ജമ്മു: ജമ്മു കശ്മീരിലെ നഗ്രോതയിലുള്ള സൈനിക ക്യാമ്പ് ആക്രമിച്ച നാലു ഭീകരരെയും സൈന്യം വധിച്ചു. എട്ടു മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് ഭീകരരെ കീഴടക്കിയത്. നേരത്തെ ഭീകരരുടെ ആക്രമണത്തിൽ മൂന്ന് സൈനികർ മരിച്ചിരുന്നു.
ചൊവ്വാഴ്ച പുലർച്ചെയാണ് ആക്രമണമുണ്ടായത്. രണ്ട്സൈനികർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്.
ജമ്മുവിൽ നിന്ന് 20 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന സൈനിക ക്യാമ്പാണ് നഗ്രോതയിലേത്. ഇന്ന് പുലർച്ചെ അഞ്ചരയോടു കൂടി . സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്.
ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സമീപ പ്രദേശങ്ങളില്‍നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു. പ്രദേശത്തെ സ്കൂളുകള്‍ അടിച്ചിടാനും ഉത്തരവിട്ടിട്ടുണ്ട്. ഭീകരരെ നേരിടാന്‍ കൂടുതല്‍ സൈന്യത്തെ നിയോഗിച്ചിട്ടുണ്ട്.
നേരത്തേ രാവിലെ രാംഗറയില്‍ നുഴഞ്ഞു കയറാന്‍ രണ്ടു ഭീകരര്‍ ശ്രമിച്ചിരുന്നു. ഈ ശ്രമം സൈന്യം പരാജയപ്പെടുത്തുകയും ചെയ്തിരുന്നു. സൈന്യവും ഭീകരരും തമ്മില്‍ മണിക്കൂറുകളോളം വെടി വെയ്പ്പുണ്ടായിരുന്നു.