കാശ്മീരിൽ ഭീകരാക്രമണം: പോലീസുകാരൻ കൊല്ലപ്പെട്ടു

ജമ്മു കാശ്മീരിലെ അനന്ത്നാഗിൽ പോലീസ് കേന്ദ്രത്തിനുനേരെയുണ്ടായ ഭീകരാക്രമണത്തിൽ ഒരു പോലീസുകാരൻ കൊല്ലപ്പെട്ടു. 

Last Updated : Sep 9, 2017, 06:58 PM IST
 കാശ്മീരിൽ ഭീകരാക്രമണം: പോലീസുകാരൻ കൊല്ലപ്പെട്ടു

ശ്രീനഗർ: ജമ്മു കാശ്മീരിലെ അനന്ത്നാഗിൽ പോലീസ് കേന്ദ്രത്തിനുനേരെയുണ്ടായ ഭീകരാക്രമണത്തിൽ ഒരു പോലീസുകാരൻ കൊല്ലപ്പെട്ടു. 

പോലീസ് പോസ്റ്റിനു നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്. 

ഇന്ന് രാവിലെ കാശ്മീരിന്റെ വടക്കൻ മേഖലയായ സോപോറിൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ ഒരു ഹിസ്ബുൾ മുജാഹിദീൻ ഭീകരൻ കൊല്ലപ്പെട്ടതിനുപിന്നാലെയാണ് തീവ്രവാദി ആക്രമണം ഉണ്ടായത്.

ഇപ്പോൾ കാശ്മീർ സന്ദർശിച്ചുകൊണ്ടിരിക്കുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ് സിങ് അനന്തനഗർ സന്ദർശിക്കാനിരിക്കെയാണ് തീവ്രവാദി ആക്രമണം ഉണ്ടായത്. നാളെ മന്ത്രിയുടെ പരിപാടി നടക്കാനിരിക്കുന്ന വേദിയ്ക്ക് അരക്കിലോമീറ്റർ ദൂരെയാണ് വെടിവെപ്പുണ്ടായത്.

Trending News