദ്ദ പറഞ്ഞു. 

"രാഹുൽ ഗാന്ധി, ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ മറ്റൊരു രാജ്യത്തിന്‍റെ ഇടപെടൽ ആവശ്യപ്പെടുമ്പോൾ നിങ്ങളുടെ ഉദ്ദേശം എന്താണ് ? ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുകയും ജി20 സമ്മേളനങ്ങള്‍ ഇവിടെ നടക്കുകയും ചെയ്യുന്ന സമയത്ത് രാഹുൽ ഗാന്ധി വിദേശ മണ്ണിൽ രാജ്യത്തെയും പാർലമെന്‍റിനെയും അപമാനിക്കുകയാണ്," അദ്ദേഹം പറഞ്ഞു. 

ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ഭൂരിപക്ഷ സർക്കാരിനെയും 130 കോടി ഇന്ത്യക്കാരെയും രാഹുൽ അപമാനിക്കുകയാണ്. രാജ്യദ്രോഹികളെ ശക്തിപ്പെടുത്തുന്നില്ലെങ്കിൽ പിന്നെ  എന്താണ് ഇത്? ഇന്ത്യയിൽ ജനാധിപത്യം അവസാനിച്ചെന്നും യൂറോപ്പിലും അമേരിക്കയിലും ഈ വിഷയത്തില്‍ ഇടപെടണമെന്നും വിദേശ മണ്ണിൽ രാഹുൽ ഗാന്ധി പറഞ്ഞു. എന്തായിരിക്കും സംഭവിക്കുക?  ഇതിലും വലിയ നാണക്കേട് എന്താണ്? നദ്ദ ചോദിച്ചു.  

ലണ്ടനിലെ ഇന്ത്യൻ ജനാധിപത്യത്തെക്കുറിച്ചുള്ള ഗാന്ധിയുടെ പരാമർശത്തെച്ചൊല്ലി കഴിഞ്ഞ ഒരാഴ്ചയായി ഭരണകക്ഷിയായ ബിജെപിയും കോൺഗ്രസും പാർലമെന്‍റില്‍ വാക് പോരിലാണ്. ഇത്തരം പരാമർശങ്ങൾ നടത്തി രാഹുൽ ഗാന്ധി രാജ്യത്തെ അപകീർത്തിപ്പെടുത്തിയെന്ന് ബിജെപി ആരോപിച്ചു.

എന്നാൽ പരാമർശത്തെ കോൺഗ്രസ് പ്രതിരോധിക്കുന്നത് തുടരുകയാണ്. ഇന്ത്യയെ ജനാധിപത്യത്തിന്‍റെ മാതാവ് എന്ന് വിശേഷിപ്പിച്ച കർണാടകയിലെ ഒരു പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഹുല്‍ ഗാന്ധിയെ പരോക്ഷമായി അവഹേളിച്ചിരുന്നു. 

കേന്ദ്രമന്ത്രി അനുരാഗ് താക്കൂറും കോൺഗ്രസ് എംപിയെ പരിഹസിക്കുകയും പാർലമെന്‍റില്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ഇന്ത്യൻ ജനാധിപത്യത്തിന് നേരെ ആക്രമണം നടക്കുന്നുണ്ടെന്നും പാർലമെന്‍റിൽ പ്രതിപക്ഷത്തെ സംസാരിക്കാന്‍ അനുവദിക്കാതെ മൈക്ക് ഓഫാക്കാറുണ്ട് എന്നും രാഹുൽ ഗാന്ധി ലണ്ടനിൽ ആരോപിച്ചിരുന്നു.  രാഹുല്‍ ഗാന്ധിയുടെ ഈ പരാമര്‍ശമാണ് ഇപ്പോള്‍ വിവാദത്തിന് തിരികൊളുത്തിയത്...  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News