'വളരെ സന്തോഷം...'; മോഹൻലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ച് പി.വി. സിന്ധു

 മോഹൻലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ച് കൊണ്ടാണ് പി.വി. സിന്ധു തന്റെ സന്തോഷം പങ്കുവച്ചത്

Written by - Zee Malayalam News Desk | Last Updated : May 6, 2022, 12:38 PM IST
  • 'ക്യാപ്ഷന്റെ ആവശ്യമില്ല... വളരെ സന്തോഷകരമായ കണ്ടുമുട്ടൽ', എന്നാണ് സിന്ധു ചിത്രത്തിനൊപ്പം കുറിച്ചത്
  • ഗോവയിലെ ജിമ്മില്‍ വെച്ചാണ് മോഹൻലാലും പി.വി. സിന്ധുവും കണ്ടത്
  • മോഹൻലാലും പി.വി. സിന്ധുവും ഒന്നിച്ചുള്ള ഫോട്ടോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്
'വളരെ സന്തോഷം...'; മോഹൻലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ച് പി.വി. സിന്ധു

നടൻ മോഹൻലാലിനെ കണ്ട സന്തോഷം പങ്കുവച്ച് ഇന്ത്യയുടെ ഒളിമ്പിക്സ് മെഡല്‍ ജേതാവ് പി.വി. സിന്ധു. മോഹൻലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ച് കൊണ്ടാണ് പി.വി. സിന്ധു തന്റെ സന്തോഷം പങ്കുവച്ചത്. തന്റെ ഇൻസ്റ്റ​ഗ്രാമിലാണ് സിന്ധു ചിത്രം പങ്കുവച്ചത്. 'ക്യാപ്ഷന്റെ ആവശ്യമില്ല... വളരെ സന്തോഷകരമായ കണ്ടുമുട്ടൽ', എന്നാണ് സിന്ധു ചിത്രത്തിനൊപ്പം കുറിച്ചത്.

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Sindhu Pv (@pvsindhu1)

ഗോവയിലെ ജിമ്മില്‍ വെച്ചാണ് മോഹൻലാലും പി.വി. സിന്ധുവും കണ്ടത്. മോഹൻലാലും പി.വി. സിന്ധുവും  ഒന്നിച്ചുള്ള ഫോട്ടോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. തന്റെ ആദ്യ സംവിധാന സംരംഭമായ ബറോസിന്റെ ചിത്രീകരണത്തിന്റെ തിരക്കിലാണ് മോഹൻലാൽ. ജിത്തു ജോസഫ് സംവിധാനം ചെയ്തിരിക്കുന്ന 'ട്വൽത് മാൻ' ആണ് അടുത്തതായി പുറത്തിറങ്ങുന്ന മോഹൻലാൽ ചിത്രം. മെയ് ഇരുപതിനാണ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ചിത്രം പ്രദർശനത്തിനെത്തുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News